Thursday, April 11, 2013

വധശിക്ഷ നല്‍കുന്നതില്‍ വന്‍ കുറവെന്ന് ആംനെസ്റ്റി


കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഗണ്യമായ കുറവ് വന്നിട്ടുളളതായി ലണ്ടന്‍ ആസ്ഥാനമായുള്ള സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.
വര്‍ഷങ്ങളായി വധശിക്ഷ നടപ്പാക്കാതെ ഇരുന്ന രാജ്യങ്ങളായ ഇന്ത്യ, ജപ്പാന്‍, പാകിസ്താന്‍, ഗാംബിയ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം വധശിക്ഷ നടപ്പാക്കി. അതേസമയം ഇറാഖിലാണ് വധശിക്ഷാ നിരക്കില്‍ ഏറ്റവും വലിയ വര്‍ധന ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇറാഖില്‍ 129 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇത് 2011 വര്‍ഷത്തെ വച്ചു നോക്കുമ്പോള്‍ ഏതാണ്ട് ഇരട്ടിയാണ്. 2004 നു ശേഷം ആദ്യമായാണ് ഇന്ത്യ വധശിക്ഷ നടപ്പിലാക്കുന്നത്.

21 രാജ്യങ്ങളാണ് കഴിഞ്ഞ വര്‍ഷം വധശിക്ഷ നടപ്പാക്കിയത്. ഇത് 2003നെ അപേക്ഷിച്ച് നോക്കുമ്പോള്‍ വലിയ കുറവാണ് വന്നിരിക്കുന്നത്. ലോകത്താകമാനം 682 പേര്‍ക്കാണ് 2012 വര്‍ഷത്തില്‍ വധശിക്ഷ ലഭിച്ചത്.58 രാജ്യങ്ങളിലായി 1.722 പേരാണ് വധശിക്ഷ കാത്ത് കഴിയുന്നത്.

ലോക രാജ്യങ്ങളുടെ പത്തില്‍ ഒരു വിഭാഗം മാത്രമാണ് വധശിക്ഷ നടപ്പാക്കുന്നുള്ളു. ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യം വരുന്ന  രാജ്യം ചൈനയാണ്. ഇറാന്‍, ഇറാഖ്, സൗദി അറേബ്യ, യു എസ്,യമന്‍ എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നില്‍ വരുന്നവ. തൂക്കിലേറ്റുക, തലവെട്ടുക, വെടിവയ്ക്കുക, മാരകകമായ വിഷം കുത്തിവയ്ക്കുക എന്നീ രീരികളാണ് വധശിക്ഷക്കായി ഉപയോഗിക്കുന്നത്.

janayugom 110413

No comments:

Post a Comment