Friday, March 9, 2012

എം.എസ്.എഫ്, ആര്‍.എസ്.എസ്, കോണ്‍ഗ്രസ് ആക്രമണങ്ങള്‍

എന്‍ജിനീയറിങ് കോളേജില്‍ എംഎസ്എഫ് അക്രമം: എസ്എഫ്ഐ ഏരിയാ പ്രസിഡന്റടക്കം നാല്പേര്‍ക്ക് പരിക്ക്

മാനന്തവാടി: ഗവ. എന്‍ജിനീയറിങ് കോളേജില്‍ എംഎസ്എഫുകാരുടെ അക്രമണത്തില്‍ എസ്എഫ്ഐ ഏരിയാ പ്രസിഡന്റ് അടക്കം നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. എസ്എഫ്ഐ ഏരിയാ പ്രസിഡന്റ് അനൂപ്മാത്യു(25), ശരത്അശോകന്‍(23), ടി വി പ്രകാശന്‍(23), ക്ലിഫോര്‍ഡ്(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ക്ലിഫോര്‍ഡ് ഒഴികെയുള്ളവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അനൂപ് മാത്യുവിന്റെ നില ഗുരുതരമാണ്. എംഎസ്എഫ് അക്രമത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജില്ലയില്‍ എസ്എഫ്ഐ പഠിപ്പ്മുടക്കും.

തുടര്‍ച്ചയായി മൂന്നാം ദിവസമാണ് എന്‍ജിനീയറിങ് കോളേജില്‍ എംഎസ്എഫുകാര്‍ മാരാകായുധങ്ങളുമായി അഴിഞ്ഞാടുന്നത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറാവുന്നില്ല. കാമ്പസില്‍ നിലയുറപ്പിച്ച പൊലീസിന്റെ എണ്ണക്കുറവ് അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയാണ് ചെയ്തത്. വ്യാഴാഴ്ചയുണ്ടായ അക്രമണത്തില്‍ അനൂപ്മാത്യുവിന്റെ നില അടിച്ചുപൊളിക്കുകയായിരുന്നു. കാമ്പസിനകത്തിട്ട് അനൂപിനെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒരു സംഘം എംഎസ്എഫുകാര്‍ മാരകായുധങ്ങളുമായി വളഞ്ഞിട്ട് അക്രമിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ഇതേ രീതിയിലുള്ള അക്രമണമാണുണ്ടായത്. എംഎസ്എഫ് ക്രിമിനലുകള്‍ മാരകായുധങ്ങളുമായി കാമ്പസില്‍ അഴിഞ്ഞാടുമ്പോള്‍ മതിയായ ഫോഴ്സില്ലാത്തതിനാല്‍ തലപ്പുഴ പൊലീസിന് കാഴ്ചക്കാരായി നില്‍ക്കേണ്ടിവന്നു. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കോളേജ് പ്രിന്‍സിപ്പാളും തയ്യാറായിട്ടില്ല. പ്രിന്‍സിപ്പാളിന്റെ പിന്തുണയോടെയാണ് ഈ അക്രമണത്തിന് പദ്ധതി തയ്യാറാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ കാമ്പസില്‍ ഉയര്‍ത്തിയ പതാക കഴിഞ്ഞ ദിവസം എംഎസ്എഫുകാര്‍ കത്തിച്ചിരുന്നു. ഇത് ചോദ്യം ചെയ്യുകയും പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തതിനാണ് എംഎസ്എഫുകാര്‍ മാരകായുധങ്ങളുമായി കാമ്പസില്‍ അഴിഞ്ഞാടിയത്. മുമ്പും സമാനമായ അക്രമണങ്ങള്‍ കാമ്പസില്‍ ഉണ്ടായിട്ടുണ്ട്. അതിലൊന്നും ഫലപ്രദമായ നടപടിയുണ്ടാവാതിരിക്കുന്നത് എംഎസ്എഫുകാര്‍ക്ക് കൂടുതല്‍ അക്രമണങ്ങള്‍ക്ക് അവസരമൊരുക്കുകയാണ്.

പുന്നാട് അക്രമം: 4 ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

ഇരിട്ടി: പുന്നാട് ഇ എം എസ് സ്മാരക മന്ദിരവും യാക്കൂബ് സ്മാരക രക്തസാക്ഷി സ്തൂപവും തകര്‍ത്ത കേസില്‍ നാല് ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍ . വിഷ്ണു നമ്പൂതിരി(20), പൊള്ളംകുന്നേല്‍ ഷിനോജ്(24), സഹോദരന്‍ ഷിജു(20), പൊള്ളച്ചി രാജീവന്‍(20) എന്നിവരെ എസ്ഐ കെ ജെ ബിനോയിയും സംഘവുമാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയും വെളുപ്പിനുമാണ് സിപിഐ എം ബ്രാഞ്ച് ഓഫീസിനുനേര്‍ക്ക് ആര്‍എസ്എസ് സംഘം അക്രമം നടത്തിയത്. 11 ആര്‍എസ്എസ്സുകാര്‍ക്കെതിരെയാണ് കേസ്. പ്രതികളെ വെള്ളിയാഴ്ച മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കും.

കോണ്‍ഗ്രസുകാരുടെ വെട്ടേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍

മാന്നാര്‍ : കോണ്‍ഗ്രസ് അക്രമികളുടെ വെട്ടേറ്റ് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് ഗുരുതരപരിക്ക്. കുന്നത്തൂര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് കുന്നയ്ക്കാട്ടുതറയില്‍ ഗോപനെയാണ് (33) വെട്ടിയത്. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കുട്ടംപേരൂര്‍ ഡിവിഷന്‍ അംഗം ആശയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ മനോജും സഹോദരന്‍ ബിജുവും ചേര്‍ന്നാണ്വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബിജുവിന്റെ "വഴിവിട്ട പോക്കിനെ" സംബന്ധിച്ച് കുട്ടംപേരൂരില്‍ പലയിടങ്ങളിലും അടുത്തിടെ പോസ്റ്ററുകള്‍ പതിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്നു പറയുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസമായിരുന്നു പോസ്റ്റര്‍ പതിക്കലിനു പിന്നില്‍ .

ബുധനാഴ്ച രാത്രി കുന്നത്തൂര്‍ ക്ഷേത്രത്തിനുസമീപം കിഴക്കേ ജങ്ഷനില്‍വച്ചാണ് ഗോപനെ വെട്ടിയത്. സ്വകാര്യവാഹനത്തിലെ ഡ്രൈവറായിരുന്ന ഗോപന്‍ തൊഴില്‍കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളില്‍ വരുമ്പോള്‍ മനോജും ബിജുവും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വടിവാള്‍ , ഇരുമ്പുപൈപ്പ് എന്നിവകൊണ്ടാണ് ആക്രമണം. വെട്ടേറ്റ് താഴെവീണ ഗോപനെ രക്ഷിക്കാന്‍ ഓടി അടുത്തവരെ അക്രമികള്‍ ആയുധംകാട്ടി ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. ഒടുവില്‍ പ്രദേശത്തെ സിപിഐ എം, ഡിവൈഎഫ്ഐ നേതാക്കള്‍ എത്തിയാണ് ഗോപനെ ആശുപത്രിയില്‍ എത്തിച്ചത്. മാവേലിക്കര ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതീവഗുരുതരാവസ്ഥയിലായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ദേഹമാസകലം 64 കുത്തിക്കെട്ടുണ്ട്. തലയില്‍മാത്രം 25ഉം. ഇടതുകൈ ഒടിഞ്ഞു. പുറത്ത് ആഴത്തിലുള്ള മുറിവുകളുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഗോപന്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല.

പ്രതികളെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചിട്ടുപോലും അറസ്റ്റ് ചെയ്യുന്നതിന് മാന്നാര്‍ പൊലീസ് തയ്യാറാകുന്നില്ല. പ്രതികള്‍ ചെങ്ങന്നൂര്‍ എംഎല്‍എയുടെ സംരക്ഷണയിലാണെന്ന് സിപിഐ എം മാന്നാര്‍ ഏരിയ സെക്രട്ടറി അഡ്വ. എം ശശികുമാര്‍ പറഞ്ഞു. ആക്രമണത്തില്‍ പ്രതിഷേധിച്ച് കുന്നത്തൂരില്‍ ചേര്‍ന്ന യോഗം ഏരിയ സെക്രട്ടറി അഡ്വ. എം ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. അഭിലാഷ് അധ്യക്ഷനായി. അഡ്വ. പി വിശ്വംഭരപണിക്കര്‍ , പി എന്‍ ശെല്‍വരാജന്‍ , ജി രാമകൃഷ്ണന്‍ , ബി കെ പ്രസാദ്, കെ പി പ്രദീപ്, സഞ്ജുഖാന്‍ , പുഷ്പലതാമധു, കെ എസ് ഗോപി, കെ നാരായണപിള്ള എന്നിവര്‍ സംസാരിച്ചു.

deshabhimani 090312

2 comments:

  1. ഗവ. എന്‍ജിനീയറിങ് കോളേജില്‍ എംഎസ്എഫുകാരുടെ അക്രമണത്തില്‍ എസ്എഫ്ഐ ഏരിയാ പ്രസിഡന്റ് അടക്കം നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. എസ്എഫ്ഐ ഏരിയാ പ്രസിഡന്റ് അനൂപ്മാത്യു(25), ശരത്അശോകന്‍(23), ടി വി പ്രകാശന്‍(23), ക്ലിഫോര്‍ഡ്(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ക്ലിഫോര്‍ഡ് ഒഴികെയുള്ളവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അനൂപ് മാത്യുവിന്റെ നില ഗുരുതരമാണ്. എംഎസ്എഫ് അക്രമത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജില്ലയില്‍ എസ്എഫ്ഐ പഠിപ്പ്മുടക്കും.

    ReplyDelete
  2. malapuram ucity engg clg ilum msf ksu league akramanam.......

    ReplyDelete