Thursday, June 10, 2010

ഇടതുസര്‍ക്കാരിന്റെ നാലുവര്‍ഷത്തെ നേട്ടങ്ങള്‍

ആശ്വാസ കിരണവുമായി 5-ാം വര്ഷത്തിലേക്ക് ഇടത് മുന്നണി സര്ക്കാര്

  • സാമൂഹ്യ സുരക്ഷാമിഷന് രൂപീകരിച്ചു.
  • 18 വയസ്സുവരെയുള്ള കുട്ടികള്ക്ക് മാരകരോഗങ്ങള്ക്ക് സൌജന്യ ചികിത്സ നല്കുന്ന താലോലം പദ്ധതി നടപ്പാക്കി
  • ആശ്വാസകിരണം എന്ന പേരില് ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്നവര്ക്ക് ധനസഹായം ലഭ്യമാക്കി
  • അവിവാഹിതരായ അമ്മമാര്ക്ക് ധനസഹായം ലഭ്യമാക്കി.
  • ഹംഗര് ഫ്രീ സിറ്റി (പട്ടിണിരഹിത നഗരം) നടപ്പാക്കി
  • വനിതകള്ക്കായി പ്രത്യേക ജാലിക തുടങ്ങി. വിധവാ വിവാഹത്തിന് കാല് ലക്ഷം രൂപ ധനസഹായം ലഭ്യമാക്കി.
  • ജെന്ഡര് അഡൈ്വസറി ബോര്ഡ് രൂപീകരിച്ചു.
  • വനിതകള്ക്കായുള്ള ഫിനിഷിങ് സ്കൂള് - ഫ്ളാഗ്ഷിപ്പ് പ്രോഗ്രാം തുടങ്ങി.
  • 31 ജില്ലാ പ്രൊട്ടക്ഷന് ഓഫീസര്മാരെ നിയമിച്ചു, 14 പുതിയ തസ്തിക സൃഷിച്ചു.
  • അംഗന് വാടി പ്രര്ത്തകര്ക്ക് ഓണറ്റേറിയം വര്ദ്ധിപ്പിച്ചു. അംഗന് വാടി പ്രവര്ത്തികര്ക്ക് പെന്ഷന് ലഭ്യമാക്കി.
  • 6746 പുതിയ അംഗന് വാടികള് അനുവദിച്ചു. അംഗന്വാടികള്ക്ക് പ്രത്യേക കരിക്കുലം തയ്യാറാക്കി.
  • 861 അംഗന് വാടികള്ക്ക് പുതിയ കെട്ടിടം നിര്മ്മിച്ചു.
  • സ്കൂളുകളില് പെണ്കുട്ടികള്ക്ക് കൌണ്സിലിംഗ് സെന്റര് തുടങ്ങി
  • വയോജന നയം നടപ്പാക്കി
  • മുഴുവന് വികലാംഗര്ക്കും തിരിച്ചറിയല് കാര്ഡ് നല്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു
  • വികലാംഗ സംവരണത്തിന് കൂടുതല് തസ്തികകള്
  • വികലാംഗ നിയമനങ്ങള് പി.എസ്.സിക്ക് വിട്ടു.
  • കൊല്ലം, പാലക്കാട്, കാസര്കോട് ജില്ലകളില് വികലാംഗ പുനരധിവാസ പദ്ധതികള് തുടങ്ങി.
  • 14 ജില്ലകളിലും പ്രത്യേക ക്യാന്പുകള് സംഘടിപ്പിച്ച് വികലാംഗര്ക്ക് സഹായ ഉപകരണങ്ങള് വിതരണം ചെയ്തു.
  • ആറ് മാസം മുതല് മുന്ന് വയസ്സ് വരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാനത്തെ 163 ഐ.സി.ഡി.എസ് പ്രോജക്റ്റുകളിലും ടേക് ഹോം റേഷന് പദ്ധതി തുടങ്ങി
  • സ്ത്രീകള്ക്കെതികരായ അതിക്രമങ്ങള് തടയുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്-കോര്പ്പറേഷന് തലത്തിലും ജില്ലാതലത്തിലും ജാഗ്രതാ സമിതികള് രൂപീകരിക്കുന്നതിനുള്ള നടപടികള് സ്വീകരിച്ചു.
  • ഇതിനകം 60 ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും ജാഗ്രതാ സമിതികള് രൂപീകരിച്ചു.
  • സാമൂഹ്യക്ഷേമവകുപ്പില് പുതിയതായി 139 ഐ.സി.ഡി.എസ്സ് സൂപ്പര് വൈസര് തസ്തിക സൃഷിച്ചു.
  • ഒഴിഞ്ഞു കിടന്ന 94 തസ്തികകളില് നിയമനം നടത്തി.
  • എല്ലാ ജില്ലകളിലും ചൈല്ഡ് വെല്ഫെയര് കമ്മിറ്റികളും ജുവനൈല് ജസ്റ്റീസ് ബോര്ഡുകളും രൂപീകരിച്ചു.

പ്രവാസികള്ക്ക് ക്ഷേമവും കരുതലും

  • 21.9 ലക്ഷം പ്രവാസികള്. മാന്ദ്യകാലത്തും മഹത്തായ സംഭാവന
  • വിദേശകേരളീയര്ക്ക് തിരിച്ചറിയല് രേഖ
  • തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് അറ്റസ്റ്റേഷന് കേന്ദ്രങ്ങളില് 1,31,324 ഉദ്യോഗാര്ത്ഥികള്ക്ക് എച്ച്.ആര്.ഡി. അറ്റസ്റ്റേഷന്
  • വിദേശത്ത് ജയിലില് കഴിയുന്നവരുടേയും വീട്ടുജോലിക്കു പോയി പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടേയും മോചനത്തിന് നടപടി.
  • തൊഴില് തട്ടിപ്പിനിരയായവരെ നാട്ടിലെത്തിക്കാന് നടപടി
  • നാട്ടിലെത്തി ദുരിതം അനുഭവിക്കുന്ന 987 പേര്ക്ക് സാന്ത്വനപദ്ധതിയിലൂടെ ധനസഹായം
  • അര്ഹര്ക്ക് ചെയര്മാന് ഫണ്ട് ധനസഹായം
  • മുന്നൊരുക്ക പരിശീലനം 2639 പേര്ക്ക്
  • 657 പേര്ക്ക് തൊഴില് വൈദഗ്ധ്യ പരിശീലനം
  • ജില്ലാ കേന്ദ്രങ്ങളില് നോര്ക്ക് സെല്ലുകള് ശക്തിപ്പെടുത്തുന്നു.
  • നോര്ക്ക ന്യൂസ്ത്രൈമാസ വാര്ത്താപത്രിക
  • വിസ തട്ടിപ്പിനും വ്യാജ റിക്രൂട്ടമെന്റിനും അവിദഗ്ധ-വീട്ടുജോലി തട്ടിപ്പിനുമെതിരെ ബോധവത്ക്കരണം
  • പ്രവാസികള്ക്ക് ക്ഷേമനിധിയും പെന്ഷനും

ജനകീയ കാര്ഷിക മുന്നേറ്റത്തിന് ഒരു കേരള മാതൃക സൃഷ്ടിച്ചുകൊണ്ട് കരുത്തോടെ മുന്നോട്ട് കാര്ഷികമേഖലയില് നവനാന്പുകള് വിരിയിച്ച നാലു വര്ഷങ്ങള്

  • കര്ഷക ആത്മഹത്യകള് അവസാനിച്ചു.
  • 15000 ഹെക്ടറില് തരിശുനിലക്കൃഷി
  • ആയിരം ഹെക്ടറില് കരനെല്കൃഷി
  • നെല്ലുല്പാദനത്തില് 1.25 ലക്ഷം ടണ്ണിന്റെ വര്ദ്ധനവ്
  • 3050 ഹെക്ടറില് അധികമായി പച്ചക്കറി കൃഷി, ആയിരം പച്ചക്കറി ഗ്രാമങ്ങള്
  • ന്യായവില്ക്ക് രണ്ടുലക്ഷം പച്ചക്കറിക്കിറ്റുകള്
  • പച്ചക്കറി വിലക്കയറ്റം തടയാന്20 % സബ്സിഡിയോടെ പച്ചക്കറി വിപണികള്
  • 42113 കര്ഷകര്ക്ക് കടാശ്വാസ കമ്മീഷന്റെ ശുപാര്ശയനുസരിച്ച് കടക്കെണിയില് നിന്നും മോചനം.
  • 5 ലക്ഷം കര്ഷകര്ക്ക് കിസ്സാന്ശ്രീ സൌജന്യ ഇന്ഷുറന്സ്
  • പൊതുമേഖലാ സ്ഥാപനങ്ങള് റെക്കോര്ഡ് ലാഭത്തില്
  • നാളികേര കര്ഷകര്ക്ക് പെന്ഷന്
  • 101 ഗ്രാമങ്ങള് തരിശുരഹിതമാകുന്നു, തരിശുരഹിത കേരളം ലക്ഷ്യം
  • മൂന്നുലക്ഷം കര്ഷകരെ പങ്കാളികളാക്കി40,000 ഹെക്ടറില് ജൈവക്കൃഷി
  • കാര്ഷികോല്പ്പാദനത്തില് സ്വയം പര്യാപ്തമായ 100 അക്ഷയ ഗ്രാമങ്ങള്
  • തലസ്ഥാന നഗരിയില് കര്ഷകര്ക്കായൊരു കര്ഷകഭവന്
  • കാര്ഷിക സൂപ്പര് ബസാര് ഷൃംഖല

കിസാന് അഭിമാന്

രാജ്യത്താദ്യമായി കര്ഷകര്ക്ക് പെന്ഷന്

കേരള സ്റ്റേറ്റ് വെയര് ഹൌസിംഗ് കോര്പ്പറേഷന്

  • നഷ്ടത്തില് നിന്ന് ലാഭത്തിലേക്ക്
  • ആലത്തൂര് മോഡേണ് റൈസ്മില്ലില് നിന്നും അന്നം കുത്തരി വിപണിയിലേക്ക്
  • വെയര്ഹൌസുകളിലൂടെ അന്നം കുത്തരി പൊതുജനങ്ങള്ക്ക് മിതമായ നിരക്കില് ലഭ്യമാക്കി
  • പൊതുമേഖലയില് ആദ്യമായി കണ്ടെയിനര് ഫ്രൈറ്റ് സ്റ്റേഷന് തൃപ്പൂണിത്തറയില്
  • പൊതുമേഖലാ സ്ഥാപനങ്ങളുടെ നിര്മ്മാണപ്രവര്ത്തനങ്ങളും വിവിധ സ്ഥാപനങ്ങളിലെ കീടനാശീകരണ പ്രവര്ത്തനങ്ങളഉം ഏറ്റെടുക്കുന്നു.

കാലം നെഞ്ചില് കുറിച്ചിടുന്ന നേട്ടങ്ങളുമായി...........

വനസംക്ഷണത്തിലം കേരള മാതൃക

  • റിസര് വ്വ് വനവിസ്തൃതിയില് വര്ദ്ധന
  • പട്ടികവര്ഗ്ഗ കുടുംബങ്ങള്ക്ക് ഗൃഹനിര്മ്മാണത്തിന് സൌജന്യമായി തടി
  • ആദിവാസികളുടെ ജൈവകുരുമുളക് ലോക വിപണിയില്
  • സൈലന്റ് വാലി നാഷണല് പാര്ക്കിന് ബഫര്സോണ്
  • കൈയേറ്റങ്ങളില് നിന്ന് ഭൂസന്പത്ത് രക്ഷിച്ചുകൊണ്ട് നീലക്കുറുഞ്ഞി സാങ്ച്വറി
  • ദേശീയ പക്ഷിയായ മയിലുകളുടെ സംരക്ഷണത്തിനായി ചൂലന്നൂര് മയില് സാങ്കേതം
  • കേരളത്തിലെ കാടികളില് നിന്ന് സംഘടിത കാഞ്ചാവു കൃഷി അവസാനിപ്പിച്ചു
  • കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്ച്ച്
  • നാട്ടാന പുനരധിവാസകേന്ദ്രം തിരുവനന്തപുരം കോട്ടൂരില്
  • ഒറ്റപ്പെട്ട വന്യജീവികളുടെ സംരക്ഷണാര്ത്ഥം മലയാറ്റൂര് കപ്രിക്കാട് അഭയാരണ്യം
  • കാവ് സംരക്ഷണത്തിന് സമഗ്ര പദ്ധതി
  • വനവിഭവങ്ങളുടെ വിപണനത്തിന് വനശ്രീ
  • തടിലേല വ്യവസ്ഥകള് സുതാര്യമാക്കി, 686 കോടി രൂപയുടെ വരുമാനം സംസ്ഥാന ഖജനാവിലേക്ക്
  • ശുദ്ധജല വിപണനവും ശബരിമലക്കാടുകളുടെ രക്ഷയുംലക്ഷ്യമിട്ട് ശബരിജലം പദ്ധതി
  • ഒന്നര നൂറ്റാണ്ടായി വെറും 5 രൂപയില് താഴെയായിരുന്ന സ്വകാര്യതോട്ടങ്ങളുടെ പാട്ടം പുതുക്കി പൊതുമേഖലയിലേതിന് തുല്യമായി 1300 രൂപയാക്കി
  • വനനദികളിലെ മണല് പാവപ്പെട്ടവര്ക്ക് മാര്ക്കറ്റ് വിലയുടെ പകുതി വിലയ്ക്ക് ലഭ്യമാക്കുന്ന മണല് കലവറ
  • എന്റെ മരം പദ്ധതിയ്ക്കും വനാവരണ വര്ദ്ധനവിലെ മികവിനും ദേശീയ അംഗീകാരം - ഇന്ദിരാ പ്രിയദര്ശിനി വൃക്ഷമിത്ര പുരസ്ക്കാരം (2007,2008)

സര്ക്കാര് ഉടമസ്ഥതയില് കയര് യന്ത്രനിര്മാണ ഫാക്ടറിയുടെ ശിലാസ്ഥാപനം

കയര് വ്യാവസായത്തെ ആധുനികവല്ക്കരിക്കുന്നതിനും പുനസംഘടിപ്പിക്കുന്നതിനുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്ക്കാരിന്റെ നേതൃത്വത്തില് 30 കോടി രൂപ മുതല് മുടക്കില് ഒരു കയര് നിര്മ്മാണഫാക്ടറി ആലപ്പുഴയില് ആരംഭിച്ചു.

കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഉണര് വേകികൊണ്ട് 5-ാം വര്ഷത്തിലേക്ക് ഇടതുമുന്നണി സര്ക്കാര്

  • വൈദ്യവിദ്യാഭ്യാസ മേഖല കൂടുതല് കാര്യക്ഷമമാക്കുന്നതിനുവേണ്ടി ഹെല്ത്ത് യൂണിവേഴ്സിറ്റി സ്ഥാപിച്ചു.
  • മെഡിക്കല് കോളേജ് ഡോക്ടര്മാരുടെ വേതനം കൂട്ടി, സ്വകാര്യ പ്രാക്ടീസ് നിരോധിച്ചു
  • മെഡിക്കല് കോളേജികളിലെ അധ്യാപക ഒഴിവ് നികത്തുവാന് ഉൌര്ജ്ജിത നടപടി സ്വീകരിച്ചു.
  • മെഡിക്കല് കോളേജുകളിലെ സേവനം മെച്ചപ്പെടുത്തുന്നതിനായി റസിഡന്സി സന്പ്രദായം ഏര്പ്പെടുത്തി.
  • മെഡിക്കല് കോളേജ് ആശുപത്രികള് റഫറല് യൂണിറ്റുകളാക്കി
  • അഞ്ച് മെഡിക്കല് കോളേജികളിലും എം.ആര്.ഐ. സ്കാന് ഉള്പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള് ലഭ്യമാക്കി
  • മെഡിക്കല് കോളേജുകളിലെ ഇരട്ട നിയന്ത്രണം ഒഴിവാക്കി
  • തിരുവനന്തപുരം മെഡിക്കല് കോളേജില് 120 കോടിരൂപയുടെ വികസനപ്രവര്ത്തനം നടപ്പാക്കി
  • ആലപ്പുഴ മെഡിക്കല് കോളേജ്പൂര്ണമായും വണ്ടാനത്തേക്ക് മാറ്റി
  • ആലപ്പുഴയില് ജനറല് ആശുപത്രി കൊണ്ടുവന്നു.
  • കോഴിക്കോട് മെഡിക്കല് കോളേജില് സ്പെഷ്യാലിറ്റി ബ്ലോക്ക്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്
  • 140 ആശുപത്രികളില് പ്രസവസൌകര്യം
  • സര്ക്കാര് ആശുപത്രികളില് ഔഷധക്ഷാമം ഇല്ലാതാക്കി
  • ആശുപത്രി വികസനത്തിനു വര്ഷന്തോറും ഫണ്ട് അനുവദിച്ചു
  • ഡോക്ടര്മാരുടെ ഒഴിവുകള് നികത്തി
  • റീജണല് ക്യാന്സര് ഇന്സ്റ്റിട്യൂറ്റില് അത്യാധുനിക ഉപകരണങ്ങള്
  • ദേശീയ ഗ്രാമീണാരോഗ്യ ദൌത്യം പദ്ധതി ഫലപ്രദമായി ഉപയോഗപ്പെടുത്തി.
  • 14 ആശുപത്രികള് എന്എബിഎച്ച് അക്രഡിറ്റേഷനിലേക്ക്
  • 115 സാമൂഹികാരോഗ്യകേന്ദ്രങ്ങള് ദേശീയ നിലവാരത്തില്
  • 126 തീരദേശ ആശുപത്രികള് നവീകരിച്ചു
  • 300 ആശുപത്രികള് അപ്ഗ്രേഡ് ചെയ്തു.
  • പേവിഷബാധയേറ്റവര്ക്ക് ചികിത്സ പൂര്ണമായും സൌജന്യമാക്കി
  • ഡോട്ട്സ് പ്ലസ് ചികിത്സ പൂര്ണതോതില് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റി. ജനനി സുരക്ഷാ യോജന വഴി അഞ്ചു ലക്ഷം സ്ത്രീകള്ക്ക് 40 കോടി രൂപ നല്കി
  • പാവപ്പെട്ട 6,626 രോഗികള്ക്ക് ഒന്പത് കോടി രൂപയുടെ സഹായം ലഭ്യമാക്കി
  • വിദ്യാലയങ്ങളില് സമഗ്ര ആരോഗ്യപരിപാടിക്ക് തുടക്കം കുറിച്ചു
  • മെഡിക്കല് പിജി പ്രവേശനത്തിന് സര് വീസ് ക്വാട്ട ഏര്പ്പെടുത്തി.
  • ഡോക്ടര്മാര്ക്ക് സ്പെഷ്യല് അലവന്സും സ്പെഷ്യല് പേയും അനുവദിച്ചു.
  • ആശുപത്രികളില് സ്പെഷ്യാലിറ്റി - അഡ്മിനിസ്ട്രേറ്റീവ് കേഡര്
  • സര്ക്കാര് മേഖലയില് പുതിയ അഞ്ച് നഴ്സിങ് കോളേജുകള് തുടങ്ങി.
  • ആലപ്പുഴയില് നാഷണല് വൈറോളജി ഇന്സ്റ്റിട്യൂട്ട്
  • കെഎസ്ഡിപിയെ പുനരുജ്ജീവിപ്പിച്ചു.
  • പ്രധാന ആശുപത്രികളില് ഹൌസ് കീപ്പിങ് സംവിധാനം ഏര്പ്പെടുത്തി
  • 3479 നഴ്സുമാര്ക്ക് പ്രമോഷന് നല്കി.
  • 800 ലേറെ തസ്തികകള് സൃഷ്ടിച്ചു
  • ഫ്ളോട്ടിങ് ഡിസ്പെന്സറികള് തുടങ്ങി.
  • പൂട്ടിക്കിടന്ന ആശുപത്രികള് പ്രവര്ത്തന സജ്ജമാക്കി
  • സ്ഥലം മാറ്റവും നിയമനവും അഴിമതിരഹിതമാക്കി
  • അട്ടപ്പാടി, നല്ലൂര്നാച് ട്രൈബല് ആശുപത്രികള് പൂര്ണതോതില് പ്രവര്ത്തിപ്പിച്ചു.
  • ആദിവാസി ആരോഗ്യ പരിപാടികള് തുടങ്ങഇ
  • സാന്ത്വന ചികിത്സയില് ജനകീയ കൂട്ടായ്മ ഏര്പ്പെടുത്തി
  • എച്ച് ഐവി അണുബാധിതരുടെ സംരക്ഷണങ്ങള്ക്ക് ഊന്നല് നല്കി
  • ആശുപത്രികളുടെ പ്രവര്ത്തന വികേന്ദ്രീകരണം
  • ഔഷധ രംഗത്തെ മാഫിയാ പ്രവര്ത്തനം ഇല്ലാതാക്കി
  • നഴ്സുമാര്ക്ക് വിദേശത്ത് തൊഴില് അവസരം ലഭ്യമാക്കി
  • വട്ടിയൂര്ക്കാവ് ക്യൂബല് മാതൃകയില് കൊണ്ടുവന്നു
  • മെഡിക്കല് കോളേജ് ലൈബ്രറികളില് ഗ്ലോബല് ഇന്ഫര്മേഷന് നെറ്റ് വര്ക്ക് സ്ഥാപിച്ചു
  • നഴ്സിങ് കൌണ്സില് പുനസംഘടിപ്പിച്ചു
  • ആയൂര് വേദ ചികിത്സയ്ക്കും പഠനത്തിനും പ്രത്യേക പരിഗണന നല്കി.
  • മസാജ് പാര് ലറുകളെ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടു വന്നു.
  • ആയൂര്വേദനത്തിന് പ്രത്യേക ഡ്രഗ്സ് കണ്ട്രോളര് വിഭാഗം രൂപീകരിച്ചു.
  • മഞ്ചേരി ജില്ലാ ആശുപത്രി ജനറല് ആശുപത്രിയായി ഉയര്ത്തി, അത്യാധുനിക സൌകര്യങ്ങളോടെയുള്ള കെട്ടിടം ജനങ്ങള്ക്ക് തുറന്നു കൊടുത്തു.
  • കാസര്കോട് ജില്ലാ ആശുപത്രി ജനറല് ആശുപത്രിയായി ഉയര്ത്തി, ബഹുനിലകെട്ടിടം പൂര്ത്തിയാക്കി അടിസ്ഥാന സൌകര്യം ഒരുക്കി.
  • പാലക്കാട് ജില്ലാ ആശുപത്രി മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിച്ചു.
  • തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില് ബിഹേവിയര് ഇന്റന്സീവ് കെയര് യൂണീറ്റ് ആരംഭിച്ചു.
  • കുട്ടികള്ക്കും കൌമാരപ്രായക്കാര്ക്കുമുള്ള ബ്ലോക്കിന്റെ നിര്മ്മാണം ആരംഭിച്ചു.
  • തൃശൂര് മാനസികാരോഗ്യകേന്ദ്രത്തില് പുനരധിവാസ വാര്ഡ് പണിതു.
  • പത്തനംതിട്ട ജനറല് ആശുപത്രി, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിവയുടെ പുതിയ കെട്ടിടം പണി പൂര്ത്തിയാക്കി.
  • തിരുവനന്തപുരത്ത് സംസ്ഥാന ആരോഗ്യകുടുംബക്ഷേമ ഇന്സ്റ്റിട്യൂട്ടിന് പൂതിയ കെട്ടിടം നിര്മ്മിച്ചു, പൂര്ണതോതില് പ്രവര്ത്തനം തുടങ്ങി
  • നെയ്യാറ്റിന്കര താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും ട്രോമാകെയര് കേന്ദ്രങ്ങള് ആരംഭിച്ചു
  • നെയ്യാറ്റിന്കരിയല് പുതിയ ഒ.പി. ബ്ലോക്ക് നിര്മ്മിച്ചു
  • വയനാട് ജില്ലയിലെ വൈത്തിരി താലൂക്ക് ആശുപത്രിയില് പുതിയ അത്യാഹിതവിഭാഗം തുറന്നു.
  • കോഴിക്കോട് കോട്ടപ്പറന്പ് സ്ത്രീകളഉടേയും കുട്ടികളുടേയും ആശുപത്രിയില് ഒരു കോടി രൂപയുടെ വികസന പ്രവര്ത്തനങ്ങള് പൂര്ത്തിയാക്കി അത്യാധുനിക സൌകര്യങ്ങള് ഒരുക്കി.
  • വൈക്കം താലൂക്ക് ആശുപത്രിയില് സിടി സ്കാന് യൂണിറ്റ് സ്ഥാപിച്ചു
  • തൃശൂര് മെഡിക്കല് കോളേജില് നബാര്ഡ് ഫണ്ട് ഉപയോഗിച്ച് 23 കോടി രൂപയുടെ വികസന പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു.
  • കണ്ണൂര് റീജിയണല് പബ്ലിക് ഹെല്ത്ത് ലാബ് തുറന്നു.

കേരളാ ടൂറിസത്തെ മികവിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്ക്കാരിന്റെ നാലു വര്ഷങ്ങള്

ഉത്തരവാദിത്ത ടൂറിസം എന്ന ആശയത്തിലൂടെ പ്രാദേശിക സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രര്ത്തിച്ച, കോലോചിതമായ വികസന തന്ത്രങ്ങളിലൂടെ പ്രതിസന്ധികളെ തരണം ചെയ്ത, നൂതനമായ പദ്ധതികളിലൂടെ കേരളത്തിന്റെ സമഗ്രവികസനത്തില് നിര്ണായകരമായ സ്വാധീനം ചെലുത്തിയ നാലു വര്ഷങ്ങള്

ലക്ഷ്യങ്ങളെയാഥാര്ത്ഥ്യങ്ങളാക്കിയും പ്രതിബന്ധങ്ങളെ അവസരങ്ങളാക്കിയും കേരളാ ടൂറിസത്തിന്റെ ജൈത്രയാത്ര

അടിസ്ഥാന സൌകര്യ വികസനം

  • സംസ്ഥാന ബഡ്ജറ്റുകളില് കൂടുതല് മുന്ഗണന - 86.25 കോടിയില് (2005-06) നിന്നും 168.25 കോടി (2010-11)
  • കേന്ദ്രത്തില് നിന്നും കൂടുതല് ധനസഹായം നേടിയെടുക്കുന്നതില് വിജയം - കഴിഞ്ഞ നാലു വര്ഷത്തില് 177.5 കോടി രൂപ
  • 57 പുതിയ പദ്ധതികള്ക്ക് ഈ വര്ഷം ഭരണാനുമതി
  • സംസ്ഥാനമൊട്ടാകെ അടിസ്ഥാനസൌകര്യ വികസന പദ്ധതികള് തിരുവനന്തപുരം - 33, കൊല്ലം- 17, പത്തനംതിട്ട-5 ആലപ്പുഴ-12 കോട്ടയം-8, ഇടുക്കി-11, എറണാകുളം-17, തൃശൂര്- 18, പാലക്കാട്-8, മലപ്പുറം-11, വയനാട്-21, കോഴിക്കോട്-30, കണ്ണൂര്-33, കാസര്കോട്-13
  • ചരിത്രപ്രധാനമായ മുസിരിസിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും പ്രത്യേക പൈതൃക ടൂറിസം പദ്ധതി
  • സുനാമി പുനരധിവാസ പദ്ധതി-30 ഓളം ബീച്ചുകളില് അടിസ്ഥാന സൌകര്യവികസനം
  • തീരദേശ സംരക്ഷണത്തിനായി കോവളത്ത് ആര്ട്ടിഫിഷ്യല് റീഫ്
  • കോഴിക്കോട് സരോവരം ബയോപാര്ക്ക്
  • ഇരിങ്ങലിലും വിഴിഞ്ഞത്തും ആര്ട്ട്& ക്രാഫ്റ്റ് വില്ലേജ്

മലബാര് വികസനം

  • 220 കോടി രൂപയുടെ അടിസ്ഥാന സൌകര്യ വികസന പദ്ധതികള്
  • 93 കോടി രൂപയുടെ പ്രത്യേക മലബാര് പാക്കേജ് - 19 ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്ക്ക്
    • കോഴിക്കോട് മിനി ബൈപാസ് തളി റോഡ്
    • ഇരഞ്ഞിപ്പാലം സരോവരം റോഡ്
    • നീലേശ്വരം വലിയ പറന്പ് റോഡ്
    • പഴശ്ശി ഡാം റോഡ്
    • പടിഞ്ഞാറേത്തറ -ബാണാസുര സാഗര് ഡാം-പന്തിപൊയില് റോഡ്
    • സെന്റ് ആഞ്ചലോസ് ചര്ച്ച് റോഡ്
    • വടകര ലോകനാര്ക്കാവ് ടെംബിള് റോഡ്
    • തലശ്ശേരി കേന്ദ്രമാക്കി 100 കോടി രൂപയുടെ പൈതൃക സംരക്ഷണ പദ്ധതി

ഡെസ്റ്റിനേഷന് മാനേജ്മെന്റ് കൌണ്സിലുകള്

  • 35 പുതിയ ടൂറിസം കേന്ദ്രങ്ങളില് ഡിഎംസി കള്
  • ചെയര്പേഴ്സണായി എം.എല്.എ.മാര്
  • തദ്ദേശ സംഘടനകളുടെയും വകുപ്പുകളുടെയും സഹകരണം

പ്രത്യേ വികസന മേഖലകള്

  • ഇക്കോ-ടൂറിസം -അടിസ്ഥാന സൌകര്യ വികസനത്തിന് 10 കോടിരൂപയുടെ നിക്ഷേപം
  • അഡ്വഞ്ചര് ടൂറിസം
  • മൂന്നാര്, ആലപ്പുഴ, വയനാട് എന്നീ ടൂറിസം കേന്ദ്രങ്ങള്ക്ക് മാസ്റ്റര് പ്ലാന്

സ്വകാര്യ മേഖലയിലെ നിക്ഷേപം

  • 349 ക്ലാസിഫൈഡ് ഹോട്ടലുകളിലായി 8178 മുറികള്
  • 549 ക്ലാസിഫൈഡ്ഹോംസ്റ്റേകള്
  • 80 ക്ലാസിഫൈഡ് ആയൂര് വേദ കേന്ദ്രങ്ങള്
  • താമസ സൌകര്യത്തിന് മൊത്തം 4500 യൂണിറ്റുകള്
  • 3500 കോടി രൂപയുടെ നിക്ഷേപം
  • സര് വ്വീസ്ഡ് വില്ല, ഗ്രീന് ഫാംസ് എന്നിങ്ങനെ പുതിയ പദ്ധതികള്

ഗുണമേന്മയില് കൂടുതല് ശ്രദ്ധ

  • ഹോംസ്റ്റേ, ഹൌസ് ബോട്ട്, ആയൂര് വേദം എന്നിവയുടെ ക്ലാസിഫിക്കേഷന്
  • ടൂര് ഓപ്പറേറ്റര്മാര്ക്ക് ഓണ് ലൈന് അക്രഡിറ്റേഷന്

കെ.ടി.ഡി.സി

  • 2006-07 ലെ പ്രവര്ത്തന ലാഭത്തില് സര്വ്വകാല റെക്കോര്ഡ്
  • വരുമാനത്തില് ശ്രദ്ധേയമായ വളര്ച്ച
  • തുടര്ച്ചയായി ആദായം നേടി, കടം അടച്ചു തീര്ത്തു
  • ബഡ്ജറ്റ് യാത്രക്കാര്ക്കുവേണ്ടി 14 ടാമറിന്ഡ് ഈസി ഹോട്ടലുകളും 6 ബഡ്ജറ്റ് പ്രോപര്ട്ടികളും വയനാട്ടില് പെപ്പര് ഗ്രോവും
  • ഡിസ്കവര് കേരള എന്ന ബഡ്ജറ്റ് ഹോളിഡേ പാക്കേജ്
  • പുതിയ പദ്ധതികള് - കൊച്ചി ഇന്റര്നാഷണല് മറീനാ, ചെന്നൈയില് കേരളാ ഹൌസ്, കോവളം കണ് വെന്ഷന് സെന്റര്, ബേക്കലില് ലക്ഷ്വറി ബീച്ച് ക്യാന്പ്, മുഴുപ്പിലങ്ങാട് ബീച്ച് റിസോര്ട്ട്.

കേരളാ ടൂറിസം ഇന്ഫ്രാസ്ട്രക്ച്ചര് & ഇന് വെസ്റ്റ്മെന്റ് കന്പനി(KTIIC)

  • ടൂറിസ്റ്റ് റിസോര്ട്ട്സ് കേരള ലിമിറ്റഡ് (TRKL) KTIIC ആയി രൂപാന്തരം പ്രാപിച്ചു
  • അഞ്ട് തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളില് സ്വകാര്യ നിക്ഷേപത്തിലൂടെ അടിസ്ഥാന സൌകര്യ വികസനം ലക്ഷ്യമിടുന്നു - വേളി, വര്ക്കല, പീരുമേട്, നെല്ലിയാന്പകി, ധര്മ്മടം
  • എന്റെ നാട് നിക്ഷേപ മേള സംഘടിപ്പിച്ചു

ബേക്കല് റിസോര്ട്ട്സ് ഡെവലമെന്റ് കോര്പ്പറേഷന്(BRDC)

  • ദി ദളിത് റിസോര്ട്ട് സ്പാ, ദുബായിലെ ഹോളിഡേ ഗ്രൂപ്പ് എന്നിവയുടെ പദ്ധതികള് പൂര്ത്തിയായി വരുന്നു.
  • ATE ഗ്രൂപ്പ്, ജംഷഡ്പൂരിലെ ഗ്ലോബ്വിങ്ക് ഗ്രൂപ്പ് തുടങ്ങി പുതിയ പങ്കാളികളെ തിരഞ്ഞെടുത്തു, നിര്മ്മാണപ്രവര്ത്തനങ്ങള് തുടങ്ങിക്കഴിഞ്ഞു.
  • തദ്ദേശവാസികള്ക്ക് പ്രത്യേക ജല വിതരണ പദ്ധതി.

പുതുമയാര്ന്ന വിപണനം

  • രാജധാനി എക്സ്പ്രസ്സില് കേരളാ ടൂറിസത്തിന്റെ ബ്രാന്ഡിംഗ്
  • യു.കെ. യിലെ ടാക്സികളില് കേരള ടൂറിസത്തിന്റെ ബ്രാന്ഡിംഗ്.
  • ഡ്രീം സീസണ് സംരംഭത്തിലൂടെ ഓഫ് സീസണ് വിപണനം
  • ജെറ്റ് ടു കേരള പദ്ധതിയുടെ യാത്രക്കാര്ക്ക് ആകര്ഷകമായ കേരളാ ഹോളിഡേ പാക്കേജുകള്
  • പ്രമുഖ അന്തര്ദേശീയ/ദേശീയ നഗരങ്ങളില് ട്രേഡ് മീറ്റുകള്

അന്തര്ദേശീയ മേളകള്

  • രണ്ടാമത്തെ ഇന്റര്നാഷണല് കോണ്ഫെറന്സ് ഓണ് റെസ്പോണ്സിബില് ടൂസിറം കൊച്ചിയില് സംഘടിപ്പിച്ചു
  • വിഖ്യാതമായ വോള്വോ ഓഷണ് റേസിന് കൊച്ചി തുഖമുഖം ഇടത്താവളമായി.

ഇന്റര്നെറ്റ്/ പുതിയ മാധ്യമങ്ങളിലൂടെ വിപണനം

  • ലോഗിന് കേരള എന്ന പുതിയ പദ്ധതിക്ക് തുടക്കം
  • ഫോം-സി സബ്മിഷന്, ഓണ് ലൈന് തൂര് ഓപ്പറേറ്റര് അക്രഡിറ്റേഷന്, ടൂറിസ്റ്റ് വരവുകളുടെ വിവരശേഖരണം ഗൈ-റംസ്യൂഷന് ചിത്രങ്ങള്, റോയല്റ്റി-ഫ്രീ വീഡിയോ ക്ലിപ്പുകള് തുടങ്ങിയവ ലഭ്യം .

ഗ്രാന്ഡ് കേരള ഫോപ്പിംഗ് ഫെസ്റ്റിവല്

  • 2007 ല് ഉദ്ഘാടനം ചെയ്തു
  • എല്ലാ വര്ഷവും ഡിസംബര് 1 മുതല് ജനുവരി 15 വരെ
  • വാണിജ്യത്തിന് വികസനത്തില് ഇടം നല്കിയ ആദ്യ പദ്ധതി.

മാനവ വിഭവശേഷി വികസനം

  • സ്റ്റേറ്റി ഇന്സ്റ്റിട്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റഇ മാനേജ്മെന്റ് കോഴിക്കോട് ആരംഭിച്ചു. പുതിയ കാന്പസ് ബില്ഡിംഗിന്റെ നിര്മ്മാണം തുടങ്ങി.
  • 12 ഫുഡ്ക്രാഫ്റ്റ് ഇന്സ്റ്റിട്യൂട്ടുകള് (എഫ്.സി.ഐ) വിജയകരമായി പ്രവര്ത്തിക്കുന്നു.
  • അഞ്ച് FCI കള് അപ്ഗ്രേഡ് ചെയ്യാനുള്ള അനുമതി, ഇതിനായി കേന്ദ്രസര്ക്കാരില് നിന്നും 2.5 കോടി രൂപ ലഭ്യമായി
  • കേരള ഇന്സ്റ്റിട്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല് സ്റ്റഡീസ് (KITTS) ന്റെ ഡിപ്ലോമ കോഴ്സുകള് ലഭ്യമാക്കുന്ന പള്ളുരുത്തി , തലശ്ശേരി സ്റ്റഡി സെന്ററുകളഅ തുടങ്ങി.
  • ലെറ്റ്സ് ലോണ് - ടൂറിസം മേഖലയിലെ സേവനദാതാക്കളെ ലക്ഷ്യമാക്കി പരിശീലന പരിപാടി, 36000 പേര്ക്ക് ആദ്യ ഘട്ടത്തില് പരിശീലനം.

സാംസ്കാരിക മേളകള്

  • ഉത്സവം - അന്യം നിന്നു പോകുന്ന കേരളത്തിന്റെ തനതു കലാരൂപങ്ങള് സംരക്ഷിക്കാനും പ്രചരിപ്പിക്കാനുമുള്ള നൂതന സംരംഭം.
  • നിശാഗന്ധി - ഭാകതീയ ക്ലാസിക്കല് നൃത്ത-സംഗീത പൂരങ്ങളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള പ്രത്യേക പരിപാടി
  • എല്ലാ ജില്ലകളിലും ഓണാഘോം

ഉത്തരവാദിത്ത ടൂറിസം

  • കേരളീയ ജനസമൂഹത്തിന്റെ സാന്പത്തികവും സാമൂഹികവുമായ അഭിവൃദ്ധി ലക്ഷ്യമാക്കുന്ന്നു., തദ്ദേശവാസികളുടെ പങ്കാളിത്ത്ത്തോടെ നടപ്പിലാക്കുന്നു
  • സാമൂഹിക-സാന്പിത്തിക-പാരിസ്ഥിതിക മേഖലകളില് കര്മ്മപരിപാടികള്ക്ക് രൂപം നല്കി.
  • ആദ്യഘട്ടത്തില് കോവളം, കുമരകം, തേക്കടി, വയനാട്,എന്നിവിടങ്ങളില് പ്രവര്ത്തനങ്ങള് നടപ്പിലാക്കി വരുന്നു.
  • ഉത്പാദനത്തില് കുടുംബശ്രീ യുടെ സഹകരണം.

സുരക്ഷിത കേരളം സുന്ദര കേരളം

ക്രമസമാധാനപാലനത്തിലും നീതിന്യായ നിര് വ്വഹണത്തിലും സുരക്ഷാ പ്രവര്ത്തനങ്ങളിലും

ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന ബഹുമതിയുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്ക്കാരിന്റെ നാല് വര്ഷങ്ങള്

  • ഇന്ത്യയില് ഏറ്റവും മികച്ച ക്രമസമാധാനനിലയുള്ള സംസ്ഥാനത്തിന് ഇന്ത്യാ ടുഡേ അവാര്ഡ്
  • കൊലപാതകമടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള് ഏറ്റവും കുറവ്
  • കുറ്റാന്വേഷണവും ക്രമസമാധാനപാലനവും വേര്തിരിച്ചു
  • സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്ക്കും പുതിയ വാഹനങ്ങള്, പോലീസ് സേനാംഗങ്ങള്ക്ക് മൊബൈല് ഫോണ്
  • പോലീസുദ്യോഗസ്ഥര്ക്ക് ഹെഡ് കോണ്സ്റ്റബിള്, എ.എസ്.ഐ., എസ്.ഐ. തലങ്ങളിലേക്ക് ഗ്രേഡ് പ്രൊമോഷന്
  • ഡ്യൂട്ടി സമയം 8 മണിക്കൂറാക്കി
  • പുതിയതായി പതിനായിരം പോലീസുകാര്
  • പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന് ജനമൈത്രീ പദ്ധതി
  • പോലീസിന് പുതിയ ആസ്ഥാനമന്ദിരം
  • പോലീസ് സ്റ്റേഷനുകള്, സര്ക്കിള് ഓഫീസുകള് ബാരക്കുകള്, ക്വാര്ട്ടേഴ്സുകള് തുടങ്ങി ആയിരത്തോളം മന്ദിരങ്ങള്
  • പുതിയതായി 12 പോലീസ് സ്റ്റേഷനുകള്
  • മുഴുവന് പോലീസ് സ്റ്റേഷനുകളും കംപ്യൂട്ടര് വല്ക്കരിച്ചു.
  • തീവ്രവാദത്തെ ചെറുക്കാന് നടപടി, കരുതല് ശക്തമാക്കി
  • ആത്മീയ വ്യാപാരികളായ വ്യാജസന്യാസിമാര്ക്കെതിരെ ശക്തമായ നടപടികള്
  • 3000 ഹോം ഗാര്ഡുമാര്ക്ക് നിയമനം
  • പുതിയ ഇന്ത്യ റിസര് വ് ബറ്റാലിയന് രൂപീകരിക്കാന് നടപടി
  • പരാതികളഅ ഫോണ് വഴിയും ഇ-മെയില് വഴിയും സ്വീകരിക്കാന് നടപടി
  • ഗുണ്ടാ പ്രവര്ത്തനം തടഞ്ഞു, പ്രത്യേക ഗുണ്ടാ നിയമം
  • സൈബര് കുറ്റകൃത്യങ്ങള് തടയാന് സൈബര് പോലീസ് നിയമം അവതരിപ്പിച്ചു
  • പോലീസിനെ ആധുനികവല്ക്കരിക്കാന് നടപടികള്
  • തീരസുരക്ഷയ്ക്ക് ജാഗ്രതാസമിതി, തീരദേശ പോലീസ് സ്റ്റേഷനുകള്, വാട്ടര് പട്രോളിംഗിന് പുതിയ ബോട്ടുകള്
  • ശക്തമായ നടപടികളിലൂടെ ട്രാഫിക് അപകടങ്ങള് കുറച്ചു
  • സമഗ്രമായ ജയില് നിയമം
  • ജയിലുകളെല്ലാം നവീകരിച്ചു.
  • പുതുതായി 8 ജയിലുകള്‍
  • വിജിലന്സ് കാര്യക്ഷമമാക്കി
  • ഫയര് ഫോഴ്സിന് പുതുജന്മം, 8 പുതിയ ഫയര്സ്റ്റേഷനുകള് തുടങ്ങി. ഈ വര്ഷം 8 എണ്ണം തുടങ്ങും
  • വിയ്യൂരില് ഫയര് അക്കാദമി
  • കോടതി മന്ദിരങ്ങള് നവീകരിച്ചു
  • പുതിയ കോടതി സമുച്ചയങ്ങള്
  • കോട്ടയത്ത് പുതിയ വിജിലന്സ് കോടതി.

തദ്ദേശസ്വയം ഭരണവകുപ്പ്

പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സമയബന്ധിത നിര്‍വഹണ നടപടികള്‍

  • സെക്രട്ടേറിയറ്റില്‍ ന്യൂനപക്ഷ കാര്യങ്ങള്‍ക്ക് പ്രത്യേക സെല്‍

  • കളക്ടറേറ്റുകളില്‍ ന്യൂനപക്ഷ ക്ഷേമകാര്യങ്ങള്‍ക്കായി പ്രത്യേക സെക്ഷനുകള്‍

  • ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിക്കുന്നു

  • മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്പും ഹോസ്റ്റല്‍ സ്റ്റൈപ്പന്റും കോഴ്സ് തീരുംവരെ.

  • ഓരോ വര്‍ഷവും പുതുതായി 5000 പേര്‍ക്ക് സ്കോളര്‍ഷിപ്പും 2000 പേര്‍ക്കുവീതം ഹോസ്റ്റല്‍ സ്റ്റൈപ്പന്റും

  • അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് സര്‍വീസ് കമ്മീഷനുകള്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാങ്കിങ്ങ് മേഖലകളിലെ മത്സരപരീക്ഷകള്‍ എന്നിവയ്ക്ക് സൗജന്യ പരിശീലനം

  • കേരളത്തിലെ മുഴുവന്‍ മദ്രസ അധ്യാപകര്‍ക്കും ക്ഷേമനിധി പെന്‍ഷന്‍

  • പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശമായ അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ് മലപ്പുറം ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു.

ക്ഷേമപദ്ധതികള്‍ വിപുലീകരിച്ചു ; കൂടുതല്‍ പേര്‍ക്ക് ആനുകൂല്യങ്ങള്‍

  • വഖഖുകളുടെയും വഖഫ് ബോര്‍ഡിന്റെയും പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി.

  • വഖഫ് സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ പരിശോധിച്ച എം.. നിസ്സാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ ആരംഭിച്ചു.

  • മാതൃകാപരമായ ഹജ്ജ്സേവന പ്രവര്‍ത്തനങ്ങളില്‍ കേരളം ഒന്നാംസ്ഥാനത്ത്.

  • നറുക്കെടുപ്പിലൂടെ മാത്രം കേരളത്തില്‍ ഹാജിമാരെ തിരഞ്ഞെടുക്കുന്നു.

  • ഹാജിമാരുടെ സഹായത്തിനായി ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധരായ ജീവനക്കാര്‍ എന്നിവരുടെ സേവനം പുണ്യസ്ഥലങ്ങളിലും ഹജ്ജ് ക്യാമ്പിലും ലഭ്യമാക്കി.

  • വിശാലമായ സൗകര്യങ്ങളോടെ കരിപ്പൂരില്‍ ഹജ്ജ് ഹൗസ്.

    സഹകരണ വകുപ്പ്

    സഹകരണ കാര്‍ഷികം കേരളീയം

    • കാര്‍ഷികരംഗത്ത് പുതുജീവന്‍

    • രാജ്യത്ത് ആദ്യമായി നെല്‍കൃഷിക്ക് പലിസരഹിത വായ്പ. 100 കോടി രൂപ നെല്‍കൃഷിക്ക് ഒരു വര്‍ഷം വായ്പ നല്‍കുന്നു.

    • ഒരു വര്‍ഷം 2000 കോടി രൂപ കാര്‍ഷിക വായ്പ വിതരണം ചെയ്യുന്നു.

    • കര്‍ഷകര്‍ക്ക് ആശ്വാസമായി കൊയ്ത്ത് - മെതി യന്ത്രങ്ങള്‍

    • നിര്‍ദ്ധനരായ യുവതികളുടെ വിവാഹത്തിന് കുറഞ്ഞ പലിശയ്ക്ക് മംഗല്യസൂത്ര വായ്പകള്‍

    • .എം.എസ്. ഭവനപദ്ധതിക്ക് 4000 കോടി രൂപ വായ്പ.

    • ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി

    • ലളിതവ്യവസ്ഥകളില്‍ വിദ്യാഭ്യാസ വായ്പ.

    സഹകരണ വിപണനം കേരളീയം

    • വിലക്കയറ്റത്തിനെതിരെ ജനകീയ ബദല്‍ - പൊതുമാര്‍ക്കറ്റിനേക്കാള്‍ 10 മുതല്‍ 80ശതമാനം വരെ വില കുറച്ച് നിത്യോപയോഗ സാധനങ്ങള്‍. വിലക്കയറ്റവിരുദ്ധ ചന്തകളിലൂടെ.

    • 46000 സഹകരണ വിപണനചന്തകള്‍

    • ജനങ്ങള്‍ക്ക് 400 കോടി രൂപയുടെ സാമ്പത്തിക നേട്ടം

    • പുതുതായി 150 നീതി മെഡിക്കല്‍ സ്റ്റോറുകള്‍

    • നാലുവര്‍ഷംകൊണ്ട് പുതിയ 50 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചു.

    സഹകരണ വിദ്യാഭ്യാസം കേരളീയം

    • സഹകരണമേഖലയില്‍ 19 പുതിയ പ്രൊഫഷണല്‍ കോളേജുകള്‍ ആരംഭിച്ചു.

    • ആലപ്പുഴയിലെ പുന്നപ്രയില്‍ എഞ്ചിനീയറിംഗ് കോളേജും എം.ബി.. കോളേജും, ഫിനിഷിങ്ങ് സ്കൂളും കോഴിക്കോട് ഉള്ള്യേരിയില്‍ എം.ദാസന്‍ മെമ്മോറിയല്‍ സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ എഞ്ചിനീയറിംഗ് കോളേജ്, നെയ്യാര്‍ഡാമിലും, മണ്‍വിളയിലും എറണാകുളത്തും എം.ബി.. കോളേജുകള്‍.

    സഹകരണ ആരോഗ്യം കേരളീയം

    • കൊച്ചി സഹകരണ മെഡിക്കല്‍ കോളേജും, പരിയാരം സഹകരണ മെഡിക്കല്‍ കോളേജും പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണാശുപത്രിയും വികസനകുതിപ്പിലേക്ക് - 150 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

    • സഹകരണാശുപത്രികളില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ.

    സഹകരണ നിക്ഷേപം കേരളീയം

    • 2006 മെയ് മാസം സഹകരണമേഖലയിലെ ആകെ നിക്ഷേപം 20287.23 കോടി രൂപ.

    • 2010 മാര്‍ച്ച് 31ന് ആകെ നിക്ഷേപം 60085.34 കോടി രൂപ. നിക്ഷേപ വര്‍ദ്ധനവില്‍ സര്‍വ്വകാല റിക്കോര്‍ഡ്.

    സഹകരണ സാമൂഹ്യം കേരളീയം

    • എസ്.പി.സി.എസ്. ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്ക്

    • 600 ഓളം പുതിയ പുസ്തകങ്ങള്‍

    • രണ്ടര കോടി രൂപ റോയല്‍റ്റി കൊടുത്തു തീര്‍ത്തു

    • 200 സംഘങ്ങളില്‍ ലൈബ്രറികള്‍

    • കോട്ടയത്ത് ഒരുകോടി രൂപ മുതല്‍മുടക്കില്‍ തകഴി സ്മാരക മന്ദിരം

    അഴിമതി നിര്‍മ്മാര്‍ജ്ജനം കേരളീയം

    • സഹകരണമേഖല അഴിമതി വിമുക്തമാക്കി

    • അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ ഡി..ജി.യുടെ നേതൃത്വത്തില്‍ സഹകരണ പോലീസ് വിജിലന്‍സ് രൂപീകരിച്ചു.

    • ഓഡിറ്റ് മേഖല ശക്തിപ്പെടുത്താന്‍ ഓഡിറ്റ് ഡയറക്ടറേറ്റ് രൂപീകരിച്ചു.

    കുടിശ്ശിക നിവാരണം കേരളം

    • സഹകരണമേഖലയുടെ വികസനത്തിന് വിപുലമായ പ്രചരണപരിപാടികള്‍

    • സഹകരണ കോണ്‍ഗ്രസ്സും സഹകരണ എക്സ്പോയും സംഘടിപ്പിച്ചു.

    സഹകരണ നിയമഭേദഗതി

    • സഹകരണ നിയമത്തിന് സമഗ്രമായ ഭേദഗതി. ഭരണസമിതിയില്‍ വനിതകള്‍ക്ക് 3 സീറ്റ് സംവരണം. നിയമനങ്ങളില്‍ വികലാംഗര്‍ക്ക് 3 ശതമാനം സംവരണം. സഹകരണ സ്ഥാപനങ്ങളുടെ ധനം അപരഹിച്ചാല്‍ കടുത്ത ശിക്ഷയ്ക്ക് നിയമത്തില്‍ വ്യവസ്ഥ.

    സഹകരണ റിസ്ക് ഫണ്ട് സ്കീം

    • സഹകരണസംഘത്തില്‍ നിന്നും വായ്പയെടുത്ത വായ്പക്കാരന്‍ വായ്പാകാലാവധിക്കുള്ളില്‍ മരണമടഞ്ഞാല്‍ ഒരുലക്ഷം രൂപ വരെയുള്ള ബാധ്യത എഴുതിതള്ളുന്ന പദ്ധതി ആരംഭിച്ചു.

    സഹകരണസംഘങ്ങള്‍ക്ക് ധനസഹായം

    • നവരത്നം ലോട്ടറി ഫണ്ടിലൂടെയും പ്ലാന്‍ ഫണ്ടിലൂടെയും ദുര്‍ബ്ബല സംഘങ്ങളുടെ പുനരുദ്ധാരണം.

    • ഭക്ഷ്യവകുപ്പ്

      സുഭിക്ഷം..... സുതാര്യം....... ജനപ്രിയം..

      • 2 രൂപ നിരക്കില്‍ 36 ലക്ഷംകുടുംബങ്ങള്‍ക്ക് അരി

      • 1700 ശബരി സ്റ്റോറുകള്‍

      • 330 സൂപ്പര്‍ മാര്‍ക്കറ്റുകള്‍

      • 868 മാവേലി സ്റ്റോറുകള്‍

      • 12 പീപ്പിള്‍സ് ബസാറുകള്‍

      • 92 മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍

      • വര്‍ഷംതോറും 20 ലക്ഷം ഓണക്കിറ്റുകള്‍

      • 70 ലക്ഷം കുടുംബങ്ങള്‍ക്ക് ലാമനേറ്റഡ് റേഷന്‍ കാര്‍ഡുകള്‍

      • ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സംഭരണ വിലയായ 12 രൂപ നിരക്കില്‍ നെല്ല് സംഭരണം

      • അരിക്കടകളിലൂടെ 13 രൂപ നിരക്കില്‍ പച്ചരിയും പുഴുക്കലരിയും

      • സ്കൂള്‍ കുട്ടികള്‍ക്ക് 5 കിലോ അരി സൗജന്യം

      • കോന്നിയില്‍ ഭക്ഷ്യഗവേഷണ കേന്ദ്രം

      • കൊച്ചിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്

      • പാചകവാതക വിതരണം തടസങ്ങളില്ലാതെ

      • ഉപഭോക്താക്കള്‍ക്ക് കൃത്യതയുള്ള സേവനം

      • ജില്ലകളില്‍ പ്രൈസ് മോണിറ്ററിംഗ് സെല്ലുകള്‍

      • ഉത്സവകാല സ്പെഷ്യല്‍ ബസാറുകള്‍

      • 100 പുതിയ മാവേലി സ്റ്റോറുകള്‍

      • 10 മൊബൈല്‍ മാവേലി സ്റ്റോറുകള്‍

      • സപ്ലൈകോ വിറ്റുവരവ് 706 കോടിയില്‍നിന്നും 2284 കോടിയിലേയ്ക്ക്.

      പൊതുമേഖല കേരളം ഇന്ത്യയ്ക്ക് മാതൃക

      • 32 പൊതുമേഖലാ കമ്പനികള്‍ ലാഭത്തില്‍

      • 2190 കോടി രൂപ വിറ്റുവരവ്

      • 240 കോടി രൂപ ലാഭം

      • ലാഭം സംസ്ഥാനത്ത് നിക്ഷേപിക്കുന്നു

      • സമ്പത്ത് വര്‍ധിക്കുന്നു

      • കൂടുതല്‍ തൊഴിലവസരങ്ങള്‍

      • പൊതുമേഖലയില്‍ ഈ വര്‍ഷം പുതിയ കമ്പനികള്‍

      • കോമളപുരം ഹൈടെക് സ്പിന്നിംഗ് മില്‍ - മുതല്‍മുടക്ക് 36 കോടി രൂപ.

      • കണ്ണൂര്‍ പിണറായിയില്‍ ഹൈടെക് നെയ്ത്ത് ഫാക്ടറി - 20 കോടി രൂപ.

      • കാസര്‍കോട് ഉദുമയില്‍ പുതിയ ടെക്സ്റ്റൈല്‍ മില്‍ - 16 കോടി രൂപ

      • കണ്ണൂരില്‍ ട്രാക്കോ കേബിളിന്റെ യൂണിറ്റ് - 12 കോടി രൂപ.

      • കോഴിക്കോട് ഒളവണ്ണയില്‍ സിഡ്കോയുടെ ടൂള്‍ റൂം - 12 കോടി രൂപ.

      • കുറ്റിപ്പുറത്ത് കെല്‍ട്രോണ്‍ യൂണിറ്റ് - 12 കോടി രൂപ.

      • ഷൊര്‍ണ്ണൂരില്‍ പുതിയ ഫോര്‍ജിംഗ് യൂണിറ്റ് - 12 കോടി രൂപ.

      • പാലക്കാട് യുനൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ മീറ്റര്‍ ഫാക്ടറി - 5 കോടി രൂപ.

      • പൊതുമേഖലാ കമ്പനികളില്‍ 400 കോടി രൂപയുടെ നവീകരണ പദ്ധതികള്‍

      • പൂട്ടിയ വ്യവസായ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു തൊഴിവസരങ്ങള്‍ നിലനിര്‍ത്തി

      • എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കുക ലക്ഷ്യം.

      • പൊതുമേഖലയ്ക്ക് സര്‍ക്കാരിന്റെ പിന്തുണ

      • കൃത്യമായ പദ്ധതികള്‍

      • കര്‍ശനമായ മേല്‍നോട്ടം

      • ആധുനിക മാനേജ്മെന്റ് തന്ത്രങ്ങള്‍

      • തൊഴിലാളികളുടെ സഹകരണം

      • ധൂര്‍ത്തും അഴിമതിയും ഇല്ലാതാക്കി.

      ഗതാഗത വകുപ്പ്

      കെ.എസ്.ആര്‍.ടി.സി

      • 351 മലബാര്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ 1014 പുതിയ സര്‍വീസുകള്‍ തുടങ്ങി

      • കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ പുതിയ ഷെഡ്യൂളുകള്‍ ഉള്‍പ്പെടെ 4980 ഷെഡ്യൂളുകള്‍ ആരംഭിച്ചു.

      • 2023 പുതിയ ബസ്സുകള്‍ നിരത്തിലിറക്കി

      • അങ്കമാലിയില്‍ ബി..ടി. അടിസ്ഥാനത്തില്‍ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സിന്‍റെ പണി അന്തിമഘട്ടത്തില്‍.

      • കൊട്ടാരക്കരയില്‍ ബസ് ടെര്‍മിനല്‍ പുലമണ്‍ പ്ലാസ ഉദ്ഘാടനം ചെയ്തു.

      • തിരുവനന്തപുരത്ത് തമ്പാനൂരിലും കാട്ടാക്കടയിലും കോഴിക്കോടും കാസറഗോഡും ബസ് ടെര്‍മിനല്‍ പണി പുരോഗമിക്കുന്നു..

      • എല്ലാ യൂണിറ്റുകളിലും ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീന്‍ (.ടി.എം) നടപ്പിലാക്കി.

      • ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സ്കീം ആരംഭിച്ചു.

      • തിരുവനന്തപുരം സിറ്റിയിലും കൊച്ചിയിലും ലോ ഫ്ളോര്‍ ബസ്സുകള്‍ ആരംഭിച്ചു.

      • ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും അപകടനിരക്ക് കുറയ്ക്കുന്നതിനും കഴിഞ്ഞു.

      • 2008ലും 2009ലും മികച്ച ഇന്ധന ക്ഷമതയ്ക്ക് കേരള എനര്‍ജി മാനേജ്മെന്‍റ് സെന്ററിന്റെ അവാര്‍‍ഡ് ലഭിച്ചു.

      • ആക്സിഡന്റ് ഇന്‍ഫര്‍മേഷനും കണ്‍ട്രോള്‍ സംവിധാനവുംവഴി അപകടനിരക്ക് കുറഞ്ഞു.

      • ബസ് ബോഡി നിര്‍മാണത്തിലും ചേസിസ് വാങ്ങിയ വകയിലും ബസ്സൊന്നിന് രണ്ടരലക്ഷത്തോളം രൂപ ലാഭിക്കാന്‍ കഴിഞ്ഞു.

      • പുതുതായി നിരത്തിലിറക്കിയ എല്ലാ കെ.എസ്.ആര്‍.ടി.സി. വാഹനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് സ്കീം നടപ്പിലാക്കി.

      • കഴിഞ്ഞ നാലുവര്‍‌ഷങ്ങള്‍ക്കുള്ളില്‍ 18853 പുതിയ നിയമനങ്ങള്‍ നടന്നു; അതില്‍ പി.എസ്.സി വഴി നിയമനം നടത്തിയത് 14402 തസ്തികകളില്‍.

      • കെ.എസ്.ആര്‍.ടി.സി. സേവനം 13 ശതമാനത്തില്‍നിന്ന് 26 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു.

      • കെ.എസ്.ആര്‍.ടി.സി.യുടെ ബാധ്യതയായ 1070.60 കോടി രൂപ സര്‍ക്കാര്‍ എഴുതിത്തള്ളി.

      • മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് നല്‍കാനുണ്ടായിരുന്ന 133.26 കോടി രൂപയില്‍ 100 കോടിയും ഈ സര്‍ക്കാരാണ് നല്‍കിയത്.

      മോട്ടോര്‍ വാഹന വകുപ്പ്

      • സംസ്ഥാന റവന്യൂ സമ്പാദനത്തില്‍ മൂന്നാമത്തെ സ്ഥാനമാണ് മോട്ടോര്‍ വാഹനവകുപ്പിന്. 2009-10 ല്‍ വരുമാനം 1094.49 കോടി.

      • കമ്പ്യൂട്ടര്‍വല്‍ക്കരണം ത്വരിതപ്പെടുത്താന്‍ FAST (Fully Automated Services of Transport Department) പ്രോജക്ട് നടപ്പിലാക്കി.

      • -ഗവേണന്‍സ് സംവിധാനം നടപ്പിലാക്കി വരുന്നു.

      • റോഡു സുരക്ഷയ്ക്കായി ആട്ടോമേഷന്‍ എന്‍ഫോഴ്സ്മെന്റ്.

      • ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് വഴി നികുതിയടയ്ക്കുന്നതിനുള്ള (-പെയ്മെന്റ്) സംവിധാനം ഉടന്‍ നടപ്പിലാവുന്നു.

      • മലപ്പുറം ജില്ലയിലെ എടപ്പാളില്‍ Drivers Training and Research Institute സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

      • സ്പീഡ് ട്രാഫിക് റഡാറുകളും റഡാര്‍ സര്‍വെയലന്‍സ് സംവിധാനവും എല്ലാ ജില്ലകളിലും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു.

      • കേരള റോഡ് സേഫ്റ്റി അതോറിറ്റി രൂപീകരിച്ചു.

      കെ.ടി.ഡി.എഫ്.സി.

      • ബി..ടി. അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി. നിര്‍മിക്കുന്ന ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സുകളുടെ നിര്‍മാണച്ചുമതല
      • കെ.ടി.ഡി.എഫ്.സി.യുടെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും സംയുക്ത സംരംഭമായ ട്രാന്‍സ് ടവേഴ്സ് സമുച്ചയം ഉദ്ഘാടനം ചെയ്തു.

      സംസ്ഥാന ജലഗതാഗത വകുപ്പ്


      • ദീര്‍ഘകാലമായി മുടങ്ങിക്കിടന്നിരുന്ന കൊല്ലം, ആലപ്പുഴ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു.

      • ആലപ്പുഴയിലെ പോഞ്ഞിക്കരയില്‍ ഒരു ആധുനിക സ്ലിപ്-വേ നിര്‍മാണം ഉദ്ഘാടനം ചെയ്തു.

      • നിര്‍മാണം പൂര്‍ത്തിയാക്കി 14 സ്റ്റീല്‍ ബോട്ടുകള്‍ നീറ്റിലിറക്കുകയും 10 എണ്ണത്തിന്റെ നിര്‍മാണം നടത്തിവരികയും ചെയ്യുന്നു.

      • യാത്രക്കാര്‍ക്കും ബോട്ടിലെ ജീവനക്കാര്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തി.

      • യാത്രാബോട്ടുകള്‍ തമ്മിലും കണ്‍ട്രോളിംഗ് സ്റ്റേഷനുമായും അവിഘ്നമായി ബന്ധം പുലര്‍ത്തുന്നതിനായി സി.യു.ജി. സംവിധാനം ഏര്‍പ്പെടുത്തി.

      പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ്

    • പട്ടികവിഭാഗങ്ങള്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും കടാശ്വാസ പദ്ധതികള്‍

    • വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ബാങ്ക് എ.ടി.എം. വഴി ലഭ്യമാക്കുന്ന ഇ-ഗ്രാന്റ് വിദ്യാഭ്യാസ പദ്ധതി

    • ആദിവാസികള്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന സമഗ്ര ചികിത്സ ലഭ്യമാക്കുന്ന സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി.

    • മന്ത്രിയുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഊരു സന്ദര്‍ശന-ജനസമ്പര്‍ക്ക പരിപാടിയിലൂടെ പരാതി പരിഹാരം.

    • പദ്ധതിത്തുക വിനിയോഗത്തില്‍ സര്‍വ്വകാല പുരോഗതി

    • വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും മുന്‍ഗണന

    • ലംപ്സംഗ്രാന്റ്, സ്റ്റൈപ്പന്റ്, പോക്കറ്റമണി തുക 2001 നുശേഷം 50% വര്‍ദ്ധിപ്പിച്ചു.

    • വിദ്യാര്‍ത്ഥികള്‍ക്കുള്ള മെസ്സ അലവന്‍‌സ്, പ്രീമെട്രിക് തലത്തില്‍ 500 രൂപയില്‍നിന്നും 1300 രൂപയായും പോസ്റ്റ് മെട്രിക് തലത്തില്‍ 700 രൂപയില്‍നിന്നും 1500 രൂപയായും, ശ്രീ അയ്യന്‍‌കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളുകളില്‍ 1200 രൂപയില്‍നിന്നും 2250 രൂപയായും വര്‍ദ്ധിപ്പിച്ചു.

    • സര്‍ക്കാര്‍-സര്‍ക്കാര്‍ നിയന്ത്രണ-സ്വാശ്രയ സഹകണ സ്ഥാപനങ്ങളിലെ അംഗീകൃത കോഴ്സുകള്‍ക്ക് മെരിറ്റിലും റിസര്‍വേഷനിലലും പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചു.

    • ചരിത്രത്തിലാദ്യമായി ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് പ്സസ് 2 തലത്തില്‍ സ്റ്റൈപ്പന്റ് അനുവദിച്ചു

    • കുഴല്‍മന്ദത്തും, ചേലക്കരയിലും പുതിയ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ അനവദിച്ചു

    • കുഴല്‍മന്ദം, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍‌ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു.

    • ഒമ്പത് എം.ആര്‍.എസ്സുകളില്‍ പുതുതായി പ്ലസ് 2 കോഴ്സ് തുടങ്ങി

    • ഭൂരഹിത പട്ടികജാതിക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള ധനസഹായം മൂന്ന് ഇരട്ടിായയി വര്‍ദ്ധിപ്പിച്ചു

    • ഭവനനിര്‍മ്മാണ ധനസഹായം പട്ടികജാതിക്കാര്‍ക്ക് 70000 രൂപ 100000 രൂപയായും, പട്ടികവര്‍ഗക്കാര്‍ക്ക് 75,000 രൂപ, 125000 രൂപയായും, പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ക്ക് 150000 രൂപയായും വര്‍ദ്ധിപ്പിച്ചു.

    • തദ്ദേയസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഒരുലക്ഷത്തിലധികം വീടുകളും വകുപ്പുതലത്തില്‍ 50826 വീടുകളും അനുവദിച്ചു.

    • വനാവകാശ നിയമപ്രകാരവും ടി.ആര്‍.ഡി.എം. മുഖേനയും 11229 കുടുംബങ്ങള്‍ക്ക് 11136.14 ഏക്കര്‍ ഭൂമി വിതരണം ചെയ്തു

    • സംസ്ഥാനത്ത് പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

    • മിശ്രവിവാഹ ധനസഹായം 20,000 രൂപയില്‍നിന്നും 50,000 രൂപയായി വര്‍ദ്ധിപ്പിച്ചു

    • വിവാഹ ധനസഹായം നാലിരട്ടി വര്‍ദ്ധിപ്പിച്ച് 5000 രൂപയില്‍നിന്നും 20000 രൂപയാക്കി

    • ശ്രീ അയ്യന്‍കാളിക്ക് സ്മാരകമായി പട്ടികജാതി വികസന ഓഫീസ് സമുച്ചയത്തിന് അയ്യന്‍കാളി ഭവന്‍ എന്ന് നാമകരണം ചെയ്തു.

    • ഗദ്ദിക എന്ന പേരില്‍ നാടന്‍ കലാമേള, പ്രദശന വിപണനമേള ജനകീയ ഉത്സവമാക്കി നടത്തിയതിലൂടെ ഒരു കോടിയോളം രൂപയുടെ വിപണനം സാദ്ധ്യമാക്കി.

    • സാഹിത്യശില്പശാലകള്‍ സംഘടിപ്പിച്ച് സാസ്കാരിക ശാക്തീകരണത്തിന് വഴിയൊരുക്കി

    • പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ 7280 പേര്‍ക്ക് 15.04 കോടി രൂപ സ്വയംതൊഴില്‍ ധനസഹായം നല്‍കി

    • പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ 10898 പേര്‍ക്ക് 59.76 കോടി രൂപയും പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ 6498 പേര്‍ക്ക് 9.81 കോടി രൂപയും പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 86447 പേര്‍ക്ക് 414.32 കോടി രൂപയും സ്വയംതൊഴില്‍ വായ്പാ സഹായം നല്‍കി.

    • പട്ടികജാതി പട്ടികവര്‍ഗ മേഖലകളില്‍ 25.97 കോടി രൂപ ചെലവില്‍ 1545 കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കി.

    • 23.24 കോടി രൂപ ചെലവഴിച്ച് 1362 സങ്കേതങ്ങളില്‍ വൈദ്യുതീകരണ പദ്ധതി നടപ്പിലാക്കി.

കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ ഈ വെബ് സൈറ്റ് സന്ദര്‍ശിക്കുക

14 comments:

  1. ഇടതുമുന്നണി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തനവും നേട്ടങ്ങളും ഒറ്റ നോട്ടത്തില്‍.

    ReplyDelete
  2. കെ.എസ്.ആര്‍.ടി.സി.യുടെ ബാധ്യതയായ 1070.60 കോടി രൂപ സര്‍ക്കാര്‍ എഴുതിത്തള്ളി.... hahahaha what a achievement :)

    ReplyDelete
  3. ഇത്രേം വാ‍യിച്ചിട്ട് മുക്കുവന് ഇത് മാത്രമേ ചിരിക്കാനായി കിട്ടിയുള്ളൂ. :) കെ എസ് ആര്‍ ടി സി യുടെ ബാധ്യത ഈ നാല് വര്‍ഷം കൊണ്ട് മാത്രം ഉണ്ടായതല്ല മുക്കുവാ. മുക്കുവന് ബാക്കി കാര്യങ്ങളിലൊന്നും സംശയമില്ലല്ലോ, നന്നായി. :)

    ReplyDelete
  4. രാമചന്ദ്രന്‍ വെട്ടിക്കാട്ട് പറഞ്ഞതാണു കാര്യം..

    ReplyDelete
  5. I do agree that LDF govt did something.. but dont write useless lines just to increase the number of lines... its shame to do so.

    ReplyDelete
  6. മുക്കുവന്‍ അറിയേണ്ട ഒരു കാര്യമുണ്ട്..ഈ കെ.എസ് ആര്‍ ടി സി എന്ന സ്ഥാപനത്തിനു കിട്ടുന്ന വരുമാനത്തിലും കൂടിയ‍ തുക വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ മാത്രമായി കൊടുക്കേണ്ടി വരുന്ന ഒരു അവസ്ഥയിലായിരുന്നു ഈ മന്ത്രി സഭ അധികാരത്തില്‍ വന്നത്.ആ അവസ്ഥയില്‍ നിന്നു എന്തൊക്കെ പണിപ്പെട്ടാണു കര കയറിയതെന്ന് ചിരിച്ചു തള്ളുമ്പോള്‍ ഓര്‍മ്മ വരില്ല.ഇപ്പോളും പൂര്‍ണ്ണമായും മെച്ചെമായോ എന്നും അറിയില്ല.സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തെ മികച്ച ധനകാര്യ മാനേജ്‌മെന്റിനെ സ്തുതിക്കണം

    ReplyDelete
  7. തിരുവനന്തപുരം സിറ്റിയിലും കൊച്ചിയിലും ലോ ഫ്ളോര്‍ ബസ്സുകള്‍ ആരംഭിച്ചു
    this is not done by KSRTC. These buses are the part of a National project.
    so it will be better to remove this one.

    ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സ്കീം ആരംഭിച്ചു.
    This a good one. But wont work most of the time and the site has to maintain well.

    ധൂര്‍ത്തും അഴിമതിയും ഇല്ലാതാക്കി
    cant agree

    സ്ത്രീകള്ക്കെതികരായ അതിക്രമങ്ങള് തടയുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്-കോര്പ്പറേഷന് തലത്തിലും ജില്ലാതലത്തിലും ജാഗ്രതാ സമിതികള് രൂപീകരിക്കുന്നതിനുള്ള നടപടികള് സ്വീകരിച്ചു.
    Is it working?

    ReplyDelete
  8. ശങ്കര്‍, ബാക്കിയൊക്കെ നല്ല കാര്യങ്ങളാണെന്ന് സമ്മതിക്കുന്നുണ്ട് അല്ലേ?? സന്തോഷം.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. @Ramachandran, regarding other things don't know the truth

    ReplyDelete
  11. in 2001, when UDF came into power, what was the position of State Finances?can u explain that?

    Dont tell abt KSRTC, it takes them 3-4 years to pay off PF and Gratuity dues. Pension itself was delayed last month.

    ReplyDelete
  12. രഞ്ജിത് തന്നെ കണ്ടു പിടിക്കുക. താരതമ്യപ്പെടുത്തുക.

    ReplyDelete
  13. again, nice evasion technique. if i remember correctly, when UDF came into power in 2001, there were bans on treasury payments coz there were almst nothing to pay!! now, this may all be "MADHYAMA SRISHTI" like the fever my friend has. i dunno. thats y i asked u. sorry for asking!

    ReplyDelete
  14. താങ്കള്‍ക്ക് അറിയാവുന്ന കാര്യമാണെങ്കില്‍ വിശദമായി എഴുതാന്‍ എന്തിനു മടിക്കുന്നു. ഒറ്റവാചകത്തില്‍ ചോദ്യം ചോദിച്ചിട്ട്(താങ്കള്‍ക്ക് ചില ഉത്തരങ്ങള്‍ കയ്യിലിരിക്കെ) പോകുന്നത് അത്ര സ്ട്രെയിറ്റ് അല്ലല്ലോ ജയദേവാ..

    ReplyDelete