Thursday, March 1, 2012

സര്‍ക്കാര്‍ സാങ്കേതിക കോളേജുകളില്‍ കെഎസ്യു അക്രമം അഴിച്ചുവിടുന്നു

തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കെഎസ്യുവിന്റെ നേതൃത്വത്തില്‍ അക്രമപരമ്പര. കോളേജുകള്‍ക്ക് പുറത്തുള്ള ഗുണ്ടാ ക്രിമിനല്‍സംഘങ്ങളുടെ പിന്തുണയോടെ നടക്കുന്ന അക്രമത്തിന്റ അവസാനഘട്ടമാണ് ശ്രീകാര്യം എന്‍ജിനിയറിങ് കോളേജില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ള സംഘം എസ്എഫ്ഐക്കാരായ രണ്ട് വിദ്യാര്‍ഥികളെ ക്ലാസില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. കോളേജ് അധികൃതരുടെ പക്ഷപാതപരമായ സമീപനവും കോണ്‍ഗ്രസ് നേതാക്കളുടെ പിന്‍ബലവും ഗവ. കോളേജുകളെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന് കാരണമാകുന്നു. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് അനീഷ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീകാര്യം എന്‍ജിനിയറിങ് കോളേജില്‍ അക്രമത്തിന് നേതൃത്വം നല്‍കിയത്. ക്ലാസില്‍ കയറി വിദ്യാര്‍ഥികളെ പിടിച്ചിറക്കാന്‍ കെഎസ്യു സംഘത്തിന് ധൈര്യം നല്‍കിയത് പൊലീസിന്റെ പിന്തുണയാണ്. എന്നാല്‍ , വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനീഷ് അടക്കം എട്ട് കെഎസ്യു പ്രവര്‍ത്തകരെ സസ്പെന്‍ഡുചെയ്യാന്‍ കോളേജ് അധികൃതര്‍ നിര്‍ബന്ധിതരായി.

ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ കോളേജ് അധികൃതര്‍ എസ്എഫ്ഐക്കെതിരെ ആസൂത്രിതനീക്കമാണ് നടത്തുന്നത്. എസ്എഫ്ഐ യൂണിറ്റ് സമ്മേളനവും കണ്‍വന്‍ഷനും നടത്തിയതിന്റെ പേരില്‍ യൂണിറ്റ് പ്രസിഡന്റിന് പ്രിന്‍സിപ്പല്‍ തിങ്കളാഴ്ച കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതിനെതിരെ എസ്എഫ്ഐ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പലിന് നോട്ടീസ് പിന്‍വലിക്കേണ്ടിവന്നു. സമ്മേളനത്തിലും കണ്‍വന്‍ഷനുകളിലും പങ്കെടുത്ത വിദ്യാര്‍ഥി വിദ്യാര്‍ഥിനികളുടെ വീടുകളിലേക്ക് പ്രിന്‍സിപ്പല്‍ നേരിട്ട് ഫോണ്‍ചെയ്ത് പിടിഎ യോഗം വിളിച്ചുകൂട്ടി. രക്ഷിതാക്കളില്‍ ചിലര്‍ പ്രിന്‍സിപ്പലിന്റ എടുത്തുചാട്ടത്തിനെതിരെ രംഗത്തുവന്നതോടെ എസ്എഫ്ഐക്കെതിരായ നീക്കം പരിഹാസ്യമായി. ട്രാന്‍സ്ഫര്‍ ഭീഷണി ഉയര്‍ത്തി ഭരണകക്ഷി പ്രിന്‍സിപ്പല്‍മാരെ തങ്ങളുടെ ചട്ടുകമാക്കുന്നതിനെതിരെ അധ്യാപകര്‍ക്കിടയില്‍തന്നെ പ്രതിഷേധമുണ്ട്. കെഎസ്ആര്‍ടിസിയുടെ കീഴിലുള്ള പാപ്പനംകോട് ശ്രീചിത്തിരതിരുനാള്‍ എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കള്ളക്കേസെടുക്കുകയാണ്. ഫെബ്രുവരി ആദ്യവാരം പൂജപ്പുര പൊലീസ് കോളേജില്‍ കയറി പരിശോധന നടത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

deshabhimani 010312

1 comment:

  1. തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കെഎസ്യുവിന്റെ നേതൃത്വത്തില്‍ അക്രമപരമ്പര. കോളേജുകള്‍ക്ക് പുറത്തുള്ള ഗുണ്ടാ ക്രിമിനല്‍സംഘങ്ങളുടെ പിന്തുണയോടെ നടക്കുന്ന അക്രമത്തിന്റ അവസാനഘട്ടമാണ് ശ്രീകാര്യം എന്‍ജിനിയറിങ് കോളേജില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ള സംഘം എസ്എഫ്ഐക്കാരായ രണ്ട് വിദ്യാര്‍ഥികളെ ക്ലാസില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. കോളേജ് അധികൃതരുടെ പക്ഷപാതപരമായ സമീപനവും കോണ്‍ഗ്രസ് നേതാക്കളുടെ പിന്‍ബലവും ഗവ. കോളേജുകളെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന് കാരണമാകുന്നു. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് അനീഷ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീകാര്യം എന്‍ജിനിയറിങ് കോളേജില്‍ അക്രമത്തിന് നേതൃത്വം നല്‍കിയത്. ക്ലാസില്‍ കയറി വിദ്യാര്‍ഥികളെ പിടിച്ചിറക്കാന്‍ കെഎസ്യു സംഘത്തിന് ധൈര്യം നല്‍കിയത് പൊലീസിന്റെ പിന്തുണയാണ്. എന്നാല്‍ , വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനീഷ് അടക്കം എട്ട് കെഎസ്യു പ്രവര്‍ത്തകരെ സസ്പെന്‍ഡുചെയ്യാന്‍ കോളേജ് അധികൃതര്‍ നിര്‍ബന്ധിതരായി.

    ReplyDelete