സംസ്ഥാനത്തെ ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചതായ വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന് യുഡിഎഫില്‍ പുതിയ വിവാദത്തിനു തുടക്കം. മര്‍ദ്ദനമേറ്റത് മന്ത്രി ഗണേഷ് കുമാറിനാണെന്നും അദ്ദേഹം രാജിവെക്കണമെന്നും പിസി ജോര്‍ജ് വെളിപ്പെടുത്തി. ജോര്‍ജ് തനിക്കെതിരെ നീക്കം നടത്തുന്നതിന്റെ ഭാഗമാണ് പുതിയ വിവാദമെന്നും ഗണേഷും പ്രതികരിച്ചു.നെല്ലിയാമ്പതി വിഷയത്തില്‍ എതിര്‍ത്തതോടെ തന്നെ നശിപ്പിക്കാനുള്ള നീക്കം പി സി ജോര്‍ജ് നടത്തുന്നുണ്ട്. ചീഫ് വിപ്പിന്റെ നീക്കത്തിനെതിരെ യുഡിഎഫില്‍ പരാതി നല്‍കും. നിയമനടപടിയും ആലോചിക്കും. മറ്റു മന്ത്രിമാര്‍ സംശയത്തിനെറ നിഴലിലാകാതിരിക്കാനാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ജോര്‍ജ് പറഞ്ഞു. ഇതോടെ യുഡിഎഫില്‍ പുതിയ വിവാദത്തിനു തുടക്കമായി.
സംസ്ഥാനത്തെ ഒരു മന്ത്രിയുമായുള്ള അവിഹിതബന്ധം കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് ഒരു യുവതിയുടെ ഭര്‍ത്താവ് മന്ത്രിയെ മര്‍ദ്ദിച്ചതെന്നാണ് പത്രവാര്‍ത്ത. മന്ത്രിയെ ഔദ്യോഗികവസതിയില്‍ കയറി കാമുകിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചുവെന്നല്ലാതെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തില്ലെന്നും വാര്‍ത്തയിലുണ്ട്. മുഖ്യമന്ത്രിക്ക് മന്ത്രിയുടെ ഭാര്യ പരാതി നല്‍കിയതായും വാര്‍ത്തയിലുണ്ട്. മുഖ്യമന്ത്രിയോ കെപിസിസി പ്രസിഡന്റോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം ഗണേഷ്കുമാറിന്റെ ഭാര്യ യാമിനിയും മക്കളും ഞായറാഴ്ച തിരുവനന്തപുരത്ത് ആര്‍ ബാലകൃഷ്ണപിള്ളയുമായി കൂടിക്കാഴ്ച നടത്തി. ഈ മാസം ആറിനകം ഗണേഷിനെ നീക്കണമെന്ന് ബാലകൃഷ്ണപിള്ള യുഡിഎഫിന് അന്ത്യശാസനം നല്‍കിയിരുന്നു.
കാമുകിയുടെ ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ മന്ത്രി കെ ബി ഗണേഷ്കുമാറാണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് ഉറപ്പു പറയുന്നു. ഇത് തനിക്ക് ബോധ്യമുണ്ട്. ഗണേഷുമായി വ്യക്തിവിരോധമില്ല. മറ്റ് 20 മന്ത്രിമാരും സംശയത്തിന്റെ നിഴലിലാകാതിരിക്കാനാണ് ഇത് പറയുന്നത്. ഗണേഷിന്റെ പേരിലാണ് ഈ പരാതി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും യുഡിഎഫും ഉചിതമായ തീരുമാനമെടുക്കണം. യുഡിഎഫില്‍ വിഷയം ചര്‍ച്ചയ്ക്കു വരുമെന്നും ജോര്‍ജ് ഈരാറ്റുപേട്ടയില്‍ പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട മന്ത്രി ഗണേഷ് രാജിവയ്ക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു കാബിനറ്റ് യോഗങ്ങളില്‍ ഗണേഷ്കുമാര്‍ പങ്കെടുത്തിരുന്നില്ല. മറ്റു മന്ത്രിമാര്‍ ഇത് ചൂണ്ടിക്കാട്ടിയിരുന്നുവെന്നൂം ജോര്‍ജ് പറഞ്ഞു.
തന്നെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ജോര്‍ജിന്റെ പുതിയ നീക്കമെന്ന് ഗണേഷ് പ്രതികരിച്ചു. അവസരം കിട്ടിയാല്‍ ഏതു നികൃഷ്ടമായ കാര്യവും ജോര്‍ജ് ചെയ്യും. രണ്ടാഴ്ചക്കുള്ളില്‍ ഗണേഷിനെ പുറത്താക്കുമെന്ന് പറഞ്ഞിട്ടുണ്ട്. തന്റെ ഭാര്യ ആര്‍ക്കും പരാതി കൊടുത്തിട്ടില്ല.ചീഫ് വിപ്പിന്റെ നീക്കത്തിനെതിരെ യുഡിഎഫില്‍ പരാതി നല്‍കും. ഇക്കാര്യങ്ങളൊന്നും തീരുമാനിക്കുന്നത് പി സി ജോര്‍ജല്ല. തികച്ചും വാസ്തവമല്ലാത്ത കാര്യങ്ങളാണ് ജോര്‍ജ് പ്രചരിപ്പിക്കുന്നത്. ഗണേഷ് വ്യക്തമാക്കി.
ജോര്‍ജിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് ചെന്നിത്തല
കോഴിക്കോട്: മന്ത്രി ഗണേഷിനെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. അക്കാര്യത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. മന്ത്രി ഗണേഷ് കുമാറിനാണ് തല്ലു കൊണ്ടതെന്ന ചീഫ് വിപ്പിന്റെ വെളിപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇത്തരം പ്രസ്താവനകളെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
deshabhimani
No comments:
Post a Comment