Tuesday, April 16, 2013

ഡിസിസി സെക്രട്ടറിയെ വിസിയാക്കിയത് പരിഹാസ്യം: എസ്എഫ്ഐ


ഡിസിസി സെക്രട്ടറിയായ ഖാദര്‍ മാങ്ങാടിനെ കണ്ണൂര്‍ സര്‍വകലാശാല വി സിയാക്കിയത് പരിഹാസ്യമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ടു തവണ കൈപ്പത്തി ചിഹ്നത്തില്‍ കാസര്‍കോടുനിന്നും മത്സരിച്ച കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎയുടെ സംസ്ഥാന ഭാരവാഹികൂടിയായാണ് ഇദ്ദേഹം. നെഹ്റു കോളേജില്‍ പ്രിന്‍സിപ്പലായിരിക്കെ നിരവധി ആരോപണം ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു.

വി സി,  പ്രൊ വി സി സ്ഥാനങ്ങള്‍ മത- ജാതി- രാഷ്ട്രീയത്തിന്റെ പേരില്‍ വീതംവയ്ക്കുന്നത് അക്കാദമിക് മൂല്യം തകര്‍ക്കാനിടയാക്കും. വിദ്യാര്‍ഥികള്‍ക്കിടയിലും അധ്യാപക- ജീവനക്കാരിലും ചേരിതിരിവ് സൃഷ്ടിക്കും. ഖാദര്‍ മങ്ങാടിനെപ്പോലെയുള്ള സജീവ രാഷ്ട്രീയ നേതാക്കള്‍ വി സി പോലെയുള്ള സ്ഥാനങ്ങളില്‍ ഇരിക്കുന്നത്് രാഷ്ട്രീയമായ ചേരിതിരിവും സംഘര്‍ഷങ്ങളും വര്‍ധിപ്പിക്കും. എല്‍ഡിഎഫ് ഭഭരണകാലത്ത് ഇത്തരത്തിലുള്ള നിയമനങ്ങളില്‍ രാഷ്ട്രീയ നിറം ചേര്‍ത്തിട്ടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സര്‍വകലാശാലാ തലപ്പത്തും ഭരണസമിതികളിലും നിക്ഷിപ്ത താല്‍പര്യക്കാരെ തിരുകിക്കയറ്റി അക്കാദമിക് അന്തരീക്ഷം തകര്‍ക്കാനാണ് കോണ്‍ഗ്രസ്- ലീഗ് ശ്രമം.

കോണ്‍ഗ്രസ്സ് നേതാവായ ഖാദര്‍ മാങ്ങാടിന് ലഭിച്ച ഡോക്ടറേറ്റിനെ സംബന്ധിച്ചും വിവാദം നിലനില്‍ക്കുകയാണ്. നിശ്ചിത ശതമാനം മാര്‍ക്കില്ലാതെ പ്രിന്‍സിപ്പല്‍സ്ഥാനം നേടിയതിനെതിരെ ഹൈക്കോടതിയില്‍ കേസുണ്ട്. ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാര്‍ക്ക് നിബന്ധന വി സി നിയമനത്തിനും ബാധകമാണ്. കലിക്കറ്റ് സര്‍വകലാശാലയില്‍ യോഗ്യതയില്ലാത്ത സ്കൂള്‍ അധ്യാപകനെ വി സിയാക്കാനുള്ള നീക്കം വിവാദമായിരുന്നു. രാജ്യാന്തര നിലവാരമുള്ള മലപ്പുറത്തെ ഇഫ്ളു (ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി) ക്യാമ്പസിന്റെ തലപ്പത്ത് ലീഗ് നോമിനിയെ നിയമിച്ചതും വിവാദമായിരിക്കുകയാണ്്. സര്‍വകലാശാലകളിലെ അക്കാദമിക് അന്തരീക്ഷം തകര്‍ക്കുന്ന നടപടികള്‍ യുഡിഎഫ് സര്‍ക്കാര്‍ തുടരുകയാണ്. ചരിത്രകാരനായ ഡോ. രാജന്‍ ഗുരുക്കളെ എംജി സര്‍വകലാശാല വൈസ്ചാന്‍സലര്‍ സ്ഥാനത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരുന്നത് ഉദാഹരണം. അക്കാദമിക് അന്തരീക്ഷം തകര്‍ക്കാനാണ് യുഡിഎഫ് നേതാക്കളെ ഭരണസമിതികളില്‍ നിയമിച്ചിരിക്കുന്നത്.  ഇത്തരം തീരുമാനങ്ങളുമായി മുന്നോട്ടു പോയാല്‍ ഇത് തിരുത്തിക്കാന്‍ എസ്എഫ്ഐ നിര്‍ബന്ധിതരാകുമെന്ന് സെക്രട്ടറിയറ്റ് വ്യക്തമാക്കി.

deshabhimani 160413

No comments:

Post a Comment