Sunday, March 3, 2013

ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം: എംപ്ലോയീസ് യൂണിയന്‍


കോട്ടയം: പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് കേരള സ്റ്റേറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍ 38-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം 26ല്‍ നിന്ന് 29 ശതമാനമായി ഉയര്‍ത്തുക, പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുക, ഏജന്റുമാരുടെ കമീഷന്‍ നിര്‍ത്തലാക്കുക, ഇന്‍ഷുറന്‍സ് സര്‍വെയര്‍മാരെ ഒഴിവാക്കുക തുടങ്ങിയ തൊഴിലാളിദ്രോഹ, ജനദ്രോഹ വകുപ്പുകളാണ് ബില്ലില്‍ ഉള്ളത്. ബില്ല് പാസായാല്‍ രാജ്യത്തെ ഇന്‍ഷുറന്‍സ് രംഗം വിദേശ കുത്തകകളുടെ കയ്യിലാകുകയും സാധാരണക്കാരുടെ സമ്പാദ്യം കവരുകയും ചെയ്യുമെന്ന് സമ്മേളനം വിലയിരുത്തി. പിഎഫ്ആര്‍ഡിഎ ബില്‍ പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ തിരിച്ചെടുക്കുക, പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ ലയിപ്പിച്ച് കോര്‍പ്പറേഷനാക്കുക,ചെറുകിട വ്യാപാര മേഖലയിലെ വിദേശനിക്ഷേപ തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

കോട്ടയത്ത് മൂന്നുദിവസമായി നടന്ന യൂണിയന്‍ സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിച്ചു. പൊതുസമ്മേളനം ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ സ്റ്റാന്‍ഡിങ്കമ്മിറ്റി സെക്രട്ടറി ജെ ഗുരുമൂര്‍ത്തി ഉദ്ഘാടനംചെയ്തു. കെ അജയന്‍ അധ്യക്ഷനായി. സിഐടിയു കോട്ടയം ജില്ലാസെക്രട്ടറി ടി ആര്‍ രഘുനാഥന്‍, എന്‍ രഘുനാഥന്‍(എഫ്എസ്ഇടിഒ) എ ബി ലാല്‍കുമാര്‍(കോണ്‍ഫെഡറേഷന്‍), വി കാര്‍ത്തികേയന്‍(ബിഎസ്എന്‍എല്‍ഇയു) വി എസ് ശ്രീനിവാസന്‍(ജിഐഎഎ), എം വി കോര(ജിഐപിഎ), പി ആര്‍ ശശി, കെ ജോയ്പോള്‍, എം വി തോമസ് എന്നിവര്‍ സംസാരിച്ചു.

കെ അജയന്‍ പ്രസിഡന്റ് സി ബി വേണുഗോപാല്‍ ജനറല്‍ സെക്രട്ടറി

കോട്ടയം: കേരള സ്റ്റേറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി കെ അജയനെയും ജനറല്‍ സെക്രട്ടറിയായി സി ബി വേണുഗോപാലിനെയും തെരഞ്ഞെടുത്തു. ടി കെ സദാശിവനാണ് ട്രഷറര്‍.

കെ ജോയ് പോള്‍, എന്‍ വി ബാബുരാജ്, ഇ പി ജോയി, വി പി ഗോപാലകൃഷ്ണന്‍, പി സി സുധ(വൈസ്പ്രസിഡന്റുമാര്‍), കെ കെ സന്തോഷ്കുമാര്‍, വിജുപോള്‍ തെക്കേക്കര, പി മോഹനബാലന്‍, എം ജെ വര്‍ഗീസ്, ഇ പി ഹരിദാസ്(ജോയിന്റ് സെക്രട്ടറിമാര്‍), അബുദള്‍ നാസിര്‍, കെ രമേഷ്കുമാര്‍, ഇ എ രാമകൃഷ്ണന്‍, ഷറഫുദ്ദീന്‍, റെനി പോളി(റീജിയണല്‍ സെക്രട്ടറിമാര്‍), പി കെ ശെല്‍വരാജ്(അസിസ്റ്റന്റ് ട്രഷറര്‍), കെ ആര്‍ ഷാബി (വനിതാ സബ്കമ്മിറ്റി കണ്‍വീനര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സൗത്ത് സോണ്‍) വൈസ്പ്രസിഡന്റ് പി ആര്‍ ശശി, വര്‍ക്കിങ്കമ്മിറ്റിയംഗം എം വി തോമസ്, ആശാമറിയം, കെ പി ഗീത, എം ടി ശിവരാജന്‍, ടി കെ ഗോപകുമാര്‍, ആന്‍സി ഏബ്രഹാം, എസ് ലതാമണി, ടി എ രമേഷ്കുമാര്‍, എം സുരേഷ് എന്നിവരടങ്ങുന്നതാണ് സംസ്ഥാനകമ്മിറ്റി.

ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ മേഖല എന്തിന്: സെമിനാര്‍

No comments:

Post a Comment