Saturday, April 13, 2013

കെഎസ്ആര്‍ടിസി: നഷ്ടം 152.89 കോടി, പെന്‍ഷന്‍ മുടങ്ങി


കെഎസ്ആര്‍ടിസി വന്‍ സാമ്പത്തിക ബാധ്യതയിലേക്ക്. മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഏറ്റവും ഉയര്‍ന്ന നഷ്ടമാണ് രേഖപ്പെടുത്തിയത്. 152.89 കോടി രൂപയായി നഷ്ടം ഉയര്‍ന്നിരിക്കുകയാണ്. ഫെബ്രുവരിയിലെ കണക്കുകള്‍ അപേക്ഷിച്ച് 25.5 കോടി അധികമാണ് മാര്‍ച്ചിലെ നഷ്ടം. ഫെബ്രുവരിയില്‍ 127.39 കോടിയായിരുന്നു നഷ്ടം. ഏപ്രില്‍ മാസത്തിലെ പെന്‍ഷനും മുടങ്ങിയിരിക്കുകയാണ്. അതോടെ വിഷുവിന് പെന്‍ഷന്‍ പ്രതീക്ഷിച്ചിരുന്ന കെഎസ്ആര്‍ടിസിയിലെ മുന്‍ ജീവനക്കാര്‍ ദുരിതത്തിലായി.

മാര്‍ച്ച് മാസത്തിലെ വരവ് 142.46 കോടിയായെങ്കിലും അതനുസരിച്ച് ചെലവും കൂടി. 216.24 കോടിയാണ് മാര്‍ച്ചു മാസത്തിലെ ചെലവ്. ജീവനക്കാരില്‍ നിന്നും പിടിച്ച തുക പോലും കെഎസ്ആര്‍ടിസി അടച്ചിട്ടില്ല. മാര്‍ച്ചില്‍ ജീവനക്കാരില്‍ നിന്നും പിഎഫിലേക്ക് പിടിച്ച തുക അടച്ചില്ല. പെന്‍ഷന്‍ വിതരണം ചെയ്യണമെങ്കില്‍ 33.63 കോടി വേണം. ഫെബ്രുവരിയില്‍ രണ്ടുഘട്ടമായാണ് പെന്‍ഷന്‍ നല്‍കിയത്. 18,000 പേര്‍ക്ക് ആറാം തീയതിയും ബാക്കിയുള്ളവര്‍ക്ക് 14 നുമാണ് പെന്‍ഷന്‍ വിതരണം ചെയ്തത്. ഈ മാസം പെന്‍ഷന്‍ പൂര്‍ണ്ണമായും മുടങ്ങി.

deshabhimani

No comments:

Post a Comment