Tuesday, March 12, 2013

ജാമ്യം നിന്ന ഇറ്റാലിയന്‍ അംബാസഡറെ ജയിലിലടയ്ക്കണം


ഇറ്റാലിയന്‍ നാവികര്‍ ജാമ്യവ്യവസ്ഥ ലംഘിച്ച സാഹചര്യത്തില്‍ നാവികര്‍ക്ക് ജാമ്യം നിന്ന ഇറ്റാലിയന്‍ അംബാസഡറെ ജയിലിലടയ്ക്കാന്‍ സുപ്രീം കോടതി നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കൂട്ടധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറ്റാലിയന്‍ നാവികര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് കേന്ദ്രസര്‍ക്കാരാണ്. തെരഞ്ഞെടുപ്പിന് നാട്ടില്‍ പോകാന്‍ ഒര് മാസത്തെ ജാമ്യമാണ് ഇവര്‍ക്ക് അനുവദിച്ചത്.

നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി ഇന്ത്യയുമായി ഉണ്ടാക്കിയ വ്യവസ്ഥ പ്രകാരം നാവികരെ തിരിച്ച് ഇന്ത്യയിലേക്ക് അയക്കില്ലെന്നാണ് ഇറ്റലിയുടെ വാദം. എന്നാല്‍ നാവികര്‍ ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ ഈ വ്യവസ്ഥ പ്രാബല്യത്തില്‍ വരുകയുള്ളൂ. നാവികരുടെ വിചാരണ ഇന്ത്യയില്‍ വെച്ച് തന്നെ നടക്കണം. നിയമം വളച്ചൊടിക്കാതെ നാവികരെ തിരിച്ച് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഇറ്റലി എന്നുകേട്ടാൽ പ്രധാനമന്ത്രിക്കു പേടിയായതിനാലാണു രാവിലെ  പറഞ്ഞത് വൈകിട്ട് മാറ്റിപറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. നാവികരെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment