Tuesday, March 6, 2012

ക്ഷേത്രോത്സവത്തിനിടെ ബി.ജെ.പി ആക്രമണം

3 comments:

  1. ക്ഷേത്രോത്സവത്തിനിടെ ബി.ജെ.പി ആക്രമണം

    ReplyDelete
  2. ഉത്സവാഘോഷത്തിനിടെ മൂന്ന് സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ആറ് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. വരവൂര്‍ തിച്ചൂര്‍ പ്രദേശത്തെ ആര്‍എസ്എസ് ക്രിമിനലുകളായ പ്രവീണ്‍ , രാഹുല്‍ , ശാന്തന്‍ , സുമേഷ് എന്ന അമ്പാടി, സുനി, ചാര്‍ളി എന്നിവര്‍ക്കെതിരെയാണ് എരുമപ്പെട്ടി പൊലീസ് കേസെടുത്തത്. പ്രതികള്‍ ഒളിവിലാണ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് സിപിഐ എം പ്രവര്‍ത്തകരെ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിച്ചൂര്‍ ഐരാണി ക്ഷേത്രോത്സവം കാണാന്‍ പോവുകയായിരുന്ന സിപിഐ എം തിച്ചൂര്‍ ബ്രാഞ്ച്അംഗം വാഴക്കപ്പറമ്പ് കോളനി മണിക്കുന്ന് വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ സജീഷ് (28), സിഐടിയു തൊഴിലാളികളായ തിച്ചൂര്‍ പാതിരപ്പിള്ളി ദാമോദരന്റെ മകന്‍ രാധാകൃഷ്ണന്‍ (27), വാഴക്കപ്പറമ്പ് കോളനിയില്‍ മണിക്കുന്ന് ചാത്തയുടെ മകന്‍ സുന്ദരന്‍ (40) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വാഹനം തടഞ്ഞുനിര്‍ത്തി ഉത്സവപ്പിരിവ് വാങ്ങുന്നതുമായി തര്‍ക്കം നടക്കുന്ന വഴിയിലൂടെ പൂരപ്പറമ്പിലേക്ക് പോവുകയായിരുന്ന മൂന്നുപേരെയും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായി വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സജീഷിന്റെ തലയ്ക്ക് പത്തു സ്റ്റിച്ചുണ്ട്. കൈത്തണ്ടയിലും വെട്ടേറ്റിട്ടുണ്ട്. സുന്ദരന്റെ വലതുകാല്‍ മുട്ടിന്താഴെ വെട്ടേറ്റ് തൂങ്ങിയ നിലയിലായിരുന്നു. കൂടാതെ ചുമലിലും കൈയിലും വെട്ടേറ്റിട്ടുണ്ട്. രാധാകൃഷ്ണന്റെ തലയില്‍ ആറു സ്റ്റിച്ചും പുറത്ത് നാലുസ്റ്റിച്ചുമുണ്ട്. സിപിഐ എം ജില്ലാസെക്രട്ടറി എ സി മൊയ്തീന്‍ , ജില്ലാസെക്രട്ടറിയറ്റംഗം എ പത്മനാഭന്‍ , ജില്ലാകമ്മറ്റിയംഗങ്ങളായ കെ പി രാധാകൃഷ്ണന്‍ , ടി കെ വാസു, ഏരിയ സെക്രട്ടറി പി എ ബാബു, മഹിളാ അസോ. ജില്ലാസെക്രട്ടറി കെ വി നഫീസ, സിപിഐ എം വരവൂര്‍ ലോക്കല്‍ സെക്രട്ടറി കെ കെ ബാബു എന്നിവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

    ReplyDelete
  3. മുല്ലശേരി: സിപിഐ എം മുല്ലശേരി ലോക്കല്‍ സെക്രട്ടറി സി എ ബാബുവി(43)നെ ആര്‍എസ്എസ്- ബിജെപി ക്രിമിനല്‍ സംഘം നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം. മുന്‍ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ പഞ്ചായത്തംഗവുമായ ബാബുവിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ചൊവ്വാഴ്ച മുല്ലശേരി പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകള്‍ അടഞ്ഞുകിടന്നു. വാഹനങ്ങള്‍ ഓടിയില്ല. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചില്ല. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുല്ലശേരിയില്‍ പ്രകടനം നടത്തി. മുല്ലശേരി ബ്ലോക്ക് സെന്ററില്‍നിന്ന് മുല്ലശേരി സെന്ററിലേക്കായിരുന്നു പ്രകടനം. സിപിഐ എം നേതാക്കളായ യു പി ജോസഫ്, മുരളി പെരുനെല്ലി, ടി വി ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. അതിനിടെ ബിജെപി പതാക കീറിയെന്നാരോപിച്ച് പൊലീസ് രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധ പ്രകടനത്തിനിടെ മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ പൊലീസ് നടത്തിയ ശ്രമം നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. പൊലീസ് നേതാക്കളെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു. സിപിഐ എം മണലൂര്‍ ഏരിയ കമ്മിറ്റിയംഗംകൂടിയായ ബാബു തിങ്കളാഴ്ച പാര്‍ടി ഓഫീസില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാറിലെത്തിയ അക്രമിസംഘം വാളുകൊണ്ട്് വെട്ടിയും കുത്തിയും കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ തൃശൂര്‍ അമല ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. തലയ്ക്കും കഴുത്തിനും നെഞ്ചിലും കൈകള്‍ക്കും തുടയിലും മാരകമായി വെട്ടേറ്റിട്ടുണ്ട്. തിങ്കളാഴ്്ച രാത്രി മുല്ലശേരി സിഎച്ച്സിക്ക് മുന്നിലാണ് സംഭവം. സംഭവത്തില്‍ ആരെയും പൊലീസ് പിടികൂടിയിട്ടില്ല. ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ ആക്രമണങ്ങളില്‍ 11 പേര്‍ക്കാണ് വെട്ടേറ്റത്.

    ReplyDelete