ആദിവാസികളെ ഇറക്കിവിടണമെന്ന വിധി ഭരണഘടനാവിരുദ്ധം: ജ. കൃഷ്ണയ്യര്‍
ദുരിതമനുഭവിക്കുന്ന ആദിവാസികളെ ഭൂമിയില്‍നിന്ന് പറിച്ചെറിയുന്നത് അനീതിയും അടിച്ചമര്‍ത്തലും ഭരണഘടനാവിരുദ്ധവുമാണെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. വയനാട്ടില്‍ കുടിയൊഴിപ്പിക്കല്‍ നേരിടുന്ന ആദിവാസികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി സുപ്രീംകോടതിയെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട്ടിലെ പുറമ്പോക്കുഭൂമിയില്‍ കുടില്‍കെട്ടിയ ആദിവാസികളെ ഒരുമാസത്തിനകം ബലംപ്രയോഗിച്ചും ഒഴിപ്പിക്കണമെന്ന ഹൈക്കോടതിവിധിയോടുള്ള പ്രതികരണമായാണ് കൃഷ്ണയ്യര്‍ ഇക്കാര്യം പറഞ്ഞത്.
ആദിമവിഭാഗങ്ങളായ ഗിരിവര്‍ഗക്കാര്‍ ഭരണഘടന നല്‍കുന്ന എല്ലാ മൌലിക അവകാശവുമുള്ള പൌരന്മാരാണ്. ഭരണഘടനയുടെ 46-ാം അനുച്ഛേദം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളടക്കമുള്ള ദുര്‍ബലജനവിഭാഗങ്ങളെ സാമൂഹിക അനീതികളില്‍നിന്നും മറ്റ് ചൂഷണങ്ങളില്‍നിന്നും സംരക്ഷിക്കേണ്ട ബാധ്യത എടുത്തു പറയുന്നു. എന്നാല്‍ 46-ാം അനുച്ഛേദം പറയുന്ന സംരക്ഷണം ഉറപ്പാക്കുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടു. സര്‍ക്കാര്‍ ഭൂമിയില്‍ ധനപ്രമാണിമാരായ വന്‍കിട കൈയേറ്റക്കാര്‍ക്കാണോ ദരിദ്രരായ ആദിവാസികള്‍ക്കാണോ അവകാശം എന്നതാണ് പ്രധാന പ്രശ്നം. ഭരണഘടനയുടെ 16ഉം 46ഉം അനുച്ഛേദങ്ങള്‍ കൂട്ടിവായിച്ചാല്‍ ആദിവാസികള്‍ക്കാണ് അധികപരിഗണനയെന്നുകാണാം. ഭൂമി ജനങ്ങള്‍ക്കും ഭരണകൂടത്തിനും അവകാശപ്പെട്ടതാണ്. ദുര്‍ബലജനവിഭാഗങ്ങള്‍ക്കാണ് കൂടുതല്‍ അവകാശം. ഭൂമിക്കുവേണ്ടിയുള്ള മത്സരാധിഷ്ഠിത അവകാശവാദത്തില്‍ സര്‍ക്കാര്‍ ആദിവാസികളെ സഹായിക്കണം.
ഭൂമിയില്‍നിന്ന് ആദ്യ കൈയേറ്റക്കാരായ വന്‍കിടക്കാരെ ഒഴിപ്പിക്കണമോ അതോ ഭൂമിയുടെ ഉടമസ്ഥാവകാശമില്ലെന്ന ഒറ്റക്കാരണത്താല്‍ ആദിവാസികളെ ഒഴിപ്പിക്കണമോ എന്നതാണ് ഇന്നത്തെ പ്രശ്നം. കോടതി ഭരണഘടനയെ മാനിക്കുന്നെങ്കില്‍ ആദിവാസികള്‍ക്കാണ് പരിഗണന നല്‍കേണ്ടത്. എന്നാല്‍, ഈ കേസില്‍ കോടതി പൊലീസ് ആക്ടിലെ പൊലീസുകാരുടെ അധികാരവും മറ്റും വിവരിക്കുകയാണ്. പൊലീസ് നടപടി സംബന്ധിച്ച വിവിധ ഘട്ടങ്ങളും വിവരിക്കുന്നു. എന്നാല്‍, വന്‍കിടക്കാരുടെ കൈയേറ്റം തെളിഞ്ഞാല്‍ അവരെ ഒഴിപ്പിക്കാന്‍ എടുക്കേണ്ട നടപടി സംബന്ധിച്ച് വിധി മൌനം പാലിക്കുന്നു. ന്യായമായ തീരുമാനത്തിന്, ആരാണ് ആദ്യകൈയേറ്റക്കാരെന്നും ആരാണ് ദുര്‍ബല കൈയേറ്റക്കാരെന്നും കോടതി പരിഗണിക്കണം. എന്നാല്‍, ഈ കേസില്‍ ഭൂമി ആദ്യം കൈയേറിയ വന്‍കിടക്കാരുടെ സംരക്ഷണത്തില്‍ കോടതി പ്രത്യേക ഉല്‍ക്കണ്ഠ കാട്ടിയെന്നും ദുര്‍ബലജനങ്ങളോട് അനുകമ്പ കാട്ടിയില്ലെന്നും പ്രഥമദൃഷ്ട്യാ തോന്നുന്നു. ഇത് നിര്‍ഭാഗ്യകരമാണ്. ശരിയും തെറ്റും തീരുമാനിക്കാനുള്ള അധികാരം കോടതിക്കുണ്ട്. മേല്‍ക്കോടതിക്ക് വിധി തിരുത്തുകയും ചെയ്യാം. അതിനാല്‍ ഹൈക്കോടതിവിധിക്കെതിരെ ആദിവാസികള്‍ സുപ്രീംകോടതിയെ സമീപിക്കുകയാണ് പരിഹാരം. സുപ്രീംകോടതി ഭരണഘടനയെ ഉദാരമായി ത്തന്നെ വ്യാഖ്യാനിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 04062010

ReplyDelete