സംസ്ഥാനത്തിന്റെ സ്വപ്നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അട്ടിമറിനീക്കത്തിനെതിരെ 19ന് വൈകിട്ട് 5.30ന് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയില്‍ എല്ലാ ബഹുജനങ്ങളും കണ്ണിയാകണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.
കേന്ദ്രബജറ്റില്‍ വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് പരാമര്‍ശംപോലുമില്ല. പശ്ചിമബംഗാളിലും ആന്ധ്രയിലും പുതിയ തുറമുഖങ്ങള്‍ക്ക് പണം കണ്ടെത്തിയ കേന്ദ്രം വിഴിഞ്ഞത്തെ അവഗണിച്ചു. തൂത്തുക്കുടിക്ക് അനുബന്ധ തുറമുഖ നിര്‍മാണത്തിന് 7500 കോടി രൂപ അനുവദിക്കുകവഴി വിഴിഞ്ഞം പദ്ധതി കേരളത്തിനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ലോകത്തെ മികച്ച തുറമുഖമാക്കാവുന്ന വിഴിഞ്ഞത്തെ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം ഏറ്റെടുക്കേണ്ട പദ്ധതികളിലൊന്നായിരുന്നു. രാജ്യാന്തര കപ്പല്‍ ചാനലിനോട് ഏറ്റവും അടുത്തുള്ള തുറമുഖമെന്ന നിലയിലും വിഴിഞ്ഞം വന്‍ വികസന സാധ്യത ഉറപ്പുനല്‍കുന്നു. വിഴിഞ്ഞത്ത് കരയ്ക്കരികില്‍വരെ കടലിന് 22 മുതല്‍ 24 മീറ്റര്‍ വരെ ആഴമുള്ളതിനാല്‍ കൂറ്റന്‍ കപ്പലുകള്‍ക്ക് അടുക്കാന്‍ പ്രത്യേക ഡ്രഡ്ജിങ് ആവശ്യമില്ല. സ്വകാര്യമേഖലയില്‍ തുറമുഖം നിര്‍മിക്കുന്നത് ഇവിടെ മൂന്നു തവണ പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. തുടര്‍ന്നാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ (ഐഎഫ്സി) കണ്‍സള്‍ട്ടന്റായി നിയമിച്ച് പുതിയ പഠനം നടത്തിയത്. ആ പഠനത്തില്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശമാണ് വിഴിഞ്ഞം ലാന്‍ഡ് ലോര്‍ഡ് മോഡല്‍ തുറമുഖം. ഇതിന്റെ നടപടി 2010ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ചു. പരിസ്ഥിതി അനുവാദത്തിന് കേന്ദ്രഗവണ്മെന്റിനെ സമീപിച്ചു. ടെന്‍ഡര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നേറി. അധികാരത്തിലെത്തി 20 മാസമായി വിഴിഞ്ഞത്തിന് വേണ്ടി മുന്നോട്ട് പോകുകയാണെന്ന് പറയുന്ന യു.ഡി.എഫും ഉമ്മഞ്ചാണ്ടിയും മറുകണ്ടം ചാടുകയാണ്. നേരത്തെ നടന്ന എല്ലാ പ്രവര്‍ത്തനങ്ങളും അട്ടിമറിക്കപ്പെട്ടു.
വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഇനി ബഹുജനപോരാട്ടമല്ലാതെ മറ്റൊരു പോംവഴിയുമില്ല. പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കാല്‍ ലക്ഷം പേരെ പങ്കെടുപ്പിച്ച് വിഴിഞ്ഞം മുതല്‍ സെക്രട്ടറിയറ്റ് വരെ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ എല്‍ഡിഎഫ് ജില്ലാകമ്മിറ്റി നിശ്ചയിച്ചത്.
deshabhimani
No comments:
Post a Comment