Friday, June 4, 2010

സോണിയയെക്കുറിച്ചുള്ള പുസ്തകത്തിന് കോണ്‍ഗ്രസ് വിലക്ക്

ന്യൂഡല്‍ഹി: സോണിയഗാന്ധിയുടെ ജീവിതം ആധാരമാക്കി സ്പാനിഷ് എഴുത്തുകാരന്‍ ജാവിയര്‍ മൊറൊ എഴുതിയ എല്‍ സാരി റോജോ (ചുവന്ന സാരി - El sari rojo) എന്ന പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ കോണ്‍ഗ്രസ് രംഗത്ത്. പുസ്തക പ്രസാധകരെ കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ഗ്രന്ഥകാരന്‍ ജാവിയര്‍ മൊറൊ പറഞ്ഞു. നോവല്‍രൂപത്തിലുള്ള പുസ്തകത്തില്‍ സോണിയയെക്കുറിച്ച് പറയുന്ന പല കാര്യങ്ങളും നുണയോ അര്‍ദ്ധസത്യങ്ങളോ ആണെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നതിനെ നിയമപരമായി തടയാനും കോണ്‍ഗ്രസ് ശ്രമമാരംഭിച്ചു. സോണിയയുടെ നിര്‍ദേശപ്രകാരം മുതിര്‍ന്ന അഭിഭാഷകന്‍കൂടിയായ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്ങ്‌വിയാണ് ഈ ചുമതല ഏറ്റെടുത്തിട്ടുള്ളത്. പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തില്‍നിന്ന് പിന്മാറണമെന്ന് സിങ്ങ്‌വി ഭീഷണിപ്പെടുത്തിയതായി ചില പ്രസിദ്ധീകരണങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മൊറൊ ആരോപിച്ചു.

ദേശാഭിമാനി 04062010

1 comment:

  1. സോണിയഗാന്ധിയുടെ ജീവിതം ആധാരമാക്കി സ്പാനിഷ് എഴുത്തുകാരന്‍ ജാവിയര്‍ മൊറൊ എഴുതിയ എല്‍ സാരി റോജോ (ചുവന്ന സാരി - El sari rojo) എന്ന പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ കോണ്‍ഗ്രസ് രംഗത്ത്. പുസ്തക പ്രസാധകരെ കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ഗ്രന്ഥകാരന്‍ ജാവിയര്‍ മൊറൊ പറഞ്ഞു.

    ReplyDelete