Sunday, April 14, 2013

സുധാകര ഗ്രൂപ്പില്‍ പൊട്ടിത്തെറി; പ്രൈവറ്റ് സെക്രട്ടറിയെ ഓഫീസില്‍ കയറി മര്‍ദിച്ചു


കെ സുധാകരന്‍ എംപിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഡിസിസി അംഗത്തിന്റെ നേതൃത്വത്തില്‍ ഓഫീസില്‍ കയറി മര്‍ദിച്ചു. ഇരുപതുവര്‍ഷമായി സുധാകരന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സുരേന്ദ്രനെയാണ്് വെള്ളിയാഴ്ച താവക്കര ബസ്സ്റ്റാന്‍ഡിലുള്ള സുധാകരന്റെ ഓഫീസില്‍ കയറി ഭീകരമായി തല്ലിയത്.ആദ്യം ഡിസിസി അംഗമായ എം കെ മോഹനന്‍ തനിച്ചും പിന്നീട് ഗുണ്ടകളെകൂട്ടിയുമായിരുന്നു കൈയേറ്റം. "ഇത് നിനക്കല്ല, നിന്റെ ബോസിനുള്ളതാണെന്ന്" പറഞ്ഞായിരുന്നു മര്‍ദനം.

സുധാകരന്‍ ഗള്‍ഫ് പര്യടനത്തിലാണ്. മാസങ്ങളായി സുധാകര ഗ്രൂപ്പില്‍ നിലനില്‍ക്കുന്ന തര്‍ക്കവും ചേരിപ്പോരുമാണ് അടിയില്‍ കലാശിച്ചത്. ഓഫീസില്‍ എത്തുന്നവരോടെല്ലാം സുരേന്ദ്രന്‍ മോശമായി പെരുമാറുന്നതുമൂലമാണ് തല്ലേണ്ടിവന്നതെന്നാണ് മോഹനന്റെ വാദം. എം കെ മോഹനന്റെ നേതൃത്വത്തില്‍ എംപിയുടെ ഓഫീസില്‍ നടത്തുന്ന അവിഹിത പ്രവര്‍ത്തനങ്ങള്‍ ചോദ്യംചെയ്തതാണ് തന്നെ കൈയേറ്റംചെയ്യാന്‍ കാരണമെന്നാണ് ഓഫീസ് സെക്രട്ടറിയുടെ വിശദീകരണം. വെള്ളിയാഴ്ച ഓഫീസിലെത്തിയ ഡിസിസി അംഗം സുധാകരന്‍ എംപിയുടെ റൂം തുറന്നുതരണമെന്നും തനിക്ക് അവിടെ ഇരിക്കണമെന്നും ആവശ്യപ്പെട്ടു. എംപി സ്ഥലത്തില്ലാത്തതിനാല്‍ മുറി തുറക്കാനാവില്ലെന്ന് അറിയിച്ചപ്പോള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വൈകിട്ട് വീണ്ടും എം കെ മോഹനന്റെ നേതൃത്വത്തില്‍ സുധാകരന്റെ ഗുണ്ടാ സംഘമെത്തി പൊതിരെ തല്ലി. വസ്ത്രങ്ങള്‍ മുഴുവന്‍ വലിച്ചുകീറി. സുരേന്ദ്രന് സാരമായി പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ അക്രമം ഭയന്ന് സുരേന്ദ്രന്‍ രാത്രിയോടെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി.

എം കെ മോഹനനും പി കെ രാഗേഷും സുധാകരനെ ഉപയോഗിച്ച് നടത്തുന്ന ബിസിനസിന് തടസ്സം നില്‍ക്കുന്നതാണ് തന്നോടുള്ള വിരോധമെന്ന് സുരേന്ദ്രന്‍ പറയുന്നു. പള്ളിക്കുന്ന് മണ്ഡലത്തില്‍ സുധാകര ഗ്രൂപ്പില്‍ ഉള്‍പ്പോര് രൂക്ഷമാണ്. സുധാകര ഗ്രൂപ്പിലെ ക്രിമിനല്‍ സംഘത്തിന്റെ നേതാവായ രൂപേഷ് കഴിഞ്ഞദിവസം പി കെ രാഗേഷിനെ മര്‍ദിച്ചതും പ്രശ്നമായിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പള്ളിക്കുന്ന് മണ്ഡലത്തില്‍ സുധാകര ഗ്രൂപ്പില്‍നിന്ന് രണ്ട് സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു വിഭാഗത്തിന് നേതൃത്വം നല്‍കിയത് കെ പ്രമോദും മറ്റേ വിഭാഗത്തെ നയിച്ചത് പി കെ രാഗേഷുമാണ്. എന്നാല്‍ ജയിച്ചവരും തോറ്റവരുമെല്ലാം സുധാകര ഗ്രൂപ്പെന്നാണ് അവകാശപ്പെടുന്നത്.

deshabhimai 140413

No comments:

Post a Comment