മന്ത്രി കെ ബി ഗണേശ്കുമാറിനെതിരായ നടപടി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നിര്‍ണായക കേരള കോണ്‍ഗ്രസ് ബി സംസ്ഥാന}സെക്രട്ടറിയറ്റ് യോഗം ചൊവ്വാഴ്ച ചേരും. പാര്‍ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയാണ് അടിയന്തര നേതൃയോഗം വിളിച്ചത്. ഗണേശ്കുമാറിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ നേതൃയോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്ന് ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുന്നണിസംവിധാനത്തില്‍ വകുപ്പുകള്‍ നല്‍കുന്നത് പാര്‍ടികള്‍ക്കാണ്. മന്ത്രിയെ പുറത്താക്കാന്‍ മമത ബാനര്‍ജി ആവശ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അനുസരിച്ചു. അങ്ങനെയൊരു സാഹചര്യം കേരളത്തിലുണ്ടായാല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കേള്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് ബിയില്‍ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ഗണേശ്കുമാറിനെ} പാര്‍ടിയുടെ വൈസ് ചെയര്‍മാന്‍ അടക്കമുള്ള ചുമതലകളില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഗണേശ്കുമാറിന്റെ പൊതുപരിപാടികള്‍ ബഹിഷ്കരിക്കാനും പാര്‍ടി തീരുമാനിച്ചിരുന്നു. ഇതോടെ പാര്‍ടിയില്‍ പിള്ളയെയും ഗണേശിനെയും അനുകൂലിക്കുന്ന രണ്ടു വിഭാഗങ്ങള്‍ ഉടലെടുത്തു. ഗണേശിനെ അനുകൂലിച്ചുള്ള പോസ്റ്ററുകളും വ്യാപകമായി. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഗണേശ്കുമാറിനെതിരായ പാര്‍ടി പ്രവര്‍ത്തകരുടെ വികാരം യുഡിഎഫ് നേതൃത്വത്തെ അറിയിക്കാന്‍ വൈസ് ചെയര്‍മാന്‍ പോള്‍ ജോസഫ്, ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍നായര്‍ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ , അച്ഛനും മകനുമായുള്ള പ്രശ്നം പരിഹരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല.
deshabhimani 260312

ReplyDelete