Tuesday, March 12, 2013
ലൈംഗികാതിക്രമ വിരുദ്ധബില്ല്; തീരുമാനമായില്ല
ലൈംഗികാതിക്രമ വിരുദ്ധബില്ല് സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭ യോഗത്തില്‍ തീരുമാനമായില്ല. അംഗങ്ങള്‍ക്കിടയില്‍ സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്നാണിത്. സമവായമുണ്ടാകാത്ത വിഷയങ്ങള്‍ മന്ത്രിസഭാ സമിതിയും നിയമവിദഗ്ധരുമടങ്ങുന്ന കമ്മിറ്റി പരിശോധിച്ച ശേഷം, ബില്ല് വീണ്ടും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും. ലൈംഗികാതിക്രമം എന്ന വാക്കിന് പകരം ബലാല്‍സംഗം എന്ന് വീണ്ടും ഉപയോഗിച്ചു തുടങ്ങാന്‍ ബില്ലില്‍ നിര്‍ദേശമുണ്ട്. ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണിത്.
ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടി ക്രൂരബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ചതാണ് വര്‍മകമ്മീഷന്‍. സ്ത്രീകളുടെ പിറകെ നടക്കല്‍, ഒളിഞ്ഞുനോട്ടം, ആസിഡാക്രമണം, അശ്ലീല ആംഗ്യം, അശ്ലീല സ്പര്‍ശം എന്നിവയ്ക്കുള്ള ശിക്ഷ കഠിനമാക്കാന്‍ നിര്‍ദേശമുണ്ട്. പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ മൊഴിയെടുക്കുന്നത് വനിതാ പൊലീസ് തന്നെയാകണമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നു.
deshabhimani 120313
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment