അനശ്വര രക്തസാക്ഷി ആര്‍ കെ കൊച്ചനിയന്റെ ധീര സ്മരണ നാട് പുതുക്കി. പ്രകടനം, രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം, പൊതുസമ്മേളനം തുടങ്ങിയവ നടന്നു. എസ്എഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗവും കുട്ടനെല്ലൂര്‍ ഗവ. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍ കെ കൊച്ചനിയന്റെ 20-ാം രക്തസാക്ഷി വാര്‍ഷികാചരണമാണ് എസ്എഫ്ഐയുടെയും സിപിഐ എമ്മിന്റെയും ആഭിമുഖ്യത്തില്‍ ആചരിച്ചത്. കഴിഞ്ഞ ദിവസം ക്യാമ്പസുകള്‍ കൊച്ചനിയന് സ്മരണാഞ്ജലി അര്‍പ്പിച്ചിരുന്നു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ തൃശൂര്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. വിദ്യാര്‍ഥികോര്‍ണറില്‍നിന്ന് ആരംഭിച്ച പ്രകടനം കൊച്ചനിയന്‍ കുത്തേറ്റുവീണ രാമനിലയം പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
അനുസ്മരണയോഗം സംസ്ഥാന സെക്രട്ടറി പി ബിജു ഉദ്ഘാടനം ചെയ്തു. ക്യാമ്പസുകളില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ മതശക്തികള്‍ വിദ്യാര്‍ഥികളെ മതവല്‍ക്കരിക്കാന്‍ ശ്രമം നടത്തുകയാണെന്ന് പി ബിജു പറഞ്ഞു. കലോത്സവങ്ങളോട് അസഹിഷ്ണുതയാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. ക്യാമ്പസുകള്‍ മതേതര ഇടങ്ങളായി നിലനിര്‍ത്താന്‍ എസ്എഫ്ഐ വലിയ പങ്കാണ് വഹിക്കുന്നത്. സ്വകാര്യമേഖലയില്‍ വിദ്യാര്‍ഥിചൂഷണം വന്‍തോതില്‍ നടത്താന്‍ സഹായകരമായ നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇനിയും ഫീസ് വര്‍ധിപ്പിക്കാന്‍ എസ്എഫ്ഐ അനുവദിക്കില്ലെന്നും ബിജു പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ ബി സനീഷ് അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി പി കെ ഷാജന്‍ , ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി സജു, എന്നിവര്‍ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി പി ജി സുബിദാസ് സ്വാഗതവും സിപിഐ എം ലോക്കല്‍ സെക്രട്ടറി ബി എല്‍ ബാബു നന്ദിയും പറഞ്ഞു. സിപിഐ എം മണ്ണുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. മണ്ണുത്തി സെന്ററില്‍ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി കെ തങ്കപ്പന്‍ അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക്ഓഫീസ് പരിസരത്തുനിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. രാവിലെ പട്ടാളക്കുന്നിലെ കൊച്ചനിയന്റെ വീട്ടിലെ സ്മൃതിമണ്ഡപത്തില്‍ സിപിഐ എം ജില്ലാസെക്രട്ടറി എ സി മൊയ്തീന്‍ , എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജു, സിപിഐ എം ഏരിയാ സെക്രട്ടറിമാരായ എം എം അവറാച്ചന്‍ , വര്‍ഗീസ് കണ്ടംകുളത്തി എന്നിവരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
deshabhimani 010312

ReplyDelete