സൈനിക വാഹന ലോബിയുടെ ഇടനിലക്കാരനായിരുന്ന കരസേന ഉദ്യോഗസ്ഥന്‍ തനിക്ക് 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്തിരുന്നുവെന്ന് കരസേനാ മേധാവി വി കെ സിങ്ങിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. രാജ്യസഭയില്‍ ചോദ്യോത്തര വേള റദ്ദാക്കി പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.പ്രതിഷേധത്തെത്തുടര്‍ന്ന് ഇരുസഭകളും പകല്‍ പന്ത്രണ്ട് വരെ നിര്‍ത്തിവെച്ചു.
14 കോടി വാഗ്ാദനം ചെയ്ത ഇടനിലക്കാരന്‍ അടുത്ത കാലത്താണ് കരസേനയില്‍ നിന്നും വിരമിച്ചതെന്ന് സിങ് പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രതിരോധ കേന്ദ്രങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ വി കെ സിങ്ങ് നടത്തിയിട്ടുള്ളത്. ഇക്കാര്യം പ്രതിരോധമന്ത്രി എ കെ ആന്റണിയെ അറിയിച്ചിരുന്നു. കൂടിയവിലക്ക് 600 വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയാല്‍ 14 കോടി രൂപ നേരിട്ട് തരാമെന്നായിരുന്നു വാഗ്ദാനം. മുന്‍പ് അധികവില കൊടുത്തു വാങ്ങിയ ഇത്തരത്തിലുള്ള നിലവാരം കുറഞ്ഞ 7000 വാഹനങ്ങള്‍ നിലവിലുണ്ട്. സേനക്ക് വാഹനം വാങ്ങാന്‍ നേരിട്ടുള്ള സംവിധാനങ്ങളൊന്നും നിലവിലില്ല. ജനനത്തീയതിയുടെ കാര്യത്തില്‍ പ്രതിരോധമന്ത്രാലയത്തിനെതിരെ സുപ്രീം കോടതി വരെ പോയി വിവാദമുണ്ടാക്കിയ സിങ്ങിന്റെ പുതിയ വെളിപ്പെടുത്തലുകളും കേന്ദ്രസര്‍ക്കാരിന് തലവേദനയാകും.
deshabhimani

ReplyDelete