Thursday, April 18, 2013
പിണറായിവധോദ്യമം സര്‍ക്കാര്‍ ഗൗരവമായി കാണുന്നു: മുഖ്യമന്ത്രി
സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വധിക്കാന്‍ ശ്രമം നടന്നത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസില്‍ ആവശ്യമായ എല്ലാ നിയമനടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി എല്ലാ കാര്യങ്ങളും പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ എം നേതൃത്വവുമായി ആഭ്യന്തരമന്ത്രി ബന്ധപ്പെടുന്നുണ്ട്. അന്വേഷണം സംബന്ധിച്ച് സിപിഐ എമ്മിന് പരാതി ഉണ്ടെങ്കില്‍ പരിശോധിക്കും. വധോദ്യമത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ല. ഇത്ര ഗുരുതരമായ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ എല്ലാ വകുപ്പിലെയും എല്ലാ കാര്യങ്ങളും താന്‍ പറയേണ്ടതുണ്ടോ എന്നായിരുന്നു മറുപടി. ആഭ്യന്തരമന്ത്രി തന്നോട് ആലോചിച്ചാണ് ഈ കേസില്‍ നടപടികള്‍ സ്വീകരിക്കുന്നത്. പരാതി ഉണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കുമെന്നും ആഭ്യന്തരമന്ത്രി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
deshabhimani 180413
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment