Tuesday, April 16, 2013
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തൊഴിലാളികളുടെ കൂലിയില്‍നിന്ന് കമീഷന് പറ്റുന്നതായി ആക്ഷേപം
റെയില്‍വേ സ്റ്റേഷനില്‍ പാര്‍സല്‍ കയറ്റിറക്ക് ജോലിയുടെ മറവില്‍ അഴിമതിയും തൊഴിലാളികളുടെ കൂലിയില്‍നിന്ന് കമീഷന് പിടിച്ചുപറിക്കുന്നതായും പരാതി. റെയില്‍വേ സ്റ്റേഷന് മാനേജരും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും കേരള പൊലീസ് അധികാരികളും ചേര്‍ന്ന് നിയമം ലംഘിച്ച് ഒപ്പിട്ട കരാര്‍വ്യവസ്ഥയുടെ പേരിലാണ് അഴിമതിയും തൊഴിലാളികളുടെ പ്രതിഫലത്തിന്റെ പകുതിയിലേറെ തുകയും പല തട്ടുകളിലായി കമീഷന് പറ്റുന്ന സ്ഥിതിയും നടമാടുന്നതെന്ന് ആക്ഷേപം. ഇതേക്കുറിച്ച് അന്വേഷിച്ച് നിയമനടപടികളെടുക്കണമെന്നും ട്രേഡ് യൂണിയന് ജനാധിപത്യം അംഗീകരിക്കുന്നതിനുള്ള മര്യാദ പാലിക്കണമെന്നും റെയില്‍വേ പാഴ്സല്‍ ലേബേഴ്സ് യൂണിയന് (സിഐടിയു) ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
കരാറുകാരനാണെന്ന പേരില്‍ ഒരാള്‍ നേരിട്ടും ഇടനിലക്കാര്വഴിയും തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍സല്‍ ജോലി ചെയ്യുന്ന നാല്‍പ്പതോളം പേരില്‍നിന്ന് 30,000 മുതല്‍ 80,000 രൂപവരെ സെക്യൂരിറ്റി ഡിപ്പോസിറ്റ് ശേഖരിക്കുന്നു. പണം കൊടുത്തതിന് പലര്‍ക്കും രേഖ കൊടുത്തിട്ടില്ല. ദീര്‍ഘകാലമായി തൃശൂരിലെ പാര്‍സല്‍ കയറ്റിറക്ക് ജോലി ചെയ്തുവരുന്ന തൊഴിലാളികള്‍ കമീഷന് ചൂഷണത്തില്‍ പൊറുതിമുട്ടി യൂണിയന് രൂപീകരിച്ചിരുന്നു. യൂണിയന് രൂപീകരിച്ചതിനെത്തുടര്‍ന്ന് സെക്യൂരിറ്റി ഡിപ്പോസിറ്റിന്റെ രേഖ ആവശ്യപ്പെട്ടപ്പോള്‍ കമീഷന് ഇനത്തില്‍ 30 ശതമാനം കമീഷന്റെ ഒരിനം മൂന്നുമുതല്‍ കൊടുക്കുന്നത് നിര്‍ത്തിവച്ചിരുന്നു. പെര്‍മിറ്റ് പുതുക്കേണ്ട തീയതിയായപ്പോള്‍ നാലുപേരെ തൊഴിലില്‍നിന്ന് മാറ്റി നിര്‍ത്തിയിരിക്കയാണ്. ഈ സ്ഥിതി ചോദ്യം ചെയ്തതിന് കൂടുതല്‍ പേരെ പറഞ്ഞുവിടുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് യൂണിയന് പ്രസിഡന്റ് ഇഗ്നേഷ്യസ് അക്കര പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 160413
Labels:
തൊഴില്‍മേഖല,
വാർത്ത,
സി.ഐ.ടി.യു,
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment