Sunday, April 14, 2013
യുപിഎയും എന്‍ഡിഎയും വിയര്‍ക്കുന്നു
നരേന്ദ്രമോഡി മതേതരവാദിയാണെന്ന ബിജെപിയുടെ നിലപാട് എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ജനതാദള്‍-യു തള്ളി. 2002ലെ ഗുജറാത്ത് വംശഹത്യ തടയുന്നതില്‍ മോഡി പരാജയപ്പെട്ടതായി ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവിനുശേഷം ജെഡിയു വക്താവ് കെ സി ത്യാഗി ചൂണ്ടിക്കാട്ടി. മോഡിക്കെതിരായ നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ച ത്യാഗി കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും വ്യക്തമാക്കി. എല്‍ കെ അദ്വാനിയോടാണ് താല്‍പ്പര്യമെന്നും ജെഡിയു വ്യക്തമാക്കി. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്നതിന് തങ്ങള്‍ എതിരാണെന്ന് ത്യാഗി പറഞ്ഞു. ഗുജറാത്ത് വംശഹത്യ തടയാനാകാത്ത നേതാവാണ് മോഡി. മോഡി മതേതരവാദിയാണെന്ന് കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിങ് അവകാശപ്പെട്ടിരുന്നു. എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ബിജെപിക്ക് സമയം നല്‍കുമെന്ന് ത്യാഗി പറഞ്ഞു. പ്രധാനമന്ത്രിയാകാനുള്ള മത്സരത്തില്‍ നിധീഷ്കുമാര്‍ ഇല്ല. ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ത്യാഗി കൂട്ടിച്ചേര്‍ത്തു.
മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കാന്‍ ഒരു വിഭാഗം ബിജെപി നേതാക്കള്‍ ശ്രമിക്കുന്നതിനിടെയാണ് ജെഡിയു നാഷണല്‍ എക്സിക്യൂട്ടീവ് ചേര്‍ന്നത്. മോഡിക്ക് തടയിടാന്‍ മറ്റൊരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടാന്‍ ജെഡിയു തീരുമാനിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ച് ബിജെപിയെ സമ്മര്‍ദത്തിലാക്കാനും ആലോചനയുണ്ടായി. ഞായറാഴ്ച ജെഡിയുവിന്റെ ദേശീയ കൗണ്‍സില്‍ നടക്കുകയാണ്. എന്‍ഡിഎ സഖ്യത്തെ വെട്ടിലാക്കുന്ന തരത്തില്‍ പ്രമേയം അവതരിപ്പിക്കാനുള്ള ജെഡിയു നീക്കത്തില്‍ ബിജെപി ആശങ്കയിലാണ്. ജെഡിയു പ്രസിഡന്റുകൂടിയായ എന്‍ഡിഎ കണ്‍വീനര്‍ ശരദ് യാദവുമായി ബന്ധപ്പെട്ട് ഇത്തരം ഒരു സാഹചര്യം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ജെഡിയുവുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിങ് പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ നവംബര്‍വരെ ബിജെപിക്ക് സമയം നല്‍കണമെന്ന അഭിപ്രായം ജെഡിയുവിലുണ്ട്.മോഡിക്കെതിരെ ബിജെപിയിലുള്ള കലാപംകൂടി ലക്ഷ്യമാക്കിയാണ് ജെഡിയു തന്ത്രം മെനയുന്നത്. അദ്വാനിയും സുഷമാ സ്വരാജും അടക്കമുള്ള ബിജെപിയിലെ മോഡിവിരുദ്ധ ക്യാമ്പിന്റെ പിന്തുണയാണ് ജെഡിയു നിലപാടിന് കരുത്താവുന്നത്. ബിജെപി എത്രയും വേഗം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്ന് ജെഡിയു നേതാവ് ശിവാനന്ദ് തിവാരി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സ്ഥാനാര്‍ഥി വിഷയത്തില്‍ നിധീഷ്കുമാര്‍ പ്രഖ്യാപിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
deshabhimani 140413
Labels:
രാഷ്ട്രീയം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment