Wednesday, June 1, 2011

അന്വേഷണം അട്ടിമറിക്കാന്‍ മുന്‍ പ്രധാനമന്ത്രിയും ഇടപെട്ടതായി മൊഴി

സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ച റിപ്പോര്‍ട്ടില്‍ ഗുരുതരമായ കൃത്രിമം നടത്തിയതായി കോടതി കണ്ടെത്തിയതോടെ കേസ് പുതിയ വഴിത്തിരിവില്‍ . അഭയയുടെ മരണം കൊലപാതകമാണെന്ന് പരാതി ഉയര്‍ന്നതോടെ കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങളും ഉന്നത തലത്തില്‍ ആരംഭിച്ചിരുന്നു. അന്നത്തെ യുഡിഎഫ് ഭരണകാലത്ത് ലോക്കല്‍ പൊലീസ് കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയതിനെതിരെ ജനരോഷമുയര്‍ന്നു. തുടര്‍ന്ന് ഒമ്പത് മാസം കഴിഞ്ഞ് കേസ് സിബിഐക്ക് വിട്ടു. സിബിഐ അന്വേഷണം അട്ടിമറിക്കാനും സംഘടിത നീക്കം നടത്തി. കേസ് ഇല്ലാതാക്കാന്‍ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവു സമ്മര്‍ദ്ദം ചെലുത്തിയതായി ആദ്യം കേസ് അന്വേഷിച്ച സിബിഐ ഡിവൈഎസ്പി വര്‍ഗീസ് പി തോമസ് കോടതിയില്‍ നേരിട്ട് മൊഴി നല്‍കി. രേഖകളില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ വിസ്തരിച്ചപ്പോഴാണ് തിരുവനന്തപുരം സി ജെ എം മുമ്പാകെ ഡിവൈഎസ്പി മൊഴി നല്‍കിയത്.

ഒമ്പത് മാസത്തെ തന്റെ അന്വേഷണത്തില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ അന്നത്തെ എസ് പി ബി ത്യാഗരാജന്‍ കേസില്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്നും ആത്മഹത്യയെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കണമെന്നും സമ്മര്‍ദ്ദം ചെലുത്തി. നരസിംഹറാവു നേരിട്ട് ത്യാഗരാജനോട് ഇക്കാര്യം ആവശ്യപ്പെട്ടതിനാലാണിതെന്നും താന്‍ അതിന് വഴങ്ങാത്തതിനാല്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടെന്നും തുടര്‍ന്ന് ജോലിയില്‍ നിന്നും സ്വമേധയാ വിരമിക്കുകയാണ് ചെയ്തതെന്നും വര്‍ഗീസ് പി തോമസ് മൊഴി നല്‍കിയിരുന്നു. പിന്നീട് അന്വേഷണം നടത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ സംഭവം ആത്മഹത്യയെന്ന് വരുത്താന്‍ ശ്രമിച്ചു. വര്‍ഷങ്ങളോളം നടത്തിയ നിയമയുദ്ധങ്ങളെ തുടര്‍ന്നാണ് ഒടുവില്‍ കേസ് അന്വേഷിച്ച സിബിഐ സംഘം അഭയയുടെ മരണം കൊലപാതകമാമെന്ന് കണ്ടെത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും. സിബിഐ നല്‍കിയ കുറ്റപത്രത്തില്‍ ലൈംഗികപീഡനം നടന്നതായി പറയുന്നില്ല. 1992 മാര്‍ച്ച് 27നാണ് കോട്ടയത്തെ പയന്‍സ് ടെന്‍ത്ത് കോണ്‍വെന്റിലെ കിണറ്റില്‍ അഭയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്

വിജയ് deshabhimani 010611

1 comment:

  1. സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ച റിപ്പോര്‍ട്ടില്‍ ഗുരുതരമായ കൃത്രിമം നടത്തിയതായി കോടതി കണ്ടെത്തിയതോടെ കേസ് പുതിയ വഴിത്തിരിവില്‍ . അഭയയുടെ മരണം കൊലപാതകമാണെന്ന് പരാതി ഉയര്‍ന്നതോടെ കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങളും ഉന്നത തലത്തില്‍ ആരംഭിച്ചിരുന്നു. അന്നത്തെ യുഡിഎഫ് ഭരണകാലത്ത് ലോക്കല്‍ പൊലീസ് കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയതിനെതിരെ ജനരോഷമുയര്‍ന്നു. തുടര്‍ന്ന് ഒമ്പത് മാസം കഴിഞ്ഞ് കേസ് സിബിഐക്ക് വിട്ടു. സിബിഐ അന്വേഷണം അട്ടിമറിക്കാനും സംഘടിത നീക്കം നടത്തി. കേസ് ഇല്ലാതാക്കാന്‍ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവു സമ്മര്‍ദ്ദം ചെലുത്തിയതായി ആദ്യം കേസ് അന്വേഷിച്ച സിബിഐ ഡിവൈഎസ്പി വര്‍ഗീസ് പി തോമസ് കോടതിയില്‍ നേരിട്ട് മൊഴി നല്‍കി. രേഖകളില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ വിസ്തരിച്ചപ്പോഴാണ് തിരുവനന്തപുരം സി ജെ എം മുമ്പാകെ ഡിവൈഎസ്പി മൊഴി നല്‍കിയത്.

    ReplyDelete