Monday, March 26, 2012

നേതാക്കള്‍ക്ക് അടിയും നാട്ടുകാര്‍ക്ക് പച്ച ലഡുവും

മുസ്ലിംലീഗില്‍ ഇപ്പോള്‍ അടിയുടെ പൂരമാണ്. തെരഞ്ഞെടുപ്പെന്ന് കേട്ടാല്‍ അടി തുടങ്ങും. ചൊട്ടയിലെ ശീലം ചൊടലവരെ എന്നാണല്ലോ ചൊല്ല്. പൊതു തെരഞ്ഞെടുപ്പിലെല്ലാം തല്ലിശീലമുള്ള ലീഗുകാര്‍ക്ക് സ്വന്തം പാര്‍ടിയുടെ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എങ്ങനെ തല്ലാതിരിക്കാന്‍ പറ്റും. ബൂത്ത് ഏജന്റ്, റിട്ടേണിങ് ഓഫീസര്‍ ഇത്യാദി സാധനങ്ങളെയൊന്നും ലീഗുകാര്‍ക്ക് പണ്ടേ പിടിക്കാറില്ല. എല്ലാം ലീഗുകാര്‍തന്നെ ചെയ്യും. ചെര്‍ക്കളയിലും തളങ്കരയിലുമൊക്കെ സ്ഥിരമായി കണ്ട് കാസര്‍കോടുകാര്‍ക്ക് ഇതൊരു ശീലമായി. കൂട്ടത്തോടെ വരും ബാലറ്റ് വാങ്ങി കുത്തി പെട്ടിയിലിടും ഇതാണ് ഇവിടുത്തെ ഏര്‍പ്പാട്. ചോദിക്കാനും പറയാനും ആരുമില്ല. പാര്‍ടി തെരഞ്ഞെടുപ്പും ഇങ്ങനെതന്നെയായിരിക്കുമെന്നാണ് ലീഗ് മല്ലന്മാര്‍ വിചാരിച്ചത്. അപ്പോഴല്ലെ പാണക്കാട് നിന്നുള്ള ലിസ്റ്റ് വായിക്കുന്ന ഏര്‍പ്പാടാണ് നടക്കുന്നതെന്ന് അറിയുന്നത്. ശീലിച്ചുവന്നത് മാറ്റാന്‍ പ്രയാസമുള്ളവരുടെ വികാര പ്രകടനം മാത്രമാണെന്നാണ് കുഞ്ഞാലിക്കുട്ടി ഉദ്ബോധിപ്പിച്ചത്. ഇവന്‍ പുലിയാണ് കെട്ടാ.

അടിക്കുമ്പോള്‍ വലിയ നേതാക്കള്‍ക്കുതന്നെ കൊടുക്കണമെന്നാണ് ഇപ്പോള്‍ സാദാ ലീഗുകാര്‍ തീരുമാനിച്ചിട്ടുള്ളത്. അവര്‍ പറഞ്ഞിട്ട് കുറേ തല്ലിയതല്ലേ. തല്ലിന്റെ സുഖം നേതാക്കളും അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന അഭിപ്രായവും മല്ലന്മാര്‍ക്കുണ്ട്. മജീദിനെയുംബഷീറിനെയുമാണ് കാസര്‍കോടുകാര്‍ക്ക് തട്ടിക്കളിക്കാന്‍ കിട്ടിയതെങ്കില്‍ കണ്ണൂരുകാര്‍ക്ക് കിട്ടിയത് ബാവയെയാണ്. അണികളുടെ കരപരിലാളനം ഇവര്‍ ശരിക്കും അനുഭവിച്ചു. തല്ലിയിട്ടും അരിശം തീരാത്തവര്‍ പിന്നെ സി ടിയെ തോല്‍പിച്ച് പച്ച ലഡുവും വിതരണം ചെയ്തെന്നാണ് കാസര്‍കോടുനിന്നുള്ള വൃത്താന്തം. പാണക്കാട് വഴി ജില്ലയുടെ ഖജാന്‍ജിയായ സി ടിയെ പള്ളിക്കമ്മിറ്റിയില്‍ വിളിച്ചിരുത്തിയാണ് തറപറ്റിച്ചത്. അണികളെ പറ്റിച്ച് പാര്‍ടി കമ്മിറ്റിയില്‍ കയറിയാലും പള്ളിക്കമ്മിറ്റിയില്‍ പിടിക്കുമെന്നെ സന്ദേശമാണത്രെ സിടിയിലൂടെ നേതാക്കള്‍ക്ക് നല്‍കിയത്. നേതാക്കളെ തെരഞ്ഞെടുക്കാനുള്ള അവകാശം പോലും സ്വകാര്യവല്‍ക്കരിച്ച സംസ്ഥാന നേതൃത്വത്തിന്റെ നയത്തില്‍ പ്രതിഷേധിച്ചാണ് അണികള്‍ അടി സമരം തുടങ്ങിയതെന്നാണ് ലീഗിന്നുള്ളില്‍ നിന്നുള്ള വര്‍ത്തമാനം.

പാവം കൗണ്‍സിലര്‍മാരെയൊക്കെ വിളിച്ചുകൂട്ടി തെരഞ്ഞെടുപ്പെന്ന പ്രഹസനം നടത്താന്‍ നോക്കി വിജയിച്ചില്ലെങ്കില്‍ നേരെ പാണക്കാട്ടേക്ക് വിടും. അവിടുന്ന് ഏതാനും പേര്‍ നീണ്ട ലിസ്റ്റുമായി വന്ന് ഇത് തങ്ങളുടെ വാറോലയാണ്. പാറപോലെ ഉറച്ചതാണ്. മാറ്റത്തിന് വിധേയമല്ല എന്ന് പ്രഖ്യാപിക്കും. തലേ ദിവസം രാത്രി ഏതാനും മുതലാളിമാരുടെ വീട്ടില്‍ വിരുന്ന് പാര്‍ത്ത് അവരുടെ ഇഷ്ടം നോക്കി നേതാക്കള്‍ ചമച്ച ഡ്യൂപ്ലിക്കേറ്റ് വാറോലയാണിതെന്ന് അറിയുന്ന അണികള്‍ അടിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

മീന്‍ കച്ചവടക്കാരനും പോസ്റ്ററൊട്ടിക്കുന്നവനും കൂലിക്കാരനുമെല്ലാം ലീഗിന്റെ ഭാരംവഹിക്കാന്‍ പറ്റിയവരെല്ലെന്ന് പുലിക്കുട്ടിക്കും അനുചരര്‍ക്കും നന്നായി അറിയാം. അത്തരക്കാരൊന്നും ബഹളംവച്ചിട്ട് കാര്യമില്ല. ചുരുങ്ങിയപക്ഷം സ്വര്‍ണത്തിളക്കവും മടിശീലക്ക് കനവും വേണ്ടേ ഭാരവാഹിയാകാന്‍ . ഉദാരവല്‍ക്കരണ കാലത്ത് മൂലധനം ഇറക്കാന്‍ കഴിയുന്നവരെ പാര്‍ടിയെ ഏല്‍പിക്കുന്നതാണ് ബുദ്ധിയെന്ന് ലീഗ് ഉന്നത അധികാര സമിതി തീരുമാനിച്ചിട്ടുണ്ട്. വെള്ളം കോരികളും വിറക് വെട്ടികളും ആ പണി നന്നായി എടുത്താല്‍ മതിയെന്ന തങ്ങളുടെ കല്‍പന പാലിക്കാത്തവര്‍ക്ക് ഹാ കഷ്ടം അവര്‍ക്ക് സസ്പെന്‍ഷന്‍ ഉറപ്പ് എന്ന കുഞ്ഞാലി വചനം ഓര്‍ത്തിരിക്കുന്നത് എല്ലാ ലീഗുകാര്‍ക്കും നല്ലതാണ്.

deshabhimani 260312

1 comment:

  1. മുസ്ലിംലീഗില്‍ ഇപ്പോള്‍ അടിയുടെ പൂരമാണ്. തെരഞ്ഞെടുപ്പെന്ന് കേട്ടാല്‍ അടി തുടങ്ങും. ചൊട്ടയിലെ ശീലം ചൊടലവരെ എന്നാണല്ലോ ചൊല്ല്. പൊതു തെരഞ്ഞെടുപ്പിലെല്ലാം തല്ലിശീലമുള്ള ലീഗുകാര്‍ക്ക് സ്വന്തം പാര്‍ടിയുടെ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എങ്ങനെ തല്ലാതിരിക്കാന്‍ പറ്റും. ബൂത്ത് ഏജന്റ്, റിട്ടേണിങ് ഓഫീസര്‍ ഇത്യാദി സാധനങ്ങളെയൊന്നും ലീഗുകാര്‍ക്ക് പണ്ടേ പിടിക്കാറില്ല. എല്ലാം ലീഗുകാര്‍തന്നെ ചെയ്യും. ചെര്‍ക്കളയിലും തളങ്കരയിലുമൊക്കെ സ്ഥിരമായി കണ്ട് കാസര്‍കോടുകാര്‍ക്ക് ഇതൊരു ശീലമായി. കൂട്ടത്തോടെ വരും ബാലറ്റ് വാങ്ങി കുത്തി പെട്ടിയിലിടും ഇതാണ് ഇവിടുത്തെ ഏര്‍പ്പാട്. ചോദിക്കാനും പറയാനും ആരുമില്ല. പാര്‍ടി തെരഞ്ഞെടുപ്പും ഇങ്ങനെതന്നെയായിരിക്കുമെന്നാണ് ലീഗ് മല്ലന്മാര്‍ വിചാരിച്ചത്. അപ്പോഴല്ലെ പാണക്കാട് നിന്നുള്ള ലിസ്റ്റ് വായിക്കുന്ന ഏര്‍പ്പാടാണ് നടക്കുന്നതെന്ന് അറിയുന്നത്. ശീലിച്ചുവന്നത് മാറ്റാന്‍ പ്രയാസമുള്ളവരുടെ വികാര പ്രകടനം മാത്രമാണെന്നാണ് കുഞ്ഞാലിക്കുട്ടി ഉദ്ബോധിപ്പിച്ചത്. ഇവന്‍ പുലിയാണ് കെട്ടാ.

    ReplyDelete