Monday, March 4, 2013
നാല്പാടി വാസുവധക്കേസില് പുനരന്വേഷണ ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ല: ഇ പി
മട്ടന്നൂര്‍: നാല്പാടി വാസുവധക്കേസില് പുനരന്വേഷണമെന്ന ആവശ്യത്തില്‍നിന്ന് സിപിഐ എം പിന്നോട്ടില്ലെന്ന് കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന് എംഎല്‍എ പറഞ്ഞു. പുലിയങ്ങോട്ട് നാല്‍പ്പാടി വാസു രക്തസാക്ഷി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ക്രിമിനല്‍ നേതാവിന്റെ ഗുണ്ടാസംഘത്തിലുണ്ടായിരുന്ന പ്രശാന്ത്ബാബു വാസുവിനെ കൊന്നതാരെന്ന് വെളിപ്പെടുത്തിയിരുന്നു. വാസുവിന്റെ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ പുനരന്വേഷണം നടത്താമെന്നാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞത്. സഹോദരന് രാജന് പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ഗുണ്ടാനേതാവിനെ ഭയന്ന് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും പുനരന്വേഷണത്തില്നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ഒരുതെളിവുമില്ലാതെ എം എം മണിയെയും ഷുക്കൂര്‍ വധത്തിന്റെപേരില് പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും ജയിലിലടച്ചവരാണിവര്. നാല്‍പ്പാടി വാസു വധവുമായി ബന്ധപ്പെട്ട് ശക്തമായ മൊഴി ലഭിച്ചിട്ടും കേസെടുക്കാതെ കെ സുധാകരനെ സംരക്ഷിക്കുകയാണ്. പ്രശാന്ത്ബാബു എല്ലാം തുറന്നുപറഞ്ഞതോടെ ഇന്നല്ലെങ്കില്‍ നാളെ വാസുവിനെ കൊലപ്പെടുത്തിയവരുടെ കൈകളില്‍ വിലങ്ങുവീഴും. പ്രതികളെ നീതിപീഠത്തിനുമുന്നിലെത്തിക്കാതെ പിന്മാറില്ല. സോണിയാ ഗാന്ധിയെയും ഇറ്റലിയെയും ഭയന്നുകഴിയുന്നവരായി കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മാറിയെന്ന് ഇ പി പറഞ്ഞു.
deshabhimani 040313
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment