സാന്റിയാഗോ: ചിലിയന്‍ എഴുത്തുകാരനും നോബല്‍ സമ്മാന ജേതാവുമായ പാബ്ളോ നെരൂദയുടെ മൃതദേഹം പുറത്തെടുത്തു. കാന്‍സര്‍ ബാധിച്ച് 69 ാം വയസിലാണ് നെരൂദ അന്തരിച്ചത്. 1973 ല്‍ ചിലിയില്‍ പ്രസിഡന്റ് സാല്‍വദോര്‍ അലന്‍ഡെയെ അട്ടിമറിയിലൂടെ പുറത്താക്കി ജനറല്‍ അഗസ്റ്റോ പിനോഷെ അധികാരം പിടിച്ചെടുത്ത് ദിവസങ്ങള്‍ക്കുശേഷമാണ് നെരൂദ മരിക്കുന്നത്. അലേന്‍ഡയുടെ സുഹൃത്തായിരുന്ന നെരൂദയെ പിനോഷെ ഗൂഡാലോചന നടത്തി വിഷം കൊടുത്ത് കൊല്ലുകയായിരുന്നുവെന്ന് നെരൂദയുടെ ഡ്രൈവര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. 2011 ല്‍ ചിലിയന്‍ സര്‍ക്കാര്‍ അന്വേഷണത്തിനുത്തരവിട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന നെരൂദയെ വിഷം കൊടുത്തു കൊന്നതാണെന്ന ആരോപണം ശക്തമായതിനെത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുക്കുന്നത്. ഭാര്യയുടെ ശവകുടീരത്തിനടുത്ത് സംസ്കരിച്ച നെരൂദയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തുന്നത്.
deshabhimani 090413

No comments:
Post a Comment