ഒത്തുകളി പുറത്ത്; പ്രതിഷേധം പടരുന്നു
ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ സൈനികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതിലേക്ക് നയിച്ച സംസ്ഥാന-കേന്ദ്രസര്‍ക്കാരുകളുടെ പിടിപ്പുകേടിനെതിരെ വ്യാപക പ്രതിഷേധം. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇടതുപക്ഷ അംഗങ്ങള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം അതിശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ഇറ്റലിയുടെ നയതന്ത്രസമ്മര്‍ദത്തിന് വഴങ്ങി ഒത്തുകളിച്ച നടപടിയെ സിപിഐ എമ്മും ബിജെപിയും എതിര്‍ത്തു. ഇറ്റാലിയന്‍ നടപടിയെ അസ്വീകാര്യമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി പിന്നീട് ചുവടുമാറ്റിയ അപമാനകരമായ സംഭവം പ്രതിഷേധങ്ങള്‍ക്ക് ആക്കംകൂട്ടി.
വിദേശ ജയിലുകളില്‍ കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ മോചനത്തിനായി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് ഇറ്റലിയുമായി ഈ വിഷയത്തില്‍ ദുരൂഹമായി ഒത്തുകളിച്ചത്. കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച അലംഭാവത്തിന്റെ ഫലംകൂടിയാണിത്. കേസ് വിചാരണയ്ക്ക് പ്രത്യേകകോടതി സ്ഥാപിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയിതിട്ടില്ല. സൈനികരെ മടക്കി അയക്കില്ലെന്ന ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിക്കുന്ന ഔദ്യോഗികമായ നടപടി മാത്രമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്. ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല മന്‍സിനിയെ വിദേശ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി ഇന്ത്യ അതൃപ്തി അറിയിച്ചെങ്കിലും സ്ഥാനപതിയില്‍നിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയാണ് സ്ഥാനപതിയോട് സംസാരിച്ചത്. സ്ഥാനപതിയുടെ ഉറപ്പിലായിരുന്നു ഇറ്റാലിയന്‍ സൈനികര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നടപടിയെന്തെന്നറിഞ്ഞശേഷം പ്രതികരിക്കാമെന്ന ഒഴുക്കന്‍ മറുപടിയാണ് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദില്‍നിന്നുണ്ടായത്. ഫലത്തില്‍ ഒന്നര പതിറ്റാണ്ടുമുമ്പ് ഫ്രഞ്ച് ചാരക്കേസില്‍ പ്രതികള്‍ രക്ഷപ്പെട്ടതുപോലെ കൊലക്കേസ്പ്രതികളായ ഇറ്റാലിയന്‍ സൈനികരും എന്നെന്നേക്കുമായി രക്ഷപ്പെടുന്ന അവസ്ഥയായിരിക്കും സംജാതമാവുക.
ഇറ്റലിയുടെ നിലപാട് കേന്ദ്രസര്‍ക്കാരിന്റെ പരാജയമാണെന്ന് പാര്‍ലമെന്റിന്റെ ഇരുസഭയിലും എംപിമാര്‍ പറഞ്ഞു. ലോക്സഭയില്‍ പി കരുണാകരനാണ് ചോദ്യോത്തരവേളയില്‍ പ്രശ്നമുന്നയിച്ചത്. ഇറ്റാലിയന്‍ സൈനികര്‍ മടങ്ങിവരില്ലെന്ന പത്രവാര്‍ത്ത ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. രാജ്യസഭയില്‍ സി പി നാരായണന്‍, കെ എന്‍ ബാലഗോപാല്‍, ഡോ. ടി എന്‍ സീമ, എം പി അച്യുതന്‍ എന്നിവര്‍ പ്രതിഷേധവുമായി എഴുന്നേറ്റു. കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ് ഇതിന് വഴിയൊരുക്കിയതെന്നും ഇറ്റാലിയന്‍ സൈനികരെ തിരികെ എത്തിച്ച് ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് വിധേയമായി വിചാരണചെയ്ത് കര്‍ശന നടപടിയെടുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. കേരളത്തില്‍നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ട് ഇക്കാര്യം ചര്‍ച്ചചെയ്തു. പത്രവാര്‍ത്ത കണ്ടാണ് വിവരമറിഞ്ഞതെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. ഇറ്റലിയുടെ നടപടി ഇന്ത്യക്ക് സ്വീകാര്യമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദേശമന്ത്രാലയവുമായി ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. കേരളത്തില്‍നിന്നുള്ള യുഡിഎഫ് എംപിമാരും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. ഇറ്റലിയുടെ നടപടി സ്വീകാര്യമാണോ അല്ലയോ എന്നതിനേക്കാള്‍ തുടര്‍നടപടിക്കാണ് പ്രാധാന്യമെന്ന് പി സി ചാക്കോ എംപി പറഞ്ഞു. ഇറ്റലിയുടെ നടപടി വഞ്ചനയാണെന്ന് ബിജെപി പ്രതികരിച്ചു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വിശ്വാസത്തിന്റെ ലംഘനമാണിതെന്ന് ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ഇറ്റലിക്കാരാണ് കേസിലെ പ്രതികളെങ്കില്‍ അവര്‍ എളുപ്പം രക്ഷപ്പെട്ടു പോകുന്നതാണ് അനുഭവം. ബൊഫോഴ്സ് ഇടപാടില്‍ ക്വട്ട്റോച്ചിയും രക്ഷപ്പെട്ടുപോകാന്‍ വഴിയൊരുക്കിക്കൊടുത്തു-റൂഡി പറഞ്ഞു.
2012 ഫെബ്രുവരി 15നാണ് ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്സിയുടെ സുരക്ഷാചുമതല വഹിച്ച സാല്‍വത്തോറെ ജിറോണും ലസ്തോറെ മാസി മിലിയാനോയും രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നത്. കൊല്ലം മുദാക്കരയിലെ വലന്റൈന്‍(ജലസ്റ്റിന്‍-50), ഇരയിമ്മന്‍തുറ സ്വദേശി അജീഷ് ബിങ്കി (21)എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലക്കേസ് പ്രതികള്‍ക്ക് ക്രിസ്മസ് ആഘോഷത്തിന് ഇറ്റലിയില്‍ പോയി വരാന്‍ ഡിസംബറില്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. അനുവദിച്ചതിനും ആറുദിവസംമുമ്പ് മടങ്ങിവന്ന ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് ഇറ്റലിയില്‍ പോകാന്‍ സുപ്രീംകോടതി ഫെബ്രുവരി 22ന് നാലാഴ്ച സമയം അനുവദിച്ചിരുന്നു.
പ്രധാമന്ത്രിക്ക് മുട്ടുവിറച്ചു "അസ്വീകാര്യം" പിഎംഒ തിരുത്തി
്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ജാമ്യമെടുത്ത ഇറ്റാലിയന്‍ സൈികര്‍ മടങ്ങിവരില്ലെന്ന ഇറ്റലിയുടെ പ്രഖ്യാപത്തോട് പ്രധാമന്ത്രിയുടെ മുട്ടുവിറച്ച പ്രതികരണം. കേരളത്തില്‍ിന്നുള്ള ഇടതുപക്ഷ എംപിമാരുമായുള്ള കൂടിക്കാഴ്ചയില്‍ ഇറ്റലിയുടെ ടപടി അസ്വീകാര്യമെന്നാണ് പ്രധാമന്ത്രി പറഞ്ഞത്. ഇത് ദേശീയമാധ്യമങ്ങള്‍ മുഖ്യ വാര്‍ത്തയാക്കിയതോടെ പ്രധാമന്ത്രിയുടെ ഓഫീസിലെ ചില പ്രമുഖര്‍ മാധ്യമസ്ഥാപങ്ങളില്‍ വിളിച്ച് "അസ്വീകാര്യം" എന്ന വാക്ക് പ്രധാമന്ത്രി ഉപയോഗിച്ചിട്ടില്ലെന്ന് വിശദീകരിച്ചു. എന്നാല്‍, പ്രധാമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക വിശദീകരണം ഉണ്ടായില്ല. പകല്‍ 11.30ായിരുന്നു പ്രധാമന്ത്രിയുമായി ഇടതുപക്ഷ എംപിമാരുടെ കൂടിക്കാഴ്ച.
ഇറ്റലിയുടെ ടപടി ശ്രദ്ധയില്‍പ്പെടുത്തി ഇക്കാര്യത്തില്‍ ശക്തമായ ടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രധാമന്ത്രി പ്രതികരിച്ചു. ഇറ്റലിയുടെ ടപടി അസ്വീകാര്യമെന്നതി് "അണ്‍ആക്സപ്റ്റബിള്‍" എന്ന വാക്കാണ് പ്രധാമന്ത്രി ഉപയോഗിച്ചതെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. പ്രധാമന്ത്രിയുടെ ഓഫീസ് ഈ പരാമര്‍ശം ിഷേധിച്ച കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, പ്രധാമന്ത്രി പറഞ്ഞ കാര്യം തന്നെയാണ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞതെന്ന് പി കരുണാകരന്‍ വിശദീകരിച്ചു. ഇറ്റലിയുടെ ടപടി അസ്വീകാര്യമാണെന്ന് പ്രധാമന്ത്രി പറഞ്ഞതായുള്ള വാര്‍ത്ത ദേശീയമാധ്യമങ്ങള്‍ പ്രാധാ്യത്തോടെ പ്രസിദ്ധീകരിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഔദ്യോഗികപ്രസ്താവ ഇറക്കുന്നതിുപകരം പ്രധാമന്ത്രി കാര്യാലയത്തിലെ ചില പ്രമുഖര്‍ മാധ്യമഓഫീസുകളില്‍ വിളിച്ച് പ്രസ്താവ തിരുത്തുകയായിരുന്നു.
അസ്വീകാര്യം എന്ന് പറഞ്ഞിട്ടില്ല എന്ന വാദത്തിര്‍ഥം ഇറ്റലിയുടെ ടപടി സ്വീകാര്യം എന്നാണ്. കേന്ദ്രസര്‍ക്കാരിന്റെ ഇതുവരെയുള്ള ടപടികള്‍ ഇറ്റലിക്ക് അുകൂലമായതിാലാണ് ഇറ്റാലിയന്‍ സൈികര്‍ സുരക്ഷിതരായി ാട്ടിലെത്തിയത്. എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ മറുപടി ല്‍കാതെ പുഞ്ചിരിച്ച് ിശ്ശബ്ദായി വാഹത്തില്‍ കയറി.
സൈനികരെ തിരിച്ചെത്തിക്കണം: വി എസ്
തിരു: രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റലിക്കാരുടെ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിനായി, സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയാണ് കൊലയാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുണ്ടാക്കിയത്. കൊലയാളികള്‍ക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യംമുതല്‍ സ്വീകരിച്ചത്.
ഇത് ഗൂഡാലോചന: വാലന്റൈന്റെ ഭാര്യ
കൊല്ലം: ഭര്‍ത്താവ് വാലന്റൈന്‍ ഉള്‍പ്പെടെ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലെ പ്രതികളെ ഇന്ത്യയ്ക്കു വിട്ടുതരില്ലെന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്ന് വാലന്റൈന്റെ ഭാര്യ ഡോറ പറഞ്ഞു. അങ്ങേയറ്റം അപകടകരമാണ് ഇറ്റലിയുടെ തീരുമാനം. കൊലക്കേസ് പ്രതികള്‍ രക്ഷപ്പെടാന്‍ നമ്മുടെ സര്‍ക്കാരുകള്‍ അനുവദിക്കരുത്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാം. അതിന് സര്‍ക്കാരുകളുടെ ഇപ്പോഴത്തെ നിലപാട് അവസരം ഉണ്ടാക്കും. പ്രതികളെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തെപ്പറ്റി പ്രതികരണം ആരാഞ്ഞപ്പോഴാണ് ഡോറ ഇക്കാര്യം പറഞ്ഞത്.
deshabhimani 130313
No comments:
Post a Comment