Friday, October 12, 2012

ബോട്ട് യാത്രയെ ന്യായീകരിച്ച് മന്ത്രി; മന്ത്രിക്കെതിരെ പിള്ള


തേക്കടി തടാകത്തില്‍ രാത്രി നടത്തിയ ബോട്ടുയാത്രയെ ന്യായീകരിച്ച് വനംമന്ത്രി ഗണേഷ്കുമാര്‍ രംഗത്ത്. എക്സിക്യൂട്ടീവ് അധികാരമുള്ള മന്ത്രിയ്ക്ക് എപ്പോള്‍ വേണമെങ്കിലും ബോട്ട് യാത്ര നടത്താമെന്നും ഇതില്‍ തെറ്റില്ലെന്നും ഗണേഷ് പറഞ്ഞു. വൈകീട്ട് ആറിന് ശേഷം പൊതുജനങ്ങള്‍ക്ക് ബോട്ട്യാത്രപാടില്ലെന്നേ നിയമമുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈകീട്ട് ആറിന് ശേഷം തേക്കടി തടാകത്തില്‍ ബോട്ട് സവാരി പാടില്ലെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് രാത്രി എട്ടോടെ തേക്കടിയില്‍ മന്ത്രിയുടെ യാത്ര. ടൂറിസം മന്ത്രി എ പി അനില്‍കുമാറും രാത്രി തേക്കടിയില്‍ ബോട്ട്യാത്ര നടത്തിയിരുന്നു. അനില്‍കുമാര്‍ കയറിയ ബോട്ട് മണല്‍ത്തിട്ടയിലിടിച്ച് അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു.

നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും വനംമന്ത്രിയ്ക്ക് പ്രത്യേക നിയമമില്ലെന്നും കേരളകോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള പറഞ്ഞു. വനനിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും ഇത് ലംഘിക്കാന്‍ വനമന്ത്രിയ്ക്ക് യാതൊരധികാരമില്ലെന്നും പിള്ള കൂട്ടിച്ചേര്‍ത്തു

deshabhimani .

1 comment:

  1. തേക്കടി തടാകത്തില്‍ രാത്രി നടത്തിയ ബോട്ടുയാത്രയെ ന്യായീകരിച്ച് വനംമന്ത്രി ഗണേഷ്കുമാര്‍ രംഗത്ത്. എക്സിക്യൂട്ടീവ് അധികാരമുള്ള മന്ത്രിയ്ക്ക് എപ്പോള്‍ വേണമെങ്കിലും ബോട്ട് യാത്ര നടത്താമെന്നും ഇതില്‍ തെറ്റില്ലെന്നും ഗണേഷ് പറഞ്ഞു. വൈകീട്ട് ആറിന് ശേഷം പൊതുജനങ്ങള്‍ക്ക് ബോട്ട്യാത്രപാടില്ലെന്നേ നിയമമുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ReplyDelete