Monday, March 11, 2013

"മാതൃഭൂമി" ഒരുലക്ഷംരൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്


"കവര്‍ച്ചപണം തട്ടിയെടുത്തതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം" എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് "മാതൃഭൂമി" നഷ്ടപരിഹാരവും കോടതിചെലവും നല്‍കാന്‍ കോടതി ഉത്തരവ്. 2008 ജൂലൈയില്‍ ആലപ്പുഴ സൗത്ത് സിഐയും ഇപ്പോള്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമായ ആര്‍ സുനീഷ്കുമാറിനെതിരെയാണ് വാര്‍ത്ത കൊടുത്തത്. വാര്‍ത്ത തനിക്ക് അപമാനകരമാണെന്ന് കാണിച്ച് മാവേലിക്കര സബ്കോടതിയില്‍ കൊടുത്തിരുന്ന കേസില്‍ സുനീഷ്കുമാറിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും കോടതിചെലവും നല്‍കാന്‍ മാവേലിക്കര സബ്ജഡ്ജി പി എന്‍ വിനോദ് ഉത്തരവിടുകയായിരുന്നു. നഷ്ടപരിഹാര തുക മാതൃഭൂമി പത്രവും മാനേജിങ് എഡിറ്ററായ പി വി ചന്ദ്രന്‍, പ്രസാധകരായ വിജയ പത്മന്‍, കെ ഗോപാലകൃഷ്ണന്‍, ലേഖകന്‍ ജി അനൂപ് എന്നിവര്‍ കൂട്ടായി നല്‍കണമെന്നാണ് ഉത്തരവ്.

വീട്ടമ്മയെ കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന അന്‍സാറില്‍നിന്ന് ആഭരണങ്ങളുടെ വിലയായ 65,000 രൂപ സുനീഷ്കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തിരുന്നു എന്ന വാര്‍ത്തയാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചത്. കേസില്‍ സുനീഷ്കുമാറിനുവേണ്ടി അഡ്വ. എം ആര്‍ നന്ദകുമാര്‍ ഹാജരായി.

deshabhimani 120313

No comments:

Post a Comment