സര്‍ക്കാര്‍ ജീവനക്കാരുടെ പല സമരങ്ങളും തീരുമാനമാകാതെ അവസാനിച്ചിട്ടുണ്ട്. എന്നാല്‍, അതില്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ രാഷ്ട്രീയമാറ്റത്തിലൂടെ യാഥാര്‍ഥ്യമായ അനുഭവമാണ് കേരളത്തിനുള്ളത്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്കരണമെന്ന ആവശ്യമുയര്‍ത്തി 1973ല്‍ നടത്തിയ 54 ദിവസത്തെ പണിമുടക്ക് കരിനിയമങ്ങള്‍ ഉപയോഗിച്ച് അന്നത്തെ വലതുപക്ഷ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. നിരവധിപേരെ ജയിലില്‍ അടയ്ക്കുകയും സ്ഥലംമാറ്റുകയും ചെയ്തു. ഒടുവില്‍ സമരം നിരുപാധികം പിന്‍വലിച്ചു. അമര്‍ന്നു കത്തുന്ന തീ തുടരുമെന്നാണ് അന്ന് എന്‍ജിഒ യൂണിയന്‍ നേതാവായിരുന്ന ഇ പത്മനാഭന്‍ പറഞ്ഞത്. 1980ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആ ആവശ്യം അംഗീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത ആവശ്യപ്പെട്ട് 1967 ജനുവരി അഞ്ചുമുതല്‍ നടത്തിയ സമരം അവസാനിപ്പിച്ചത് ക്ഷാമബത്തയെക്കുറിച്ച് പഠിക്കാന്‍ ജഡ്ജിയെ നിയമിക്കാമെന്ന ഒത്തു തീര്‍പ്പു വ്യവസ്ഥയിലാണ്. അന്നും സമരത്തെ പലരും ആക്ഷേപിച്ചു. എന്നാല്‍, 1967ലെ ഇ എം എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ക്ഷാമബത്താ കമ്മിറ്റി പരിച്ചുവിട്ട് ജീവനക്കാരുടെ ആവശ്യം അംഗീകരിച്ചു.
സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജീവനക്കാരെയും അധ്യാപകരെയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍. നിരവധിപേര്‍ സസ്പെന്‍ഷനില്‍ തുടരുന്നു. ഒട്ടേറെപ്പേരെ വിദൂരത്തേക്ക് സ്ഥലംമാറ്റി. സമരം പരാജയപ്പെട്ടെന്ന് ഗവര്‍ണറെ കൊണ്ട് നയപ്രഖ്യാപനത്തില്‍ പ്രസംഗിപ്പിക്കാന്‍ പോലും തയ്യാറായ സര്‍ക്കാര്‍ ചരിത്രം മറക്കരുത്. ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിനെ തന്നെ മാറ്റുകയാണു വേണ്ടത്. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളാന്‍ കഴിയാത്ത യുഡിഎഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ഒരുദിവസം മുമ്പേ ഈ സര്‍ക്കാരിനെ അവസാനിപ്പിച്ചു തരാമോയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. വെന്റിലേറ്ററില്‍ കിടക്കുന്ന സര്‍ക്കാരാണ് ഇതെന്ന് യുഡിഎഫുകാര്‍ പോലും പറഞ്ഞുതുടങ്ങി. മുന്നണി ബന്ധം ശാശ്വതമല്ലെന്ന് യുഡിഎഫിനൊപ്പം ഏറ്റവും കൂടുതല്‍ കാലം നിലകൊണ്ട കെ എം മാണിക്കു പോലും പറയേണ്ടിവന്നിരിക്കുന്നു. സംഘടനാ പരമായും രാഷ്ട്രീയമായും ഭരണപരമായും വന്‍ പ്രതിസന്ധിയിലാണ് യുഡിഎഫ് സര്‍ക്കാര്‍. കേന്ദ്ര അവഗണനയ്ക്കെതിരെ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പൊരുതാന്‍ തയ്യാറാണോയെന്ന് കെ എം മാണി വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
deshabhiman 020313
No comments:
Post a Comment