Tuesday, April 16, 2013

Narendra Modi Must Quit: CPI(M)

The Polit Bureau of the Communist Party of India (Marxist) has issued the following statement:

Narendra Modi Must Quit

The information available from the documents available from the Supreme Court ordered investigation into the Gujarat carnage in February 2002, provide clinching evidence of the deliberate refusal of the Modi Government to act to prevent the mass violence against the minority community, in spite of repeated urgent messages and information from police in different areas.

It is indeed a matter of deep regret that the SIT chose to ignore such a damning indictment of the State Government and gave a clean chit to Narendra Modi raising questions about its own credibility. In the light of these documents which have now come into the public domain thanks to the efforts of Zakia Jafri, there can be no doubt left of the direct culpability of Narendra Modi as  the main accused who ignored the warnings of his own police force and presided over the violence. Justice demands that the SIT final report be rejected and a fresh charge sheet filed including Narendra Modi as an accused.

The documents are a shameful and horrific record of the utter contempt of the Modi Government for even the most minimum norms of governance.

The CPI(M) demands that Modi must resign as his continuance in office with access to the State machinery will enable him to subvert the judicial processes which are on in the case in Gujarat.

മോഡിയെ ഉള്‍പ്പെടുത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കണം: സിപിഐ എം

ന്യൂഡല്‍ഹി: 2002 ഫെബ്രുവരിയില്‍ ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് പൊലീസ് വിവരം അറിയിച്ചിട്ടും അത് തടയാന്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി നടപടി സ്വീകരിച്ചിട്ടില്ലെന്ന് തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മോഡി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

മോഡി അധികാരത്തില്‍ തുടര്‍ന്നാല്‍ നിയമവാഴ്ചയെ അട്ടിമറിക്കാന്‍ സംസ്ഥാനഭരണസംവിധാനത്തെ ഉപയോഗപ്പെടുത്തും. സുപ്രീംകോടതിയില്‍നിന്ന് ലഭിച്ച രേഖകളില്‍ നിന്നാണ് നരേന്ദ്രമോഡിക്കെതിരെയുള്ള തെളിവുകള്‍ പുറത്തുവന്നത്. എന്നാല്‍, ഇത്തരം തെളിവുകള്‍ പരിഗണിക്കാതെയാണ് സുപ്രീംകോടതി നിശ്ചയിച്ച പ്രത്യേക അന്വേഷണസംഘം (എസ്ഐടി) മോഡിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിലൂടെ പ്രത്യേക അന്വേഷണസംഘത്തിന്റെ വിശ്വാസ്യതതന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ തെളിവുകള്‍ പുറത്തുവന്നത്. സ്വന്തം പൊലീസിന്റെ മുന്നറിയിപ്പുകള്‍പോലും അവഗണിച്ച് കലാപത്തിന് നേതൃത്വം നല്‍കുകയായിരുന്നു മോഡി. ഇരകള്‍ക്ക് നീതി ലഭ്യമാകണമെങ്കില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് നരേന്ദ്ര മോഡിയെക്കൂടി ഉള്‍പ്പെടുത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കണമെന്നും പി ബി ആവശ്യപ്പെട്ടു.

No comments:

Post a Comment