കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ നടക്കുന്ന സമരം തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് യുഎന്‍എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അമ്പതോളം നേഴ്സുമാര്‍ സമരത്തില്‍നിന്നു പിന്തിരിഞ്ഞ് ജോലിയില്‍ പ്രവേശിച്ചതായി മാനേജ്മെന്റ് പുറത്തിറക്കിയ പ്രസ്താവനയുടെ പിന്നിലും ഗൂഢാലോചനയുണ്ട്. നാന്നൂറ്റി അമ്പതോളം നേഴ്സുമാരാണ് രണ്ടാം ഘട്ട സമരത്തില്‍ പങ്കെടുക്കുന്നത്. ഇവരാരും സമരത്തില്‍നിന്നു പിന്തിരിഞ്ഞിട്ടില്ല. സമരത്തിന്റെ പേരില്‍ ആരെയും ദ്രോഹിക്കാന്‍ തയ്യാറല്ലെന്നു പറഞ്ഞ ആശുപത്രി എംഡി ഫിലിപ്പ് അഗസ്റ്റിന്‍ ഇതിനകം ആറു നേഴ്സുമാരെയാണ് പിരിച്ചുവിട്ടത്. സമരംചെയ്യുന്ന എല്ലാ നേഴ്സുമാരെയും പിരിച്ചുവിടുമെന്നാണ് ഫിലിപ്പ് അഗസ്റ്റിന്‍ ഭീഷണിപ്പെടുത്തുന്നത്. സമരകാലയളവില്‍ പുതുതായി നിയമിച്ച സ്റ്റാഫുകളെയും വിദേശത്തു പോകാന്‍ നില്‍ക്കുന്നവരെയും ഏതാനും ഹെഡ് നേഴ്സുമാരെയും ഭീഷണിപ്പെടുത്തി സമരത്തില്‍ പങ്കെടുക്കില്ലെന്ന് എഴുതി ഒപ്പിടുവിക്കുകയാണ് മാനേജ്മെന്റ് ചെയ്തത്. നേഴ്സുമാര്‍ക്ക് പരിശീലന കാലാവധി ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനത്തിലൂടെ സര്‍ക്കാരും ആശുപത്രി മാനേജ്മെന്റുകളുമായുള്ള ഒത്തുകളിയാണ് വെളിച്ചത്തുവന്നത്.
പതിമൂന്നു ദിവസമായി നടക്കുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ജനകീയ സമരസമിതിയുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ യുഎന്‍എയുടെ ലേക്ഷോര്‍ യൂണിറ്റ് പ്രസിഡന്റ് ബിബിന്‍ പി ചാക്കോയുടെ നേതൃത്വത്തില്‍ }ഞായറാഴ്ച റിലേ നിരാഹാരം ആരംഭിക്കും. തുടര്‍ന്ന് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശുപത്രി എംഡിയുടെ വീട് ഉപരോധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ, സുദീപ് കൃഷ്ണന്‍ , ബിബിന്‍ പി ചാക്കോ, ജിതിന്‍ ലോഹി, വി ഒ ജോണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ലേക്ഷോര്‍ സമരം: നേഴ്സുമാര്‍ക്ക് മറ്റു താല്‍പ്പര്യങ്ങള്‍ ഉണ്ടെന്ന് മന്ത്രി ബാബു
കൊച്ചി ലേക്ഷോറില്‍ സമരംചെയ്യുന്ന നേഴ്സുമാര്‍ക്ക് മറ്റു ചില താല്‍പ്പര്യങ്ങള്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി മന്ത്രി കെ ബാബു. ജസ്റ്റിസ് കെ പി രാധാകൃഷ്ണമേനോന്‍ സ്മാരക പ്രഭാഷണത്തിനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സമരംചെയ്യുന്ന നേഴ്സുമാരെ സ്ഥലം എംഎല്‍എ എന്ന നിലയില്‍ ഇതുവരെ സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് "ഇവിടെ ദിവസവും എത്രയോ സമരങ്ങള്‍ നടക്കുന്നു, അതൊക്കെ എനിക്കു നോക്കാന്‍ കഴിയുമോ" എന്നായിരുന്നു മന്ത്രിയുടെ മറുപടി. സമരത്തെക്കുറിച്ച് ആരും അറിയിച്ചിട്ടില്ലെന്നും ഇതില്‍ പരാതിയില്ലെന്നും മന്ത്രി പറഞ്ഞു.
deshabhimani 260312
കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ നടക്കുന്ന സമരം തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് യുഎന്‍എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ReplyDelete