Monday, March 26, 2012

മാര്‍പാപ്പ ക്യൂബയില്‍

 പോപ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ക്യൂബ സന്ദര്‍ശനം തുടങ്ങി. മൂന്നുദിവസം ക്യൂബയില്‍ തങ്ങുന്ന മാര്‍പാപ്പയെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. മൂന്നു ദിവസത്തെ മെക്സികോ സന്ദര്‍ശനത്തിനു ശേഷമാണ് മാര്‍പാപ്പ ക്യൂബയിലെത്തിയത്. 1998ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനു ശേഷം ആദ്യമായാണ് ആഗോള കത്തോലിക്കസഭയുടെ മറ്റൊരു അധ്യക്ഷന്‍ ക്യൂബയില്‍ എത്തുന്നത്.

തിങ്കളാഴ്ച സാന്റിയാഗോ ഡി ക്യൂബ നഗരത്തില്‍ വിമാനമിറങ്ങിയ മാര്‍പാപ്പയെ പ്രസിഡന്റ് റൗള്‍ കാസ്ട്രോ കാണും. ചൊവ്വാഴ്ച തലസ്ഥാനമായ ഹവാനയില്‍ എത്തുന്ന മാര്‍പാപ്പ ക്യൂബന്‍ വിപ്ലവനേതാവ് ഫിദല്‍ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തും. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടുവെന്ന മാര്‍പാപ്പയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് ഒരു കമ്യൂണിസ്റ്റ് രാജ്യത്തേക്കുള്ള സന്ദര്‍ശനം. കമ്യൂണിസത്തിന് വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളോട് പ്രതികരിക്കാന്‍ സാധിക്കുന്നില്ലെന്നും മാര്‍പാപ്പ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ , ക്യൂബ വളരെ സൗഹാര്‍ദപൂര്‍വമാണ് ഇതിനോടുപ്രതികരിച്ചത്. മാര്‍പാപ്പയ്ക്ക് എല്ലാ ബഹുമാനവും നല്‍കി അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കുമെന്ന് ക്യൂബന്‍ വിദേശമന്ത്രി ബ്രൂണോ റോഡ്രിഗസ് പറഞ്ഞു. ആശയങ്ങള്‍ പങ്കുവയ്ക്കുന്നത് ഗുണപ്രദമായാണ് ക്യൂബ കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

deshabhimani news

1 comment:

  1. പോപ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ക്യൂബ സന്ദര്‍ശനം തുടങ്ങി. മൂന്നുദിവസം ക്യൂബയില്‍ തങ്ങുന്ന മാര്‍പാപ്പയെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. മൂന്നു ദിവസത്തെ മെക്സികോ സന്ദര്‍ശനത്തിനു ശേഷമാണ് മാര്‍പാപ്പ ക്യൂബയിലെത്തിയത്. 1998ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനു ശേഷം ആദ്യമായാണ് ആഗോള കത്തോലിക്കസഭയുടെ മറ്റൊരു അധ്യക്ഷന്‍ ക്യൂബയില്‍ എത്തുന്നത്.

    ReplyDelete