Thursday, April 18, 2013
അമേരിക്കയില്‍ വീണ്ടും സ്ഫോടനം; 15 മരണം
ടെക്സാസ്: ബോസ്റ്റണ്‍ മാരത്തണിനിടെ നടന്ന ഇരട്ട സ്ഫോടനത്തിന്റെ നടുക്കം മാറും മുന്‍പ് അമേരിക്കയില്‍ വീണ്ടും സ്ഫോടനം. ടെക്സാസിലെ വാകോയിലുള്ള വളനിര്‍മാണശാലയില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രി എട്ടിനുണ്ടായ സ്ഫോടനത്തില്‍ 15 പേര്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എഴുപതോളം പേര്‍ മരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. മൂന്ന് തവണ സ്ഫോടനം നടന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനം നടന്ന കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തില്‍ തെരച്ചില്‍ തുടരുന്നുണ്ട്.
സ്ഫോടനത്തെതുടര്‍ന്ന് പ്ലാന്റിലെ നിരവധി കെട്ടിടങ്ങള്‍ക്ക് തീപിടിച്ചു. പ്ലാന്റിന് സമീപത്തുള്ള മറ്റ് കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേട്പാട് സംഭവിച്ചിട്ടുണ്ട്. 72 കിലോമീറ്റര്‍ അകലേയ്ക്കുവരെ സ്ഫോടങ്ങളുടെ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
ബോസ്റ്റണ്‍ മാരത്തണിനിടെ ഇരട്ട സ്ഫോടനം നടത്തിയെന്ന് സംശയിക്കുന്ന വ്യക്തി പൊലീസ് പിടിയിലായെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തിന് മുന്‍പുള്ള വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് സൂചന. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് വന്ന കത്തില്‍ മാരക വിഷം കണ്ടെത്തിയതും പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
deshabhimani
Subscribe to:
Post Comments (Atom)

No comments:
Post a Comment