സമരം തോറ്റതിന് വീക്ഷണത്തോട് ദേഷ്യം വേണ്ട എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതായി മാധ്യമങ്ങളില്‍ കാണാനിടയായി. സമരം തോറ്റതു കൊണ്ടാണോ താങ്കളുടെ മന്ത്രിസഭയിലെ രണ്ട് പ്രമുഖ അംഗങ്ങളായ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എം കെ മുനീറും എല്‍ഡിഎഫ് നേതാക്കളുമായി ഒത്തുതീര്‍പ്പു സംഭാഷണം നടത്തി കാര്യങ്ങള്‍ അംഗീകരിച്ച് കരാറിലൊപ്പിട്ടത്? കുടുംബശ്രീ ഉന്നയിച്ച ആവശ്യങ്ങളില്‍ ഏഴും സര്‍ക്കാര്‍ അംഗീകരിച്ചതായി മന്ത്രിമാര്‍ തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. കുടുംബശ്രീക്ക് നല്‍കുന്ന വായ്പയുടെ പലിശ കുറച്ചതായി പറയുന്നുണ്ട്. ജനശ്രീക്ക് ഫണ്ടനുവദിച്ച കാര്യത്തിലും തീരുമാനമെടുത്തിട്ടുണ്ട്. കേന്ദ്ര കൃഷിമന്ത്രി ഈ വിഷയത്തില്‍ ഇടപെട്ടതായുള്ള വിവരം പുറത്തുവന്നു.
ജനശ്രീക്ക് 14 കോടി രൂപ നല്‍കിയതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും അതുസംബന്ധിച്ച് അന്തിമ തീരുമാനം വരുന്നതുവരെ കാത്തിരിക്കാമെന്നുമാണ് ഒത്തുതീര്‍പ്പു ധാരണ. യുഡിഎഫ് മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും തമ്മില്‍ ദീര്‍ഘമായ ചര്‍ച്ച നടന്നു. ഒടുവില്‍ ഒത്തുതീര്‍പ്പിന്റെ ഫലമായുണ്ടായ തീരുമാനം കടലാസില്‍ രേഖപ്പെടുത്തി ഇരുകക്ഷികളും ഒപ്പിട്ട് പരസ്പരം കൈമാറി. സമരം പരാജയപ്പെട്ടതുകൊണ്ടാണോ ഇതൊക്കെ നടന്നത്? മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന് എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നിട്ട് സമരം തോറ്റെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് മനസ്സമാധാനത്തിനു വേണ്ടിയാണെങ്കില്‍ ആക്ഷേപിക്കുന്നില്ല. ഏതായാലും ജനങ്ങള്‍ വിഡ്ഢികളാണെന്ന് ഉമ്മന്‍ചാണ്ടി ധരിക്കരുത്. സ്വന്തം ജാള്യം മറച്ചുപിടിക്കാന്‍ ഉമ്മന്‍ചാണ്ടിയെപ്പോലൊരാള്‍ തറവേല കളിക്കരുത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ് കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് സര്‍ക്കാര്‍ കാര്യാലയത്തിന്റെ മുമ്പില്‍ 14 ജില്ലയില്‍ നിന്നുമായി എത്തിയ കുടുംബശ്രീ പ്രതിനിധികള്‍ സഹനസമരം ആരംഭിച്ചത്. 10 ആവശ്യമാണ് സമരത്തില്‍ ഉന്നയിച്ചത്. ഇതില്‍ ഒന്നെങ്കിലും തെറ്റാണെന്നു പറയാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സാധിച്ചിട്ടില്ല. സമരം തുടങ്ങിയ ഘട്ടത്തിലാണ് ജനശ്രീയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ തട്ടിപ്പടച്ചുണ്ടാക്കിയ പോക്കറ്റ് സംഘടനയുമായി ബന്ധപ്പെട്ട തട്ടിപ്പും വെട്ടിപ്പും ഓരോന്നായി പുറത്തുവന്നത്. അതോടെ കുടുംബശ്രീ ആവശ്യപ്പെടാതെ തന്നെ ജനശ്രീയുടെ രഹസ്യം മറനീക്കി പുറത്തുവന്നു. ഈ സാഹചര്യത്തില്‍ അതുതന്നെ കുടുംബശ്രീ സമരത്തിന്റെ വിജയമാണ്.
രാപ്പകല്‍ സമരം നടത്താന്‍ സ്ത്രീകള്‍ക്ക് കരുത്തില്ലെന്നും രണ്ടുദിവസം കൊണ്ട് സമരം തനിയെ കെട്ടടങ്ങിക്കൊള്ളും എന്നുമാണല്ലോ മുഖ്യമന്ത്രിയും മറ്റും കരുതിയത്. എന്നാല്‍, നാള്‍ക്കുനാള്‍ സമരം ശക്തിപ്പെടുന്നതും അംഗങ്ങളുടെ പങ്കാളിത്തം വര്‍ധിക്കുന്നതും കുടുംബശ്രീ അംഗങ്ങളുടെ നിശ്ചയദാര്‍ഢ്യം പ്രകടമാകുന്നതുമൊക്കെ യുഡിഎഫ് സര്‍ക്കാരിന് അങ്കലാപ്പുണ്ടാക്കി. സമരം അവഗണിക്കാന്‍ കഴിയില്ലെന്നും നാടാകെ ആളിപ്പടരുമെന്നും ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ ഒരാഴ്ച പിന്നിട്ടപ്പോള്‍ ഒത്തുതീര്‍പ്പു സംഭാഷണം നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇതൊക്കെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ജനങ്ങള്‍ അറിയുകയും ചെയ്തശേഷം സമരം തോറ്റെന്ന് മുഖ്യമന്ത്രി വിളിച്ചുപറഞ്ഞാല്‍ പറയുന്ന ആളുടെ നിലവാരത്തകര്‍ച്ച മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുമെന്നല്ലാതെ എന്തുപറയാനാണ്. സമരത്തിന്റെ ഫലമല്ല ഇപ്പോഴുണ്ടായ വിഷയം. സമരത്തെപ്പറ്റി ഉമ്മന്‍ചാണ്ടിയുടെ പത്രമായ വീക്ഷണത്തില്‍ വന്ന സംസ്കാരശൂന്യമായ റിപ്പോര്‍ട്ടാണ്. കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെ അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ റിപ്പോര്‍ട്ടാണ് ചര്‍ച്ചാവിഷയമായത്. അമ്മ പെങ്ങന്മാരുള്ളവര്‍ക്ക് എഴുതി തയ്യാറാക്കാനോ, അച്ചടിച്ച് പ്രസിദ്ധപ്പെടുത്താനോ യോഗ്യമല്ലാത്ത റിപ്പോര്‍ട്ടാണ് വീക്ഷണത്തില്‍ വന്നത്. ആ റിപ്പോര്‍ട്ട് ആവര്‍ത്തിക്കാനോ ഉദ്ധരിക്കാനോ ഞങ്ങളുടെ സംസ്കാരം അനുവദിക്കുന്നില്ല. വീക്ഷണം കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ മുഖപത്രമാണെന്നാണ് മനസ്സിലാകുന്നത്. അതിന്റെ നടത്തിപ്പുകാരുടെ സംസ്കാരമാണ് പത്രത്തില്‍ പ്രതിഫലിച്ചതെന്ന് നിസ്സംശയം പറയാന്‍ കഴിയും. രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന സംസ്കാരശൂന്യമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച പത്രത്തിനെതിരെയാണ് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. അവരുടെ പ്രതിഷേധവും അടങ്ങാത്ത രോഷവും പ്രകടിപ്പിക്കുന്നതായിരുന്നു മാര്‍ച്ച്. അതിനെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തള്ളിപ്പറഞ്ഞത്.
എത്ര കുടുംബശ്രീ പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തെന്ന് മുഖ്യമന്ത്രി ചോദിച്ചിരിക്കുന്നു. അത് മനസ്സിലാക്കാന്‍ മുഖ്യമന്ത്രിക്ക് സംവിധാനമുണ്ടെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ആഭ്യന്തരവകുപ്പിന്റെ കീഴില്‍ സ്പെഷ്യല്‍ ബ്രാഞ്ച് എന്നൊരു സംവിധാനമുണ്ട്. അവര്‍ ഇത്തരം സമരങ്ങളെപ്പറ്റി അന്വേഷിച്ച് നടക്കാറുണ്ടല്ലോ. അവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെടാം. കുടുംബശ്രീ പ്രവര്‍ത്തകരല്ലാത്ത ആരെങ്കിലും രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അത് വെളിപ്പെടുത്തേണ്ടത് ഉമ്മന്‍ചാണ്ടിതന്നെയാണ്. സ്വന്തം ജാള്യം മറച്ചുപിടിക്കാന്‍ ഇത്തരം വിലകുറഞ്ഞ ചോദ്യം ഉന്നയിക്കാതെ യഥാര്‍ഥ വസ്തുത തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതാണ് ഉചിതം. വീക്ഷണം പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടി അംഗീകരിക്കുകയും അനുകൂലിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് തുറന്നുപറയണം. അതു തുറന്നുപറയുന്നതിനു മുമ്പ് ആ റിപ്പോര്‍ട്ട് സ്വന്തമായി ഒരു തവണയെങ്കിലും വായിക്കുന്നതും ഉചിതമായിരിക്കും.
deshabhimani editorial 131012
സമരം തോറ്റതിന് വീക്ഷണത്തോട് ദേഷ്യം വേണ്ട എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതായി മാധ്യമങ്ങളില്‍ കാണാനിടയായി. സമരം തോറ്റതു കൊണ്ടാണോ താങ്കളുടെ മന്ത്രിസഭയിലെ രണ്ട് പ്രമുഖ അംഗങ്ങളായ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എം കെ മുനീറും എല്‍ഡിഎഫ് നേതാക്കളുമായി ഒത്തുതീര്‍പ്പു സംഭാഷണം നടത്തി കാര്യങ്ങള്‍ അംഗീകരിച്ച് കരാറിലൊപ്പിട്ടത്? കുടുംബശ്രീ ഉന്നയിച്ച ആവശ്യങ്ങളില്‍ ഏഴും സര്‍ക്കാര്‍ അംഗീകരിച്ചതായി മന്ത്രിമാര്‍ തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. കുടുംബശ്രീക്ക് നല്‍കുന്ന വായ്പയുടെ പലിശ കുറച്ചതായി പറയുന്നുണ്ട്. ജനശ്രീക്ക് ഫണ്ടനുവദിച്ച കാര്യത്തിലും തീരുമാനമെടുത്തിട്ടുണ്ട്. കേന്ദ്ര കൃഷിമന്ത്രി ഈ വിഷയത്തില്‍ ഇടപെട്ടതായുള്ള വിവരം പുറത്തുവന്നു.
ReplyDelete