Tuesday, April 16, 2013
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ടെര്‍മിനല്‍ വിപുലീകരണ പദ്ധതിക്ക് അവകാശവാദവുമായി കേന്ദ്രമന്ത്രി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച 110 കോടിയുടെ ടെര്‍മിനല്‍ വിപുലീകരണ പദ്ധതി സ്വന്തമാക്കാന്‍ കേന്ദ്രസഹമന്ത്രി കെ സി വേണുഗോപാലിന്റെ പാഴ്ശ്രമം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശ്രമഫലമായാണ് പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചത്. വരുന്ന 22ന് ടെണ്ടര്‍ തുറക്കാനിരിക്കെയാണ് മുന്‍ സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ മറച്ചുവച്ച് കരിപ്പൂരിന്റെ വികസനത്തെക്കുറിച്ച് മന്ത്രി ഡല്‍ഹിയില്‍ പ്രതികരിച്ചത്. പത്ത് കോടി രൂപ മുടക്കി വിമാനപാര്ക്കിങ് ബേ നിര്‍മാണം പത്തുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്ന് പ്രഖ്യാപിച്ചതാണ്.
ടെര്‍മിനല്‍ നവീകരണത്തിനും വിമാനപാര്ക്കിങ് ബേ നിര്‍മാണത്തിനുമായി 125 കോടി രൂപയാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് വകയിരുത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണ് ടെര്‍മിനല്‍ നവീകരണത്തിന് ടെണ്ടര്‍ ക്ഷണിച്ചത്. വിമാനത്താവള വികസനത്തിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രം 320 കോടി രൂപ വകയിരുത്തിയിരുന്നു. സ്ഥലമേറ്റെടുക്കല്‍ ഒഴികെയുള്ള നടപടികളും പൂര്‍ത്തിയാക്കി. യുഡിഎഫ് അധികാരമേറ്റ ശേഷവും സ്ഥലമേറ്റെടുക്കല്‍ നടപടി സ്വീകരിച്ചില്ല. സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ പ്രവാസികള്‍ക്കിടയിലും മറ്റും വന്‍ പ്രതിഷേധമുണ്ട്. ഈ പ്രതിഷേധം തണുപ്പിക്കാമെന്ന പ്രതീക്ഷയിലാണ് മുന്‍സര്‍ക്കാരിന്റെ കാലത്ത് അംഗീകാരം ലഭിച്ച പദ്ധതി ഇപ്പോള്‍ വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നത്.
വികസനം മുടക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വിമാനത്താവളത്തിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍നിന്ന് പ്രവാസി സംഘടനകളടക്കം ഭൂരിഭാഗം പേരും വിട്ടുനിന്നതോടെ ശനിയാഴ്ചത്തെ ആഘോഷം പരാജയമായിരുന്നു. വികസനത്തിന് ആവശ്യമായ 137 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കരിപ്പൂരിന് അനുവദിച്ച 300 കോടി കോയമ്പത്തൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് വകമാറ്റിയിരിക്കയാണ്. ഭൂമി വിട്ടുനല്‍കാന്‍ സ്ഥലഉടമകള്‍ തയ്യാറായിട്ടും ഇത് സാധിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് യുഡിഎഫ് അണികള്‍ക്കുതന്നെ ആക്ഷേപമുണ്ട്. ഇപ്പോള്‍, ടെര്‍മിനല്‍ വികസനത്തിന്റെ പേരില്‍ മുഖച്ഛായ നന്നാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും കെ സി വേണുഗോപാലിനും കരിപ്പൂരില്‍ സ്വീകരണം നല്കാന് ആലോചനയുണ്ട്. ഈ സ്വീകരണം സര്‍ക്കാരിനെ രക്ഷപ്പെടുത്താനായി ആസൂത്രണം ചെയ്തതാണെന്നും ആക്ഷേപമു
deshabhimani 160413
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment