Saturday, March 2, 2013

കിഴക്കന്‍മേഖലാ ജാഥയ്ക്ക് കൊല്‍ക്കത്തയില്‍ തുടക്കം


ജനകീയ പ്രശ്നങ്ങളേറ്റടുത്ത് പോരാടാന്‍ ആഹ്വാനംചെയ്ത് സിപിഐ എം അഖിലേന്ത്യാതലത്തില്‍ സംഘടിപ്പിക്കുന്ന സമരസന്ദേശ ജാഥകളുടെ ഭാഗമായി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നയിക്കുന്ന കിഴക്കന്‍ മേഖലാ ജാഥയ്ക്ക് വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ ഉജ്വല തുടക്കം. പൊളിറ്റ്ബ്യൂറോ അംഗം ബുദ്ധദേവ് ഭട്ടാചാര്യ ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ 10ന്് എസ്പ്ലേനേഡ് റാണി രാഷ്മണി റോഡില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തിയാണ് ജാഥ പര്യടനം ആരംഭിച്ചത്. പാര്‍ടി ബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു അധ്യക്ഷനായി.

തിങ്ങിനിറഞ്ഞ ജനങ്ങളെ പ്രകാശ് കാരാട്ട് അഭിസംബോധനചെയ്തു. പിബി അംഗങ്ങളായ നിരുപം സെന്‍, സൂര്യകാന്ത്മിശ്ര, ജാഥാംഗങ്ങള്‍, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, അസം, ഒഡിഷ എന്നിവിടങ്ങളില്‍നിന്ന് എത്തിയ ഉപജാഥാംഗങ്ങള്‍ എന്നിവരും പങ്കെടുത്തു. ബിമന്‍ബസു, കേന്ദ്രസെക്രട്ടറിയറ്റ് അംഗം ജോഗേന്ദ്രശര്‍മ, കേന്ദ്രകമ്മിറ്റിയംഗം ജെ എസ് മജുംദാര്‍ എന്നിവര്‍ ജാഥയിലെ സ്ഥിരാംഗങ്ങളാകും. കേന്ദ്രകമ്മിറ്റി അംഗം സുഭാഷണി അലി ജാര്‍ഖണ്ഡുമുതല്‍ ജാഥയോടൊപ്പം ചേരും. അസം, ഒഡിഷ എന്നിവിടങ്ങളില്‍നിന്നെത്തിയ ഉപജാഥകളുടെ പതാക പ്രകാശ് കാരാട്ട് ഏറ്റുവാങ്ങി. ഉദ്ഘാടനചടങ്ങിനുശേഷം റെഡ്വളന്റിയര്‍മാരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ ജാഥ ജവാഹര്‍ലാല്‍ നെഹ്റു റോഡ്, ആചാര്യ ജഗദീഷ് ചന്ദ്ര റോഡ് എന്നിവടങ്ങളില്‍ക്കൂടി സഞ്ചരിച്ച് ഹൂഗ്ലി നദിക്കു കുറുകെയുള്ള വിഖ്യാതമായ വിദ്യാസാഗര്‍ പാലം കടന്ന് 11.30ന് ഹൗറ ജില്ലയില്‍ പ്രവേശിച്ചു. പിന്നീട് ഹൂഗ്ലി, ബര്‍ദ്വമാന്‍ ജില്ലകളിലെ സ്വീകരണം ഏറ്റുവാങ്ങിശേഷം അസണ്‍സോളില്‍ വെള്ളിയാഴ്ചത്തെ പര്യടനം സമാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ ബര്‍ദ്വമാന്‍, പുരുളിയ ജില്ലകളില്‍ പര്യടനം നടത്തും. പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന കന്യാകുമാരിയില്‍ നിന്നാരംഭിച്ച ജാഥ തമിഴ്നാട്ടിലെ ധര്‍മപുരിയില്‍നിന്ന് വെള്ളിയാഴ്ച പകല്‍ രണ്ടോടെ ഹൊസൂര്‍വഴി കര്‍ണാടക അതിര്‍ത്തിയായ ബംഗളൂരു ജില്ലയിലെ അത്തിബലെയില്‍ പ്രവേശിച്ചപ്പോള്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സിപിഐ എം സംസ്ഥാനസെക്രട്ടറി ജി വി ശ്രീറാംറെഡ്ഡിയുടെ നേതൃത്വത്തില്‍ ജാഥയെ സ്വീകരിച്ചു. തൊഴിലാളികള്‍, കര്‍ഷകര്‍, ഐടി ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ ജാഥയെ സ്വീകരിക്കാനെത്തി.

പിന്നീട് ജാഥ ഇരുചക്രവാഹന റാലിയുടെ അകമ്പടിയോടെ ആദ്യ സ്വീകരണകേന്ദ്രമായ ബൊമ്മസാന്ദ്രയിലെത്തി. ബൊമ്മസാന്ദ്രയിലെ പൊതുയോഗത്തില്‍ ജാഥാംഗം എം എ ബേബി സംസാരിച്ചു. തുടര്‍ന്ന് ഹൊസറോഡിലും ബൊമ്മനഹള്ളിയിലും സില്‍ക്ക്ബോര്‍ഡ് ജങ്ഷനിലും സ്വീകരണം നല്‍കി. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേരാണ് സ്വീകരണയോഗങ്ങളില്‍ തടിച്ചു കൂടിയത്. കെ ആര്‍ പുരത്ത് പൊതുസമ്മേളനത്തോടെ വെള്ളിയാഴ്ചത്തെ പര്യടനം സമാപിച്ചു. ജി വി ശ്രീറാംറെഡ്ഡി, സെക്രട്ടറിയറ്റംഗം വി ജെ കെ നായര്‍ എന്നിവരും വിവിധ യോഗങ്ങളില്‍ സംസാരിച്ചു. ശനിയാഴ്ച ബംഗളൂരുവിലെ ദൊഡ്ബലാപുര, ഗൗരിബിധന്നുര്‍, ഗുഡുബന്ദെ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. വൈകിട്ട് ബാഗേപള്ളിയില്‍ നടക്കുന്ന സ്വീകരണത്തോടെ ശനിയാഴ്ചത്തെ പര്യടനം അവസാനിക്കും. ഞായറാഴ്ച പകല്‍ 11ന് തൂംകുറു ജില്ലയിലെ പാവഗഡയിലെ സ്വീകരണത്തോടെ ജാഥ പര്യടനം പുനരാരംഭിക്കും.
(ഗോപി)

ജാഥയ്ക്ക് ഇരട്ടി ആവേശമേകി ത്രിപുരവിജയം

തിരുപ്പൂര്‍: പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന സമരസന്ദേശയാത്രയുടെ ആവേശം ഇരട്ടിയാക്കി ത്രിപുരയിലെ ഇടതുമുന്നണി വിജയം. തമിഴ്നാട്ടിലെ സിപിഐ എമ്മിന്റെ കരുത്ത് പ്രകടമായ സ്വീകരണകേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പുഫലം ആഹ്ലാദ തരംഗമായി. തിരുപ്പൂരിലെ സ്വീകരണച്ചടങ്ങില്‍ ജാഥാംഗം എം എ ബേബിയാണ് ത്രിപുരയിലെ വിജയവാര്‍ത്ത തിങ്ങിക്കൂടിയ ജനങ്ങളെ അറിയിച്ചത്. കാതടപ്പിക്കുന്ന ഹര്‍ഷാരവത്തോടെ അവര്‍ ഇടതുമുന്നണിയുടെ വിജയവാര്‍ത്ത സ്വീകരിച്ചു. തുടര്‍ന്ന് ത്രിപുരയിലെ സിപിഐ എം- ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും മുഖ്യമന്ത്രി മണിക് സര്‍ക്കാരിനും അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ബദലിനുള്ള അംഗീകാരമാണ് ഈ വിജയമെന്ന് ബേബി പറഞ്ഞു.
 
യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധത ഒരിക്കല്‍ കൂടി പ്രകടമാക്കിയ ബജറ്റാണ് ചിദംബരം അവതരിപ്പിച്ചതെന്ന് എസ് ആര്‍ പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോര്‍പറേറ്റുകള്‍ക്കുവേണ്ടി മാത്രമാണ് സര്‍ക്കാര്‍ നയങ്ങളെന്ന് വീണ്ടും തെളിഞ്ഞു. കോര്‍പറേറ്റുകള്‍ക്ക് ഇളവു നല്‍കിയ ധനമന്ത്രി ദരിദ്രജനകോടികളെ മറന്നിരിക്കയാണെന്നും എസ് ആര്‍ പി പറഞ്ഞു. ജാഥയ്ക്ക് ഈറോഡിലും സേലത്തും വന്‍ സ്വീകരണം ലഭിച്ചു. അതേസമയം, ചരിത്രം കുറിക്കുന്ന ജാഥയെ സ്വീകരിക്കാന്‍ കന്നട മണ്ണും ഒരുങ്ങി. തമിഴ്നാട്ടിലെ പര്യടനത്തിനുശേഷം വെള്ളിയാഴ്ച ഉച്ചയോടെ ജാഥ ബംഗളൂരുവിലെത്തും. തമിഴ്നാട്ടിലെ ധര്‍മപുരിയില്‍നിന്ന് ഹൊസൂര്‍ വഴിയാണ് അതിര്‍ത്തിയായ ആനക്കല്‍ താലൂക്കിലെ അത്തിബലെയിലേക്ക് പ്രവേശിക്കുക. വെള്ളിയാഴ്ച പകല്‍ രണ്ടിന് അത്തിബലെയില്‍നിന്ന് ഇരുചക്രവാഹനറാലിയോടെ കര്‍ണാടകത്തിലേക്ക് വരവേല്‍ക്കും. പൂര്‍വമേഖലാ ജാഥ വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍നിന്ന് പ്രയാണം തുടങ്ങും. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ജാഥ നയിക്കുന്നത്. പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ ബിമന്‍ ബസു, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം യോഗേന്ദ്ര ശര്‍മ, കേന്ദ്രകമ്മിറ്റി അംഗം ജെ എസ് മജുംദാര്‍ എന്നിവരാണ് ജാഥാംഗങ്ങള്‍. കേന്ദ്ര കമ്മിറ്റി അംഗം സുഭാഷിണി അലി ജാര്‍ഖണ്ഡ് മുതല്‍ ജാഥയോടൊപ്പം ചേരും

. ജാഥ കടന്നുപോകുന്ന സംസ്ഥാനങ്ങളിലെ നേതാക്കള്‍ അതതിടത്ത് അണിചേരും. വെള്ളിയാഴ്ച രാവിലെ 10ന്് എസ്പ്ലേനേഡ് റാണി രാഷ്്മണി റോഡിലെ പൊതുയോഗത്തോടെയാണ് ജാഥയ്ക്ക് തുടക്കമാവുക. ബിമന്‍ ബസു അധ്യക്ഷനാകും. പ്രകാശ് കാരാട്ട് സംസാരിക്കും. ബംഗാളില്‍ ഹൗറ, ഹൂഗ്ലി, ബര്‍ദ്വമാന്‍ പുരുളിയ ജില്ലകളില്‍ സഞ്ചരിച്ചശേഷം ജാഥ മാര്‍ച്ച് നാലിന് ജാര്‍ഖണ്ഡില്‍ പ്രവേശിക്കും. പൂര്‍വമേഖലാ ജാഥയുടെ അനുബന്ധമായി അസം, ഒഡിഷ എന്നിവിടങ്ങളില്‍നിന്ന് തുടങ്ങിയ ഉപജാഥകള്‍ വ്യാഴാഴ്ച വൈകിട്ട് കൊല്‍ക്കത്തയില്‍ എത്തി. ഇത് പൂര്‍വമേഖലാ മുഖ്യജാഥയില്‍ ലയിക്കും. സിപിഐ എം അസം സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഉദ്ദേബ് ബര്‍മന്റെ നേതൃത്വത്തിലുള്ള ജാഥ 16 ഇടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി.

deshabhimani

No comments:

Post a Comment