Tuesday, March 5, 2013
സിഐടിയു സമ്മേളനം: സെമിനാറുകള്‍ 15നു തുടങ്ങും
സിഐടിയു പതിനാലാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ ഏരിയകളിലും വിപുലമായ സെമിനാറുകള്‍ സംഘടിപ്പിക്കും. "യുപിഎ സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങള്‍" എന്ന വിഷയത്തിലുള്ള സെമിനാറോടെ 15ന് പയ്യന്നൂരിലാണ് തുടക്കം. വൈകിട്ട് ഗാന്ധിമൈതാനിയില്‍ നടക്കുന്ന സെമിനാറില്‍ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ്, എഐടിയുസി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുക്കും.
19ന് ആലക്കോട് "ഉദാരവല്‍ക്കരണവും കാര്‍ഷിക പ്രതിസന്ധിയും" എന്ന വിഷയത്തിലും അഞ്ചരക്കണ്ടിയില്‍ "സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി" എന്ന വിഷയത്തിലും പെരിങ്ങോത്ത് "തൊഴിലാളി- കര്‍ഷക ഐക്യത്തിന്റെ പ്രസക്തി" എന്ന വിഷയത്തിലും സെമിനാര്‍ നടക്കും. 20ന് ഇരിട്ടി (ചില്ലറ വില്‍പന മേഖലയിലെ വിദേശനിക്ഷേപം), മട്ടന്നൂര്‍ (വൈദ്യുതി മേഖലയിലെ പ്രതിസന്ധി), മാടായി (സ്ത്രീവിമോചനവും സാമൂഹ്യ വ്യവസ്ഥയും), പിണറായി (വ്യവസായ മേഖലയില്‍ യുഡിഎഫ് നയം) എന്നിവിടങ്ങളിലാണ് സെമിനാര്‍. 21ന് കൂത്തുപറമ്പില്‍ "വര്‍ഗീയതക്കെതിരെ തൊഴിലാളിവര്‍ഗ ഐക്യം" എന്ന വിഷയത്തിലും താഴെചൊവ്വയില്‍ "ദേശീയരാഷ്ട്രീയത്തില്‍ ഇടതുപക്ഷ ബദല്‍" എന്ന വിഷയത്തിലും സെമിനാര്‍ നടക്കും.
22ന് തളിപ്പറമ്പ് (മതവര്‍ഗീയതയും തീവ്രവാദവും ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍), പേരാവൂര്‍ (വിലക്കയറ്റം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍), പാനൂര്‍ (ഉദാരവല്‍ക്കരണവും തൊഴിലില്ലായ്മയും) എന്നിവിടങ്ങളില്‍ സെമിനാര്‍ നടക്കും. 23ന് പാപ്പിനിശേരിയില്‍ "തൊഴിലാളിവര്‍ഗ സമരചരിത്രം" എന്ന വിഷയത്തിലും 25ന് മയ്യില്‍ "വര്‍ഗീയതയുടെ വിപത്ത്" എന്ന വിഷയത്തിലും ശ്രീകണ്ഠപുരത്ത് "കാര്‍ഷിക സമരചരിത്രം" എന്ന വിഷയത്തിലും സെമിനാര്‍ നടക്കും. "മാര്‍ക്സിസത്തിന്റെ കാലികപ്രസക്തി" വിഷയത്തില്‍ 26ന് തലശേരിയില്‍ നടക്കുന്ന സെമിനാറില്‍ ഡോ. പ്രഭാത് പട്നായിക് അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ണൂരിലാണ് സെമിനാറുകളും മറ്റു പരിപാടികളും. 30ന് "യുഡിഎഫിന്റെ ദുര്‍ഭരണം" എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, സി ദിവാകരന്‍, എന്‍ കെ പ്രേമചന്ദ്രന്‍, സി കെ നാണു, കെ കൃഷ്ണന്‍കുട്ടി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. ഏപ്രില്‍ രണ്ടിന് നടക്കുന്ന "മതനിരപേക്ഷ കേരളം" സെമിനാറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ജനതാദള്‍- എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ പി സഹദേവന്‍ അറിയിച്ചു. മാധ്യമ സെമിനാര്‍, സാംസ്കാരിക സമ്മേളനം എന്നിവയും സംഘടിപ്പിക്കും.
deshabhimani 050313
Labels:
സി.ഐ.ടി.യു
Subscribe to:
Post Comments (Atom)
No comments:
Post a Comment