Monday, March 4, 2013

വേട്ടയാടപ്പെടുന്നത് 10 കോടി സ്രാവുകള്‍


ലോകത്ത് ഓരോ വര്‍ഷവും വേട്ടയാടപ്പെടുന്ന സ്രാവുകളുടെ എണ്ണം 10 കോടിയെന്ന് ഗവേഷകരുടെ വെളിപ്പെടുത്തല്‍. വ്യാവസായിക ആവശ്യങ്ങള്‍ക്ക് കൊന്നൊടുക്കുന്ന സ്രാവുകളുടെ എണ്ണം മാറ്റമില്ലാതെ തുടരുകയാണെന്നും ഗവേഷകര്‍ പറഞ്ഞു. സ്രാവിന്റെ ചിറകുപയോഗിച്ചുള്ള സൂപ്പുകള്‍ക്ക് ചൈനയില്‍ പ്രചാരമേറിയതും സ്രാവുകളുടെ നാശത്തിന്റെ ആക്കം കൂട്ടി.

എന്നാല്‍ ആഗോളരംഗത്തെ സ്രാവിന്റെ വേട്ടയാടലിന്റെ യഥാര്‍ഥ ചിത്രം ഇതിലും വ്യത്യസ്തമായിരിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ചിറകെടുത്ത ശേഷം സ്രാവിന്റെ അവശിഷ്ടങ്ങള്‍ കടലിലേക്ക് നിക്ഷേപിക്കുന്നതിനാല്‍ ഇത് ഔദ്യോഗികരേഖകളില്‍ ഉള്‍പ്പെടുത്താറില്ല. 2010ല്‍ വേട്ടയാടപ്പെട്ട സ്രാവുകളുടെ എണ്ണം 630 ലക്ഷം മുതല്‍ 2.7 കോടിയോടുക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ആഗോളമായി സ്രാവുകളെ കൊന്നൊടുക്കുന്നതില്‍ മാറ്റങ്ങളുണ്ടായിട്ടില്ല.  സ്രാവുകളിലെ പ്രത്യുല്‍പ്പാദനം വളരെ താമസിച്ചായതിനാല്‍ കടുത്ത വംശനാശഭീഷണി നിലനില്‍ക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.

ബാങ്കോക്കില്‍ നടന്ന 178 രാജ്യത്തിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന വംശനാശഭീഷണി നേരിടുന്ന വര്‍ഗങ്ങളുടെ അന്താരാഷ്ട്രവ്യാപാര സമ്മേളനത്തില്‍  ഭീഷണി നേരിടുന്ന അഞ്ച് വിഭാഗങ്ങളില്‍പ്പെട്ട സ്രാവുകളുടെ വ്യാപാരം നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട്‌വെക്കും.

janayugom

No comments:

Post a Comment