Thursday, March 14, 2013
പൊതുമരാമത്ത്മന്ത്രിയുടെ ഓഫീസില്‍ സ്ഥലംമാറ്റ മാഫിയ
പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മുസ്ലിംലീഗ് ഫണ്ടിലേക്കെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരില്‍നിന്നും കരാറുകാരില്‍നിന്നും ലക്ഷങ്ങള്‍ പിരിച്ചതായി വിജിലന്‍സ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. സ്ഥലം മാറ്റത്തിന്റെ പേരിലാണ് ലക്ഷങ്ങള്‍ പിരിക്കുന്നത്. സ്ഥലംമാറ്റ മാഫിയയുടെ മുഖ്യ ഇടനിലക്കാരനായ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എ നസിമുദീനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശചെയ്തു. നസിമുദീന്‍ ആഡംബര വീട് ഉള്‍പ്പെടെ വന്‍ സ്വത്ത് സമ്പാദിച്ചതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ഇയാളെ പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് മാറ്റി തലയൂരാന്‍ നീക്കം നടക്കുന്നുണ്ട്.
പൊതുമരാമത്ത് എന്‍ജിനിയര്‍മാരുടെ സ്ഥലംമാറ്റത്തിന് ഏഴ്, അഞ്ച്, മൂന്ന് ലക്ഷം രൂപ നിരക്കില്‍ പാര്‍ടി ഫണ്ടിലേക്ക് എന്ന പേരില്‍ പിരിച്ചതായി വിജിലന്‍സിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ബില്‍ പാസാക്കാന്‍ കരാറുകാരില്‍നിന്ന് നിശ്ചിത ശതമാനം കൈക്കൂലി പിരിച്ചതായും വിജിലന്‍സ് കണ്ടെത്തി. നിര്‍ധന കുടുംബാംഗമായ നസിമുദീന്‍ 25 വര്‍ഷമായി ലീഗ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പേഴ്സണല്‍ സ്റ്റാഫിലുണ്ട്. ഇയാള്‍ ആറ്റിങ്ങലിനടുത്ത് കല്ലമ്പലത്ത് ആഡംബര വീട് നിര്‍മിച്ചിട്ടുണ്ടെന്നും കരാറുകാരും ഉദ്യോഗസ്ഥരും ഈ വീട്ടില്‍ നിത്യസന്ദര്‍ശകരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലിംലീഗ് മന്ത്രിമാരുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള വന്‍ റാക്കറ്റിലെ കണ്ണിയാണ് നസിമുദീന്‍. ഇ ടി മുഹമ്മദ് ബഷീര്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ സ്റ്റാഫിലും ഇയാള്‍ നേരത്തേ അംഗമായിരുന്നിട്ടുണ്ട്. എംജി സര്‍വകലാശാലയില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ ഇദ്ദേഹം ലക്ഷക്കണക്കിന് രൂപയുടെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെടെ 23 പേരില്‍നിന്ന് വിജിലന്‍സ് മൊഴി എടുത്തിരുന്നു.
മന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് നസിമുദീന്‍ ആണ്. വ്യവസായ മന്ത്രിയുടെ ഓഫീസില്‍ അടുത്തകാലം വരെയുണ്ടായിരുന്ന ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനും നസിമുദീനും അടങ്ങിയ റാക്കറ്റാണ് സ്ഥലംമാറ്റം നിയന്ത്രിച്ചത്. ഇവര്‍ വഴി പിരിച്ചെടുക്കുന്ന തുക ഉന്നതങ്ങളില്‍ എത്തിക്കുകയായിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് എന്‍ജിനിയേഴ്സ് ആന്‍ഡ് സ്റ്റാഫ് എന്ന സംഘടനയുടെ പേരില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ സെല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. കൈക്കൂലി നല്‍കാത്തവരെ അപ്രധാനമായ തസ്തികയിലേക്ക് മാറ്റിയിരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. വിജിലന്‍സ് റിപ്പോര്‍ട്ട് കണ്ടില്ലെന്ന് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. അന്വേഷണം കഴിയുന്നതുവരെ നസിമുദീനെ പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു.
deshabhimani 150313
Labels:
അഴിമതി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment