സംസ്ഥാന പോളിടെക്നിക് കലോത്സവം അലങ്കോലമാക്കിയതിനുപിന്നില്‍ മന്ത്രി പി കെ അബ്ദുറബ്ബിന്റെ ഇടപെടല്‍ സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആക്രമണം മുസ്ലിംലീഗിന്റെ ഗൂഢാലോചനയാണ്. ചരിത്രത്തില്‍ ആദ്യമായാണ് കലോത്സവം മന്ത്രി ഇടപെട്ട് മാറ്റിവയ്ക്കുന്നത്. തിരൂര്‍ എസ്എസ്എം പോളിടെക്നിക്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് യൂണിയന്‍ ഭരണം എസ്എഫ്ഐ തിരിച്ചുപിടിച്ചത്. ഇതിലുള്ള പകയാണ് അക്രമത്തിനുപിന്നില്‍ . ഇവിടെ കലോത്സവം നടത്താനാവില്ലെന്ന് തുടക്കംമുതല്‍ എംഎസ്എഫ് പ്രഖ്യാപിച്ചിരുന്നു. മുസ്ലിംലീഗിലെ തീവ്രവാദ വിഭാഗത്തിന്റെ പിന്തുണയോടെയാണ് കലോത്സവം കലക്കാന്‍ പദ്ധതി തയ്യാറാക്കിയത്. പോളിടെക്നിക് മാനേജ്മെന്റിലെ ചിലരും ഇതിനൊപ്പം നില്‍ക്കുകയായിരുന്നു. കലോത്സവവുമായി ബന്ധപ്പെട്ട് ചെറിയ തര്‍ക്കം ഉടലെടുത്തപ്പോള്‍തന്നെ തിരൂര്‍ സിഐയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയില്‍ കലോത്സവം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനും തീരുമാനിച്ചു. ഈ പ്രഖ്യാപനം വന്ന ഉടനെയാണ് എംഎസ്എഫ്, ലീഗ് സംഘം കലോത്സവവേദിയില്‍ വ്യാപക അക്രമം നടത്തിയത്.
കലോത്സവത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിലും നിരവധിപേര്‍ക്ക് പരിക്കേറ്റു. അക്രമികളുടെ വീഡിയോ ക്ലിപിങ് നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. അക്രമത്തിന്റെ പേരില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമം. മന്ത്രി അബ്ദുറബ്ബ് തിരൂരില്‍ തമ്പടിച്ചാണ് പൊലീസിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. വിദ്യാര്‍ഥികളുടെ വീടുകളില്‍ രാത്രികാലങ്ങളില്‍വരെ പൊലീസ് കയറിയിറങ്ങുകയാണ്. കലോത്സവങ്ങളോട് ലീഗിലെ ഒരുവിഭാഗം പുലര്‍ത്തുന്ന അസഹിഷ്ണുതയാണ് തിരൂരില്‍ പ്രകടമായതെന്നും സുമേഷ് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ടി പി ബിനീഷ്, ജില്ലാ സെക്രട്ടറി പി കെ മുബഷീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 010312

ReplyDelete