Friday, March 9, 2012

മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള്‍

യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കുന്നതിനായി ചെലവഴിച്ചത് രണ്ടുകോടിയിലധികം രൂപ. ഔദ്യോഗിക വസതികള്‍ മോടി പിടിപ്പിക്കാനായി പൊതുമരാമത്ത് ചെലവഴിച്ചത് 1.53 കോടി രൂപയാണ്. ടൂറിസം വകുപ്പ് ചെലവഴിച്ചത് 84.22 ലക്ഷവും. ഇതില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് എം കെ മുനീറിന്റെ ഔദ്യോഗിക വസതിയായ എസ്സന്റിന്‍ഡീന്‍ ബംഗ്ലാവിനാണ്. 32.58 ലക്ഷം പൊതുമരാമത്ത് വകുപ്പും 7.47 ലക്ഷവും ടൂറിസം വകുപ്പും ചെലവഴിച്ചു.

കെ എം മാണിയുടെ വസതിയായ പ്രശാന്ത് ബംഗ്ലാവിനായി 28.55 ലക്ഷവും ചെലവഴിച്ചു. കെ പി മോഹനന്റെ വസതിയായ സാനഡുവിന് 22.32 ലക്ഷവും മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസ് 8.35 ലക്ഷവും പി കെ കുഞ്ഞാലിക്കുട്ടിയുടെ ലിന്‍സ് ബംഗ്ലാവ് 13.68 ലക്ഷവും എ പി അനില്‍കുമാറിന്റെ റോസ് ഹൗസിന് 8.29 ലക്ഷവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അശോക് ബംഗ്ലാവിന് 19.28 ലക്ഷവും ഷിബു ബേബിജോണിന്റെ ഉഷസിന് 9.47 ലക്ഷവും സി എന്‍ ബാലകൃഷ്ണന്റെ പൗര്‍ണമിക്ക് 17.96 ലക്ഷവും കെ സി ജോസഫിന്റെ കവടിയാര്‍ ഹൗസിന് 11.14 ലക്ഷവും കെ ബി ഗണേശ്കുമാറിന്റെ അജന്തയില്‍ 8.83 ലക്ഷവും ആര്യാടന്‍ മുഹമ്മദിന്റെ മന്‍മോഹന്‍ബംഗ്ലാവില്‍ 2.68 ലക്ഷവും ജയലക്ഷ്മിയുടെ തൈക്കാട് ഹൗസില്‍ 8.11 ലക്ഷവും അബ്ദുള്‍റബ്ബിന്റെ തേജസില്‍ 1.18 ലക്ഷവും അടൂര്‍പ്രകാശിന്റെ പമ്പയില്‍ 8.26 ലക്ഷവും ഇബ്രാഹിം കുഞ്ഞിന്റെ താമസസ്ഥലത്ത് 4.79 ലക്ഷവും പി ജെ ജോസഫിന്റെ പെരിയാറില്‍ 10.73 ലക്ഷവും വി എസ് ശിവകുമാറിന്റെ വസതിയില്‍ 15,906 രൂപയും കെ ബാബുവിന്റെ കാവേരിയില്‍ 8,165 രൂപയും ചെലവഴിച്ചു.

deshabhimani 090312

No comments:

Post a Comment