സംസ്ഥാനത്ത് പുതിയതായി 27 ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതികള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. മുഴുവന്‍ കോടതികളും കംപ്യൂട്ടര്‍വല്‍ക്കരിക്കും. 30 ഗ്രാമീണകോടതികള്‍ സ്ഥാപിക്കാനുള്ള വിജ്ഞാപനം പുറത്തിറക്കി. പുതിയ ജില്ലാജഡ്ജിമാരെ നിയമിക്കാനുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. സിവില്‍കോടതി ഭേദഗതി ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കോടതികളില്‍ വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ സ്ഥാപിക്കും. തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതിനുള്ള തടസ്സം മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളും കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യാന്‍ കൊച്ചിക്കുപുറമെ തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വോട്ടെടുപ്പില്ലാതെയാണ് 2012ലെ കേരള സിവില്‍കോടതി ഭേദഗതി ബില്‍ പാസായത്. മുന്‍സിഫ് കോടതിയുടെയും ജില്ലാ കോടതിയുടെയുംഅപ്പീല്‍ അധികാരപരിധി വര്‍ധിപ്പിക്കുന്നത് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.
കോടതികളിലെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോടതികളിലെ സൗകര്യം തീരെ അപര്യാപ്തമാണ്. മൂത്രപ്പുര പോലും ഇല്ലാത്ത കോടതികളാണ് പലതും. ജുഡിഷ്യല്‍ സംവിധാനം കാര്യക്ഷമമാക്കണം. നൂറുകണക്കിന് കേസ് കെട്ടിക്കിടക്കുകയാണ്. ജഡ്ജിമാരുടെ നിയമനത്തിന് ജുഡിഷ്യല്‍ കമീഷനെ നിയോഗിക്കണം. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍പോലും വിവേചനമുണ്ട്. സംവരണതത്വം പാലിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ജഡ്ജിമാരുടെ കൊളീജിയം തന്നെ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത് നീതീകരിക്കാന്‍ കഴിയില്ലെന്ന് കോടിയേരി പറഞ്ഞു. കേസ് കെട്ടിക്കിടക്കുന്നതിന് ജനങ്ങളല്ല ഉത്തരവാദികളെന്ന് സി ദിവാകരന്‍ പറഞ്ഞു. വിചാരണ കൂടാതെ നിരവധി നിരപരാധികള്‍ ജയിലില്‍ കഴിയുന്നുണ്ട്. ഇക്കാര്യം സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സി ദിവാകരന്‍ പറഞ്ഞു. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കോടതികള്‍ ശ്രദ്ധിക്കണമെന്ന് അയിഷാപോറ്റി ആവശ്യപ്പെട്ടു. ജുഡീഷ്യറിയില്‍ അഴിമതിയുണ്ടായാല്‍ തടയാന്‍ കഴിയുന്നില്ലെന്ന് കെ സുരേഷ്കുറുപ്പ് പറഞ്ഞു.
deshabhimani 110413
No comments:
Post a Comment