Tuesday, April 16, 2013
തൊഴിലുറപ്പില്‍ കാര്‍ഷിക മേഖലയെ ഒഴിവാക്കല്‍ തൊഴില്‍ദിനം മൂന്നിലൊന്നായി ചുരുങ്ങും
തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക മേഖലയില്‍നിന്നും ഒഴിവാക്കിയത് പ്രതിസന്ധിയിലുഴലുന്ന ജില്ലയ്ക്ക് കനത്ത തിരിച്ചടിയാകും. കാര്‍ഷിക പ്രതിസന്ധിയില്‍ ജില്ല നട്ടം തിരിയുമ്പോഴാണ് സര്‍ക്കാരിന്റെ ഇരുട്ടടി. തൊഴിലുറപ്പ് പദ്ധിയില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയേയും നീര്‍ത്താടാധിഷ്ഠിത പ്രവര്‍ത്തനങ്ങളെയും നെഗറ്റിവ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതതിനാല്‍ തൊഴില്‍ ദിനങ്ങള്‍ മൂന്നിലൊന്നായി ചുരങ്ങുകയും കാര്‍ഷികമേഖല കൂടുതല്‍ തകരുകയും ചെയ്യുകയും. നൂറ് തൊഴില്‍ ദിനമെന്ന വ്യവസ്ഥ പാലിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയില്ല. ഇപ്പോള്‍തന്നെ പഞ്ചായത്തുകള്‍ക്ക് തൊഴില്‍ നലകാനാവുന്നില്ല. ക
ഴിഞ്ഞ വര്‍ഷം നീര്‍ത്തട സംരക്ഷണവും ചെറുകിടകര്‍ഷകരുടെ കൃഷിപരിപാലനവും അടക്കം 16 വിഭാഗങ്ങളിലായി വിവിധ പ്രവര്‍ത്തികള്‍ നടപ്പാക്കിയിരുന്നു. ജില്ലയില്‍ 1,13,000 കുടുംബങ്ങളില്‍ നിന്നായി 1,89,000 തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കാലവസ്ഥ വ്യതിയാനവും മഴക്കുറവും ജില്ലയിലെ കാര്‍ഷിക മേഖലയെ വന്‍ തോതില്‍ ബാധിച്ചു കൃഷിയിടങ്ങളില്‍ യാഥാസമയം പണികള്‍ നടത്താന്‍ തൊഴിലാളികളെ ലഭിക്കാതിരുന്ന സാഹര്യത്തില്‍ കര്‍ഷകസംഘടനകളുടെ നിരന്തമായ ആവശ്യത്തെതുടര്‍ന്നാണ് തൊഴിലുറപ്പ് പദ്ധതി കാര്ഷികമേഖയിലേക്ക് വ്യാപിപ്പിച്ചത്. കൃഷിയിടം ഒരുക്കാനും കാടുമൂടികിടക്കുന്ന പറമ്പുകള്‍ വെട്ടിതെളിക്കാനും തെങ്ങിന്‍തടം ചെത്തുന്നതിനും തൊഴിലാളികളെ ലഭിച്ചിരുന്നു. കാപ്പി, കുരുമുളക്, നെല്ല് തുടങ്ങിയവയുടെ വിളവെടുപ്പ് തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുമ്പോഴാണ് കാര്ഷികമേഖലയെതന്നെ ഒഴിവാക്കിയത്. വിളകള്‍ പറിക്കുന്നതിന് തൊഴിലാളികളെ ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എം ഐ ഷാനവാസ് എംപി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്ന് പദ്ധതിയുടെ നാഷണല്‍ ഗ്യാരന്റി കൗണ്‍സില്‍ അംഗമായ എംപിയുടെ ഭാഗത്ത് നിന്ന് പദ്ധതി കാര്‍ഷിക മേഖലയില്‍ നിലനിര്‍ത്താനുള്ള നടപടി പോലുമുണ്ടായിട്ടില്ല. കഴിഞ്ഞസാമ്പത്തിക വര്‍ഷം ജില്ലയില്‍ 50തൊഴില്‍ ദിനം നല്കാന് പഞ്ചായത്തുകള്‍ക്ക് കഴിഞ്ഞിട്ടില്ല. കാര്‍ഷികമേഖലകൂടി ഒഴിവാകുന്നതോടെ 10 ദിവസംപോലും തൊഴില്‍ ലഭിക്കില്ല. റോഡരികിലെ കാടുവെട്ടലില്‍ മാത്രം തൊഴിലുറപ്പ് പദ്ധതി ഒതുങ്ങും.
deshabhimani 160413
Labels:
തൊഴിലുറപ്പ് പദ്ധതി,
വയനാട്,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment