കല്‍പ്പറ്റ: മന്ത്രിയുടേയും കലക്ടറുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ വനിത പഞ്ചായത്ത് പ്രസിഡന്റിന് ഡിസിസി സെക്രട്ടറിയുടെ അവഹേളനം. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ആന്‍സിബേബിയാണ് പൊതുവേദിയില്‍ അപമാനിക്കപ്പെട്ടത്. മന്ത്രിയുടെ മുമ്പില്‍വെച്ച് എടീ, പോടീ വിളികളോടെ ഡിസിസി സെക്രട്ടറി പി എം പ്രസന്നസേനനാണ് പ്രസിഡന്റിനെ അവഹേളിച്ചത്. ഇദ്ദേഹം ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെ ചൊല്ലിയാണത്രെ പൊതുവേദിയില്‍ പ്രസന്നസേനന്‍ പ്രസിഡന്റിനെ അപമാനിച്ചത്. വീട്ടിലെത്തി ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ആന്‍സി ബേബി ദേശാഭിമാനിയോട് പറഞ്ഞു. "ഒരു പദവിയിലിരിക്കുന്ന എനിക്ക് ഇതാണ് അനുഭവമെങ്കില്‍ സാധാരണക്കാരായ സ്ത്രീകള്‍ക്ക് കോണ്‍ഗ്രസ് പാര്‍ടിയില്‍ എങ്ങനെ നീതി ലഭിക്കും?"- ആന്‍സിബേബി ചോദിക്കുന്നു.
കുടിവെള്ള പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് നിവേദനം നല്‍കാനാണ് പ്രസിഡന്റും വൈസ്പ്രസിഡന്റും മറ്റ് പൊതുപ്രവര്‍ത്തകര്‍ക്കൊപ്പം ശനിയാഴ്ച ജില്ലയിലെത്തിയ മന്ത്രി പി ജെ ജോസഫിനെ കാണാനെത്തിയത്. മന്ത്രിയുടെ മുമ്പില്‍ വെച്ചാണ് പ്രസന്നസേനന്‍ ഇവരെ അപമാനിച്ചത്. പ്രസിഡന്റെന്ന നിലയില്‍ നീതിപൂര്‍വം പ്രവര്‍ത്തിക്കാന്‍ നേതൃത്വം സമ്മതിക്കുന്നില്ലെന്ന് ആന്‍സി പറഞ്ഞു. ഭരണപരമായ പല തീരുമാനങ്ങളിലും കടുത്ത സമ്മര്‍ദമാണ് നേരിടേണ്ടി വരുന്നത്. പ്രതിപക്ഷ മെമ്പര്‍മാരില്‍ നിന്നല്ല എതിര്‍പ്പ്. മറിച്ച് സ്വന്തം പാര്‍ടിക്കാര്‍ തന്നെയാണ് തൊഴുത്തില്‍കുത്തുന്നത്. മഹിളകോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കൂടിയായ ആന്‍സി നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പാര്‍ടി ഓഫീസില്‍ പോകുന്നില്ലെന്നാണ് പരാതി. മദ്യപന്മാര്‍ വിഹരിക്കുന്ന പാര്‍ടി ഓഫീസില്‍ പോകാന്‍ താനുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് ഭയമാണെന്നും അവര്‍ പറയുന്നു. പൊതുവഴിയില്‍വെച്ച് കണ്ടപ്പോള്‍ ഭര്‍ത്താവിനെയും സെക്രട്ടറി അധിക്ഷേപിച്ചതായും തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവിക്കുന്ന ഭര്‍ത്താവിന്റെ രക്തസമ്മര്‍ദം വര്‍ധിച്ച് അവശനിലയിലായതായും ആന്‍സി ബേബി പറഞ്ഞു.സംഭവം സംബന്ധിച്ച് നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആന്‍സി ബേബി ഡിസിസി പ്രസിഡന്റിന് പരാതി നല്‍കി. തുടര്‍ന്ന് പൊലീസിലും പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.
deshabhimani 110313
No comments:
Post a Comment