Thursday, January 26, 2012

മാറാട്: എസ്പിയെ സ്ഥലം മാറ്റിയതിന് വിശദീകരണം തേടി

വിജിലന്‍സ് ജഡ്ജിയെ നിയമിച്ചത് റദ്ദാക്കി

കൊച്ചി: ഐജി ടോമിന്‍ ജെ തച്ചങ്കരി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വിജിലന്‍സ് ജഡ്ജിയെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍നടപടി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണല്‍ റദ്ദാക്കി. അതേസമയം തച്ചങ്കരിക്കെതിരായ സര്‍വീസ് ചട്ടലംഘനവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ തുടരാമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. അച്ചടക്കനടപടിയുടെ ഭാഗമായി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജ് എസ് ജഗദീശനെ അന്വേഷണ ചുമതലയേല്‍പ്പിച്ച നടപടിയാണ് ട്രിബൂണല്‍ ജുഡീഷ്യല്‍ അംഗം പി ആര്‍ രാമന്‍ , അഡ്മിനിസ്ട്രേറ്റീവ് അംഗം ജോര്‍ജ് ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് റദ്ദാക്കിയത്.

അഴിമതി നിരോധനിയമപ്രകാരമുള്ള അന്വേഷണങ്ങള്‍ക്കല്ലാതെ സര്‍വീസുമായി ബന്ധപ്പെട്ട അച്ചടക്കനടപടിയുടെ ഭാഗമായി അന്വേഷണം നടത്താന്‍ വിജിലന്‍സിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. തനിക്കെതിരെ സര്‍വീസ് ചട്ടലംഘനത്തിന്റെ പേരില്‍ വിജിലന്‍സ് ജഡ്ജി അന്വേഷണം നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ടോമിന്‍ ജെ തച്ചങ്കരി നല്‍കിയ പരാതിയിലാണ് ഉത്തരവ്. സര്‍വീസ് ചട്ടലംഘനങ്ങള്‍ അന്വേഷിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. ഇത് വിജിലന്‍സ് ജഡ്ജി അന്വേഷിക്കുന്നത് ചട്ടലംഘനമാണ്. ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തേയും കാര്യക്ഷമതയേയും നിഷ്പക്ഷമായ അന്വേഷണത്തേയും ഇത് ബാധിക്കാനിടയുണ്ടെന്നും ട്രിബൂണല്‍ ചൂണ്ടിക്കാട്ടി. 2011 സെപ്തംബര്‍ 24നാണ് തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് ജഡ്ജിയെ ചുമതലപ്പെടുത്തിയത്.

മാറാട്: എസ്പിയെ സ്ഥലം മാറ്റിയതിന് വിശദീകരണം തേടി

കൊച്ചി: മാറാട് കലാപത്തിനു പിന്നിലെ ഗൂഢാലോചനയും തീവ്രവാദ ബന്ധവും അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തലവന്‍ എസ്പി പ്രദീപ്കുമാറിന്റെ സ്ഥലംമാറ്റം ചോദ്യംചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. പാലക്കാട് സ്വദേശി ഗോകുല്‍ പ്രസാദ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ , ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബഞ്ച് സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. സ്ഥലംമാറ്റം രാഷ്ട്രീയ പ്രേരിതമാണെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്നനിലയില്‍ നിലവിലെ അന്വേഷണസംഘംതന്നെ തുടരണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. മാറാട് അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

deshabhimani 260112

1 comment:

  1. ഐജി ടോമിന്‍ ജെ തച്ചങ്കരി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വിജിലന്‍സ് ജഡ്ജിയെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍നടപടി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണല്‍ റദ്ദാക്കി. അതേസമയം തച്ചങ്കരിക്കെതിരായ സര്‍വീസ് ചട്ടലംഘനവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ തുടരാമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. അച്ചടക്കനടപടിയുടെ ഭാഗമായി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജ് എസ് ജഗദീശനെ അന്വേഷണ ചുമതലയേല്‍പ്പിച്ച നടപടിയാണ് ട്രിബൂണല്‍ ജുഡീഷ്യല്‍ അംഗം പി ആര്‍ രാമന്‍ , അഡ്മിനിസ്ട്രേറ്റീവ് അംഗം ജോര്‍ജ് ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് റദ്ദാക്കിയത്.

    ReplyDelete