ഇടമലയാര്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ മോചിപ്പിക്കാന്‍ തടവില്‍ കഴിയുന്ന 75 വയസ്സുകഴിഞ്ഞ എല്ലാവരെയും വിട്ടയക്കാന്‍ നീക്കം. പിള്ളയടക്കം 17 പേരെയും ശേഷിക്കുന്ന ശിക്ഷാ കാലായളവില്‍നിന്ന് ഒഴിവാക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് ജയില്‍ എഡിജിപിയുടെ ശുപാര്‍ശ വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് നല്‍കും. സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന 75 വയസ്സു പിന്നിട്ടവരുടെ പട്ടിക ബുധനാഴ്ച അതിവേഗത്തിലാണ് തയ്യാറാക്കിയത്. ഇവരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് രാവിലെയാണ് നിര്‍ദേശം നല്‍കിയത്. വൈകിട്ട് തന്നെ ലിസ്റ്റ് നല്‍കുകയും ചെയ്തു.
ഇടമലയാര്‍ കേസില്‍ ഒരുവര്‍ഷം കഠിനതടവിന് വിധിച്ച ബാലകൃഷ്ണപിള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ വിടുതല്‍ അപേക്ഷയെ തുടര്‍ന്നാണ് വിട്ടയക്കാന്‍ ആലോചന തുടങ്ങിയത്. തന്നെ വിട്ടില്ലെങ്കില്‍ മകന്‍ ഗണേശ്കുമാറിനെ മന്ത്രിസഭയില്‍നിന്ന് പിന്‍വലിക്കുമെന്ന് പിള്ള ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതും കണക്കിലെടുത്താണ് തിരക്കിട്ട നടപടി. പിള്ളയെ മാത്രം വിട്ടാല്‍ ആക്ഷേപമാകുമെന്നതിനാലാണ് 75 വയസ്സുകഴിഞ്ഞ എല്ലാവരെയും വിടാന്‍ ആലോചന. ജയില്‍ എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കും. അടുത്ത മന്ത്രിസഭായോഗത്തില്‍ത്തന്നെ ഇക്കാര്യം തീരുമാനിക്കാനാണ് ആലോചന. പരോളില്‍ കഴിയുന്ന പിള്ളയെ ശിക്ഷയില്‍നിന്ന് ഒഴിവാക്കിയാല്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാളെ വിട്ടയക്കുന്ന ആദ്യസംഭവമാകും. പിള്ളയുടെ പരോള്‍ ഈ മാസം 13ന് അവസാനിക്കും. 14ന് ഉച്ചയ്ക്കുമുമ്പ് പിള്ള തിരികെ ജയിലില്‍ എത്തണം. 45 ദിവസമാണ് ഒരു വര്‍ഷം അനുവദിച്ചിട്ടുള്ള പരോള്‍ . അത് കഴിഞ്ഞാല്‍ എത്ര ദിവസം പുറത്ത് നില്‍ക്കുന്നുവോ ആ കാലയളവ് കൂടി ശിക്ഷ അനുഭവിക്കണം. പിള്ളയെ പുറത്തുനിര്‍ത്തി ശേഷിക്കുന്ന ശിക്ഷയില്‍നിന്ന് ഒഴിവാക്കാനാണ് ആലോചന. അല്ലെങ്കില്‍ പരോള്‍ കഴിഞ്ഞ് പിള്ള ജയിലില്‍ തിരികെ എത്തുന്ന മുറയ്ക്ക് മോചിപ്പിക്കാനാണ് ശ്രമം.
ദേശാഭിമാനി 090611
ഇടമലയാര്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ മോചിപ്പിക്കാന്‍ തടവില്‍ കഴിയുന്ന 75 വയസ്സുകഴിഞ്ഞ എല്ലാവരെയും വിട്ടയക്കാന്‍ നീക്കം. പിള്ളയടക്കം 17 പേരെയും ശേഷിക്കുന്ന ശിക്ഷാ കാലായളവില്‍നിന്ന് ഒഴിവാക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് ജയില്‍ എഡിജിപിയുടെ ശുപാര്‍ശ വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് നല്‍കും. സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന 75 വയസ്സു പിന്നിട്ടവരുടെ പട്ടിക ബുധനാഴ്ച അതിവേഗത്തിലാണ് തയ്യാറാക്കിയത്. ഇവരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് രാവിലെയാണ് നിര്‍ദേശം നല്‍കിയത്. വൈകിട്ട് തന്നെ ലിസ്റ്റ് നല്‍കുകയും ചെയ്തു.
ReplyDeleteഒരു വറ്‍ഷം തടവിനെക്കാള്‍ കടുത്ത ശിക്ഷ ആണു മോന്‍ സ്റ്റേറ്റു കാറില്‍ പോകുന്നതും നോക്കി ചൊറിയും കുത്തി ചാരുകസേരയില്‍ കിടക്കുന്നത് പോട്ടെന്നേ കുറെ പാവങ്ങളും അക്കൂട്ടത്തില്‍ രക്ഷപെടുന്നെങ്കില്‍ പെടട്ടെ
ReplyDeleteഇതിനെതിരേയല്ലേ സമരം സംഘടിപ്പിക്കേണ്ടത്. അഴിമതി നടത്തിയതിന്റെ പേരില്‍ സുപ്രീകോടതി ശിക്ഷിച്ച ഒരു കുറ്റവാളിയെ പണത്തിന്റേയും, സ്വാധീനത്തിന്റേയും, നായര്‍ ജാതീയതയുടേയും, സ്വജനസ്നേഹത്തിന്റെ പേരിലും ജയില്‍ ശിക്ഷയില്‍ നിന്നും മോചിപ്പിക്കുക എന്നത് ഗുരുതരമായ കുറ്റമാണ്. യു.ഡി.എഫ്.ഗവണ്മെന്റിന്റെ ഈ ബലഹീനതയെ തുറന്നു കാണിക്കാന്‍ സി.പി.എമ്മിലെ കൊടിയേരി ജയരാജന്മാര്‍ക്ക് പെരുന്നയില്‍ നിന്നും അനുവാദം കിട്ടില്ലല്ലോ. പിണറായി ഇവരുടെ തടവിലുമാകാം. ഇനി അച്ചുമ്മാന്‍ ശബ്ദിച്ചാല്‍ മാത്രം ചിലപ്പോള്‍ ജനാധിപത്യത്തിന്റെ ശബ്ദം പുറത്തുകേള്‍ക്കാനായേക്കും :) നാണം കെടുന്ന ജനാധിപത്യം !!!
ReplyDelete"പോട്ടെന്നേ കുറെ പാവങ്ങളും അക്കൂട്ടത്തില്‍ രക്ഷപെടുന്നെങ്കില്‍ പെടട്ടെ"
ReplyDeleteപാവങ്ങളൊക്കെ ഇപ്പോ ജയിലിലാണോ കിടപ്പ് ??? അതൊരു പുതിയ അറിവാണല്ലോ :)