Saturday, April 13, 2013

ഐടി രംഗം: ബംഗ്ളൂരുവില്‍ 20ന് സര്‍വ്വകക്ഷിയോഗം


ഐ ടി രംഗത്തെ പ്രശ്നങ്ങളിലേക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ ശ്രദ്ധക്ഷണിക്കാന്‍ ബംഗ്ളൂരുവില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കുന്നു. ഐ ടി/ഐ ടി അനുബന്ധ മേഖലയിലെ ജീവനക്കാരുടെ സംഘടനയായ ഐടിഇസി (ഐടി ആന്റ് ഐടിഇഎസ് എംപ്ലോയീസ് സെന്റര്‍) യാണ് യോഗം സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 20ന് ഉച്ചതിരിഞ്ഞ് രണ്ടരക്ക് കോറമംഗല വൈ ഡബ്ലിയു സി എ ഹാളിലാണ് യോഗം.

ഐടി രംഗത്തെ വിവിധ പ്രശ്നങ്ങളോട് രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതികരണം ആരായുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. ബിജെപി, കോണ്‍ഗ്രസ്, സിപിഐ എം, ജനതാദള്‍ (എസ്), ലോക് സത്ത, ആം ആദ്മി പാര്‍ട്ടി, സിപിഐ എം എല്‍ എന്നീ പാറട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തൊഴില്‍ സുരക്ഷിതത്വമില്ലായ്മ അടക്കം ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ITEC, A welfare forum for, by and of IT/ITeS Employees

http://www.itecentre.co.in/

Mail id : contact@itecentre.co.in

Ph : +91-9620907912

No comments:

Post a Comment