Tuesday, April 16, 2013

സിഖ് കൂട്ടക്കൊല: സജ്ജന്‍ കുമാര്‍ കുറ്റക്കാരന്‍


സിഖ് വിരുദ്ധ കലാപക്കേസില്‍ മുന്‍ കോണ്‍ഗ്രസ് എം പി സജ്ജന്‍ കുമാര്‍ അടക്കം ആറുപേര്‍ കുറ്റക്കാരാണെന്ന് ദല്‍ഹി വിചാരണ കോടതി വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ 30 ന് വിധിക്കും.1984ല്‍ ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തിന് ആളുകളെ പ്രേരിപ്പിച്ചു എന്നാണ് ദല്‍ഹി എം പിയായിരുന്ന സജ്ജന്‍ കുമാറിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരായ കുറ്റം.

കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് കേസില്‍ സജ്ജന്‍ കുമാറിനെ സിബിഐ പ്രതിയാക്കിയത്. സജ്ജന്‍ കുമാറിനെതിരായ കേസ് തള്ളണമന്ന ഹര്‍ജി 2010ല്‍ സുപ്രീംകോടതി തള്ളിയിരുന്നു. കേസിലെ വാദം കേള്‍ക്കല്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2010 ഫെബ്രുവരിയില്‍ ദല്‍ഹി ഹൈക്കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടും കേസില്‍ കാലതാമസം വന്നിരുന്നു.

deshabhimani

No comments:

Post a Comment