കല്‍പ്പറ്റ: കൃഷ്ണഗിരിയില്‍ അനധികൃതമായി കൈവശംവയ്ക്കുന്ന ഭൂമിയില്‍ അവകാശമുണ്ടെന്നു തെളിയിക്കാന്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച പുഞ്ചശീട്ട് കൃത്രിമമായി തയ്യാറാക്കിയതെന്ന് തെളിയുന്നു. സര്‍ക്കാര്‍ ഭൂമിയായിട്ടും ഇതിന്റെ പേരില്‍ വ്യത്യസ്ത പട്ടയ നമ്പറുകളും ജന്മിയും കുടിയാനും ഉള്‍പ്പെടെ ഒരാളാകുന്നതും ഇവ കൃത്രിമമായി തയ്യാറാക്കിയതിന്റെ തെളിവായി നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തന്റെ മുത്തച്ഛന്‍ പത്മപ്രഭ ഗൗഡര്‍ക്ക് "ഗ്രോ മോര്‍ ഫുഡ" പദ്ധതി പ്രകാരം 1943 ല്‍ ലഭിച്ചതാണ് കൃഷ്ണഗിരിയിലെ ഭൂമി എന്നാണ് ശ്രേയാംസിന്റെ അവകാശവാദം. ഇതു തെളിയിക്കുന്നതിനാണ് പുഞ്ചശീട്ടുകള്‍ സമര്‍പ്പിച്ചത്. എന്നാല്‍ രണ്ട് പുഞ്ചശീട്ടുകളിലും ഗുരുതരമായ വ്യത്യാസങ്ങളുണ്ട്. 1948 ജനുവരി, ഡിസംബര്‍ മാസങ്ങളിലെ തീയതികളാണ് ഇവയില്‍ രേഖപ്പെടുത്തിയത്. വയനാട് താലൂക്കില്‍ പുറക്കാടി അംശത്തില്‍ സര്‍വേ നമ്പര്‍ 706 ല്‍ 5 സി ഒന്ന് സബ്ഡിവിഷനില്‍ 14.44 ഏക്കര്‍ സ്ഥലത്തിന്റെ പേരിലാണ് പുഞ്ചശീട്ട്്. ഈ ഭൂമിയുടെതായി ചേര്‍ത്ത പട്ടയ നമ്പറുകള്‍ വ്യത്യസ്തമാണ്. എം 35, എം 38 എന്നിങ്ങനെ രണ്ടു പട്ടയ നമ്പറുകള്‍ ചേര്‍ത്തിരിക്കുന്നു. പട്ടയ നമ്പര്‍ ചേര്‍ത്തതില്‍നിന്നുതന്നെ ഈ സ്ഥലത്തെ സംബന്ധിച്ച് ശ്രേയാംസ് ഉന്നയിക്കുന്ന അവകാശം തെറ്റാണെന്ന് വ്യക്തമാണ്. സര്‍ക്കാര്‍ രേഖകളില്‍ ഇപ്പോഴും ഇത് പട്ടയമില്ലാത്ത റവന്യൂ ഭൂമിയാണ്. സര്‍ക്കാരിന്റെ റവന്യൂ ഭൂമിയാണ് എന്ന് ശ്രേയാംസ് തന്നെ സമ്മതിക്കുന്നതിനാലാണ് ഇത് പതിച്ചുനല്‍കാന്‍ അദ്ദേഹം അപേക്ഷ നല്‍കിയത്. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന ആധികാരിക രേഖയായ പട്ടയം പത്മപ്രഭ ഗൗഡറുടെ പേരിലുണ്ടെങ്കില്‍ അത് ഇതുവരെ ഹാജരാക്കാന്‍ വീരേന്ദ്രകുമാറിനോ ശ്രേയാംസിനോ സാധിച്ചിട്ടുമില്ല.
(ഒ വി സുരേഷ്)
deshabhimani 250911
കൃഷ്ണഗിരിയില്‍ അനധികൃതമായി കൈവശംവയ്ക്കുന്ന ഭൂമിയില്‍ അവകാശമുണ്ടെന്നു തെളിയിക്കാന്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച പുഞ്ചശീട്ട് കൃത്രിമമായി തയ്യാറാക്കിയതെന്ന് തെളിയുന്നു. സര്‍ക്കാര്‍ ഭൂമിയായിട്ടും ഇതിന്റെ പേരില്‍ വ്യത്യസ്ത പട്ടയ നമ്പറുകളും ജന്മിയും കുടിയാനും ഉള്‍പ്പെടെ ഒരാളാകുന്നതും ഇവ കൃത്രിമമായി തയ്യാറാക്കിയതിന്റെ തെളിവായി നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ReplyDelete