Thursday, April 11, 2013

ജമാ അത്തെ ഇസ്ലാമിക്ക് ഹജ്ജ് ക്വാട്ടയ്ക്ക് അര്‍ഹതയില്ല: സുപ്രീംകോടതി


ജമാ-അത്തെ ഇസ്ലാമി രാഷ്ട്രീയ പാര്‍ടിയാണെന്ന് സുപ്രീംകോടതി. ഇക്കാരണത്താല്‍ ഹജ്ജ് ക്വാട്ട ആവശ്യപ്പെട്ട് കേസില്‍ കക്ഷി ചേരാനുള്ള ജമാ-അത്തെ ഇസ്ലാമിയുടെ അപേക്ഷ കോടതി തള്ളി. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഹജ്ജ് സ്വകാര്യ ക്വാട്ട അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. തങ്ങള്‍ക്ക് കീഴിലുള്ള ഒരു ട്രസ്റ്റിന് ഹജ്ജ് ക്വാട്ട അനുവദിക്കണമെന്ന് ജമാ-അത്തെ ഇസ്ലാമി ആവശ്യപ്പെടുന്നതിനിടെയാണ് കോടതി ഇടപെട്ടത്. തങ്ങള്‍ക്ക് ലാഭേച്ഛയില്ലെന്നും ഹജ്ജ് ക്വാട്ട ലഭിക്കാന്‍ അര്‍ഹത ഉണ്ടെന്നും ജമാ-അത്തെ ഇസ്ലാമി വാദിച്ചു. എന്നാല്‍ ജസ്റ്റിസ് അഫ്താബ് ആലം അധ്യക്ഷനായ ബഞ്ച് ഇത് അംഗീകരിച്ചില്ല. ലാഭേച്ഛയില്ലാത്തവര്‍ എന്തിനാണ് കച്ചവട താല്‍പ്പര്യത്താല്‍ ഹജ്ജ് ക്വാട്ടയ്ക്ക് ഇറങ്ങുന്നതെന്ന് ബഞ്ച് ചോദിച്ചു. രാഷ്ട്രീയ പാര്‍ടിയായ ജമാ-അത്തെ ഇസ്ലാമിക്ക് ഈ വിഷയത്തില്‍ ഇടപെടാന്‍ അര്‍ഹതയില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താത്ത നിരവധി മുസ്ലിം സംഘടനകള്‍ രാജ്യത്തുണ്ട്. എന്നാല്‍ ജമാ-അത്തെ പ്രൊഫഷണല്‍ രാഷ്ട്രീയ സംഘടനയാണ്. ജമാ- അത്തെയുടെ ഹര്‍ജി പരിഗണിച്ചാല്‍ മറ്റ് അപേക്ഷകളും സ്വീകരിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

deshabhimani 110413

No comments:

Post a Comment